Connect with us

Video Stories

മധ്യപൗരസ്ത്യ മേഖലയിലെ പുതിയ പ്രതിസന്ധികള്‍

Published

on


ഉബൈദു റഹിമാന്‍ ചെറുവറ്റ

ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുടെ യുറേനിയം സമ്പുഷ്ടീകരണം ശക്തമാക്കാനുള്ള തീരുമാനം മധ്യപൗരസ്ത്യ മേഖലയിലെ അരക്ഷിതാവസ്ഥ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. പി 5+1 കൂട്ടായ്മയിലെ അമേരിക്ക ഒഴികെയുള്ള മറ്റു ലോക ശക്തികളെ (ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി+ യൂറോപ്യന്‍ യൂണിയന്‍) സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായി ഇറാന്റെ പുതിയ പ്രഖ്യാപനത്തെ കാണുന്ന രാഷ്ട്രീയ നിരീക്ഷകരും കുറവല്ല. ഏതായാലും യമന്‍, സിറിയ പ്രതിസന്ധികളെ തുടര്‍ന്ന് പൊതുവെ സ്‌ഫോടനാത്മക അന്തരീക്ഷം നിലനില്‍ക്കുന്ന മധ്യപൗരസ്ത്യ മേഖല റൂഹാനിയുടെ പ്രഖ്യാപനത്തോടെ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുന്നു എന്ന് പറയാതെ വയ്യ. ഇറാനെ ചുറ്റിപ്പറ്റി യുറേനിയം സമ്പുഷ്ടീകരണം, ആണവായുധ നിര്‍മാണം എന്നീ ആരോപണങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.
തങ്ങളുടെ ആണവ പരിപാടി തികച്ചും സമാധാനപരമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് ഇറാന്‍ ആണയിടുന്നുണ്ടെങ്കിലും അത് യൂറോപ്യന്‍ രാജ്യങ്ങളെയോ അമേരിക്കയെയോ ബോധ്യപ്പെടുത്താന്‍ പര്യാപ്തമാവുന്നില്ല. ഇറാന്റെ ആണവ പരിപാടികളുടെ ലക്ഷ്യം ബോംബ് നിര്‍മാണത്തില്‍ കവിഞ്ഞ മറ്റൊന്നുമല്ല എന്ന ഗൗരവതരമായ സംശയത്തെ തുടര്‍ന്നായിരുന്നു ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും സംയുക്തമായി ഇറാനു മേല്‍ 2010 മുതല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി തുടങ്ങിയത്. തുടക്കത്തില്‍ ഉപരോധത്തെ വെല്ലുവിളിയായി നേരിട്ടെങ്കിലും അതുമൂലം 2012-2016 കാലയളവില്‍ മാത്രം ഇറാന് എണ്ണ വരുമാനത്തില്‍ 160 ബില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
ഉപരോധംമൂലം ഉളവായ പണപ്പെരുപ്പവും കനത്ത സാമ്പത്തിക തകര്‍ച്ചയും ഇറാനെ, പി 5+1 എന്ന പേരിലറിയപ്പെട്ട ആറ് ലോക രാജ്യങ്ങളുടെ കൂട്ടായ്മയുമായി ഒരു ഉടമ്പടിയിലെത്താന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു. 2015ല്‍ ഒപ്പു വെക്കപ്പെട്ട ‘ഇറാന്‍ ആണവ ഉടമ്പടി’ (കൃമി ചൗരഹലമൃ ഉലമഹ)യുടെ മുഖ്യ ഉള്ളടക്കം ഉപരോധത്തിലേര്‍പ്പെടുത്തപ്പെടുന്ന അയവുകള്‍ക്ക് പകരമായി ഇറാന്‍ ആ രാജ്യത്തിന്റെ ആണവപ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറക്കുകയും, റിയാക്ടര്‍ ഇന്ധനവും അതേപോലെ ആണവ ബോംബും നിര്‍മിക്കാനുപയോഗപ്രദമായ യുറേനിയം സമ്പുഷ്ടീകരണപദ്ധതിയില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടോ എന്നുറപ്പ്‌വരുത്താന്‍ അന്താരാഷ്ട്ര പരിശോധകരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥയും ഇറാന്‍ അംഗീകരിച്ചു. ആണവ കരാറുമായി ബന്ധപ്പെട്ട് രൂപം കൊടുത്ത ജെ.സി.പി.ഒ.