Video Stories
റോഡുകള്‍ നന്നാക്കാന്‍ ആളുകള്‍ മരിക്കണമോ?
കൊച്ചിയിലെ തകര്‍ന്ന് തരിപ്പണമായ റോഡുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്. കൊച്ചി കോര്പറേഷന്, സര്‍ക്കാര്‍, പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ എന്നിവരെയാണ് ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തിരിക്കുന്നത്. ജസ്റ്റീസ് ദേവന് രാമചന്ദ്രന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ നടുവൊടിയുന്ന മലയാളിക്ക് മുന്നില്‍ കുറ്റവാളിയായി നില്ക്കുന്ന സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ത്ത ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍ സര്‍ക്കാരിന്റെയും മരാമത്ത് വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന രീതിയില്‍ മാറ്റമുണ്ടാക്കുമെന്ന ശുഭപ്രതീക്ഷക്ക് കെടുത്തുന്നതാണ് മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പ്രസ്താവന.
ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്. മഴ മാറുന്നതോടെ റോഡുകളുടെ ശോച്യാവസ്ഥ അവസാനിക്കുമെന്ന് കരുതാനുമാകുന്നില്ല. മരാമത്ത് വകുപ്പ് മന്ത്രി തന്നെ പറയുന്നത്-കഴിഞ്ഞ മൂന്ന് വര്‍ഷമായി റോഡുകളുടെ അറ്റക്കുറ്റ പണിക്ക് സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്നാണ്. റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കുന്നതിന് കാരണം ധനകാര്യവകുപ്പാണെന്നാണ് മന്ത്രി പരോക്ഷമായി സൂചിപ്പിക്കുന്നത്. സര്‍ക്കാരിലെ രണ്ടു വകുപ്പുകള്‍ ഏറ്റുമുട്ടുമ്പോള്‍ ജനംറോഡില്‍ നട്ടം തിരിയുകയാണ്. ദേശീയപാതകളും സംസ്ഥാന പാതകളും മാത്രമല്ല, നഗരസഭാ റോഡുകളും പഞ്ചായത്തു റോഡുകളും തകര്‍ന്ന് കുളമായി കിടക്കുകയാണ്. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ പതിനായിരം കിലോമീറ്റര്‍ റോഡ് തകര്‍ന്നുവെന്ന് വിലപിച്ച സര്‍ക്കാരിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്ര റോഡുകള്‍ നന്നാക്കിയെന്ന് പോലും പറയാനാകുന്നില്ല. റോഡ് നന്നാക്കിയ വകയില്‍ കരാറുകാര്‍ക്ക് സര്‍ക്കാര്‍ 1500 കോടിയും തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ വര്‍ക്കുകളില്‍ 254 കോടിയുമാണ് നല്‍കാനുള്ളത്. ഓണത്തിന് മുമ്പ് കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും കിട്ടാനുള്ളവര്‍ക്ക് ആശ്വാസ സഹായം പോലും സര്‍ക്കാരില്‍ നിന്നുണ്ടായില്ല. പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് മാസങ്ങളായി നിലനില്‍ക്കുന്ന നിയന്ത്രണം നീക്കി ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും കരാറുകാരില്‍ ഭൂരിപക്ഷത്തിനും കുടിശ്ശിക ബാക്കിയാണ്. ഇപ്പോള്‍ അറ്റക്കുറ്റ പണിക്ക് 732 കോടി അനുവദിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. കരാറുകാരുടെ കുടിശ്ശിക നല്കാന് പോലും ഈ പണം തികയില്ല. മൂന്ന് വര്‍ഷമായി റോഡ് അറ്റക്കുറ്റ പണികള്‍ക്ക് ധനവകുപ്പ് പണം നല്‍കിയില്ലെന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവനയെ ഗൗരത്തോടെ കാണേണ്ടത് ഈ സാഹചര്യത്തിലാണ്. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടേയും ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്ന് കൂടി മന്ത്രി പറയുമ്പോള്‍ ഈ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തെ കുറിച്ച് ആരും ഒന്നും ചോദിക്കാന്‍ പാടില്ല. എല്ലാം നല്ല നിലയില്‍ നടക്കുന്നുവെന്ന് മേനി നടിക്കുന്ന സര്‍ക്കാര്‍ ധനവകുപ്പും മറ്റ് വകുപ്പുകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന കാര്യം കാണാതെ പോകുന്നു.
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടേയും പാലങ്ങളുടേയും അറ്റക്കുറ്റപണി നടത്താനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പുതുക്കിയ കണക്കനുസരിച്ച് 5032 കിലോമീറ്റര്‍ റോഡും 139 പാലങ്ങളുമാണ് അറ്റക്കുറ്റ പണി നടത്തേണ്ടത്. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ നശിച്ച റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 14,066 കോടി രൂപ വേണമെന്നാണ് മരാമത്ത് വകുപ്പിന്റെ കണക്ക്. ഈ പണികളെല്ലാം കിഫ്ബി വഴി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതെല്ലാം എന്ന് നടക്കുമെന്ന് ആര്‍ക്കും ഊഹമില്ല.
പൊട്ടിപൊളിഞ്ഞ റോഡുകളില്‍ വലയുന്ന മനുഷ്യര്‍ക്ക് ഇതില്‍ നിന്ന് എന്ന് മോചനം ലഭിക്കുമെന്ന വ്യക്തതയില്ലാത്ത അനിശ്ചിത്വത്തെയാണ് മികച്ച ഗവേണിങ് എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. അറ്റകുറ്റ പണിയുടെ പേരില്‍ അഴിമതിയുണ്ടെന്നത് കാലങ്ങളായി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. വര്‍ഷാവര്‍ഷം കൊടികള്‍ മുടക്കിയിട്ടും മഴ മാനത്ത് കണ്ടാല്‍ തകരുന്നവയായി മാറിയിരിക്കുന്ന നമ്മുടെ റോഡുകളുടെ ശാപവും അറ്റക്കുറ്റ പണികളുടെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ്. ശാസ്ത്രീയമായി നിര്‍മിച്ച റോഡുകളുടെ പോലും സ്ഥിതി വ്യത്യസ്ഥമല്ല. അതുകൊണ്ട് മാത്രം അറ്റക്കുറ്റ പണികള്‍ക്ക് പണം ചെലവിടേണ്ടെന്ന നിലപാട് സ്വീകാര്യമല്ല. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിമതി നടത്തുന്നുണ്ടെങ്കില്‍ അത് തടയുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അറ്റക്കുറ്റ പണികള്‍ വേണ്ടെന്ന് വെക്കുന്നത് റോഡുകളെ കൊലക്കളങ്ങള്‍ ആക്കും. പൊട്ടിപ്പൊളിഞ്ഞ പാതകളിലെ കുണ്ടുകളും കുഴികളുമാണ് അപകടങ്ങള്‍ക്കേറെയും കാരണം. നിത്യേനയെന്നോണം അപകടങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ക്ക് ഉത്തരവാദി മരാമത്ത് വകുപ്പും സര്‍ക്കാരുമാണ്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ തീരുന്നതേയുള്ളൂ ഇപ്പോഴത്തെ പ്രശ്്നങ്ങള്‍. എന്നാല്‍ കരാറുകാരെ ശത്രുക്കളായി പ്രഖ്യാപിച്ച് നടത്തുന്ന യുദ്ധം കൊണ്ട് നാടിനോ, നാട്ടുകാര്‍ക്കോ പ്രയോജനമില്ല. കരാറുകാര്‍ക്ക് സമയബന്ധിതമായി പണം നല്‍കാനും, നിര്‍മാണത്തിലെ ഗുണമേന്മ പരിശോധിക്കാനും സംവിധാനമൊരുക്കുകയാണ് വേണ്ടത്.
സംസ്ഥാനത്ത് ഗുണമേന്മയുള്ള റോഡുകള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. മൂന്നിരട്ടിയിലേറെ പണം ചെലവഴിച്ചാണ് ഇങ്ങനെ റബ്ബറൈസ്ഡ് റോഡുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ഇവ സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പിനാകുന്നില്ല. വിവിധ വകുപ്പുകള്‍ റോഡുകള്‍ വെട്ടിപ്പൊളിക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാനേ കഴിയുന്നൂള്ളൂ. ശാസ്ത്രീയമായ നിര്‍മിക്കുന്ന റോഡുകള്‍ പോലും വെട്ടിപ്പൊളിക്കുന്ന പഴയ രീതി മാറ്റിയില്ലെങ്കില്‍ ഖജനാവില്‍ നിന്നൊഴുക്കുന്ന കോടികള്‍ക്ക് പ്രയോജനമില്ലാതാകും. നവകേരളത്തെക്കുറിച്ച് സ്വപ്നം കാണുമ്പോള്‍ കുണ്ടും കുഴിയുമില്ലാത്ത റോഡുകള്‍ക്ക് തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അറ്റക്കുറ്റ പണികള്‍ സമയത്ത് നടപ്പാക്കാനായാല്‍ ജനങ്ങളുടെ ദുരിതം ഒഴിവാക്കാന്‍ മാത്രമല്ല, സര്‍ക്കാരിന് പണവും ലാഭിക്കാന്‍ കഴിയും. വകുപ്പുകള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കങ്ങള്‍ ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല. കോടതി നിരീക്ഷിച്ചത് പോലെ വി.ഐ.പി വന്നാലേ റോഡ് നന്നാക്കൂവെന്ന സ്ഥിതി മാറണം. പാതകള്‍ ഗതാഗത യോഗ്യമാക്കാന്‍ ആളുകള്‍ മരിക്കണോ എന്ന വിലാപം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുക തന്നെ വേണം.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