എ (ഖീശി േഇീാുൃലവലിശെ്‌ല ജഹമി ഛള അരശേീി) അനുസരിച്ച് 2026വരെ ഏറ്റവും പഴകിയതും കാലാഹരണപ്പെട്ടതുമായ യന്ത്രങ്ങള്‍ മാത്രമേ യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാന് ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. അതേപോലെ കരുതല്‍ ശേഖരമായി സൂക്ഷിക്കാന്‍ അനുവദിക്കപ്പെട്ട യുറേനിയത്തിന്റെ അളവ് 98 ശതമാനം കണ്ട് കുറച്ച് 300 കിലോയാക്കി. മാത്രമല്ല, ആണവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങള്‍ക്കും 2024 വരെ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് കരാറില്‍ വ്യവസ്ഥയും ചെയ്യുന്നു. അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സി (കിലേൃിമശേീിമഹ അീോശര ഋിലൃഴ്യ അഴലിര്യ) യില്‍ നിന്നുള്ള നിരീക്ഷകര്‍ നിരന്തരമായി ഇറാന്റെ പ്രഖ്യാപിത ആണവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ആണവ ബോംബ് നിര്‍മാണം രഹസ്യമായിപോലും നടക്കുന്നില്ല എന്ന് ഉറപ്പ്‌വരുത്തുകയും ചെയ്തതിന്‌ശേഷമാണ് 2015ല്‍ ഭാഗികമായി ആ രാജ്യത്തിനുമേലുള്ള ഉപരോധം നീക്കാന്‍ അമേരിക്ക ഉള്‍പ്പെടുന്ന പി. 5+ 1 രാജ്യങ്ങള്‍ തീരുമാനിച്ചതെന്ന് ഓര്‍ക്കുക.
2015ലെ ആണവ കരാറനുസരിച്ച് വിദേശങ്ങളില്‍ മരവിപ്പിക്കപ്പെട്ട ആസ്തിയായി കിടന്നിരുന്ന നൂറ് ബില്യനോളം ഡോളര്‍ ഇറാന് തിരികെകിട്ടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില്‍പ്പന നടത്താനും വാണിജ്യാവശ്യങ്ങള്‍ക്കായി അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയെ ആശ്രയിക്കുന്നതിനുമുള്ള അനുവാദമായിരുന്നു ഇറാനെ സംബന്ധിച്ചടത്തോളം മറ്റൊരാശ്വാസം. പക്ഷെ, പി 5+1 കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങളെപോലും അമ്പരപ്പിച്ച് കൊണ്ട് 2018, മെയ് മാസത്തില്‍ ഇറാനുമായുണ്ടാക്കിയ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയും ഇറാന്‌മേല്‍ മുമ്പ് ഏര്‍പെടുത്തിയിരുന്ന ഉപരോധങ്ങളെല്ലാം പൂര്‍വ്വാധികം ശക്തിയോടെ പുന:സ്ഥാപിക്കുകയും ചെയ്തു. ദീര്‍ഘദൂര മിസ്സൈല്‍ പരിപാടി പാടെ ഉപേക്ഷിക്കുമെന്നും മേഖലയിലെ സംഘര്‍ഷങ്ങളിലിടപെടുന്നത് അവസാനിപ്പിക്കുമെന്നുമുള്ള പുതിയ കരാറിന് ഇറാന്‍ തയാറാണെങ്കില്‍ മാത്രമേ ഉപരോധം പിന്‍ വലിക്കൂ എന്ന ഉറച്ച നിലപാടിലാണ് ട്രംപ് ഭരണകൂടം. അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ കാരണം ഇറാന്റെ സാമ്പത്തിക പ്രതിസന്ധി അഭൂതപൂര്‍വമായി മൂര്‍ഛിച്ചിരിക്കുകയാണ്. പണപ്പെരുപ്പനിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനുപുറമെ ഇറാന്‍ റിയാല്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം കൂപ്പ്കുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് 2015ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുമെന്നും യുറേനിയം സമ്പുഷ്ടീകരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ആണവ പരിപാടികളിന്‍മേലുള്ള ഗവേഷണത്തിനും മറ്റും ഉടന്‍ അനുമതി നല്‍കുമെന്നും പ്രസിഡണ്ട് റൂഹാനി മുന്നറിപ്പ് നല്‍കുന്നത്. കരാറില്‍നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റത്തോടെ വാസ്തവത്തില്‍ ഇറാനെക്കാളേറെ പ്രതിസന്ധിയലകപ്പെട്ടിരിക്കുന്നത് എണ്ണ ഉപഭോക്താക്കളായ യൂറോപ്യന്‍ രാജ്യങ്ങളാണ്.
അമേരിക്കന്‍ ഉപരോധത്തെ എതിര്‍ക്കുന്ന യു.കെയും ജര്‍മനിയും ഫ്രാന്‍സും ഇറാനുമായുള്ള വ്യാപാരം സാധ്യമാക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് ബദല്‍ പണമിടപാട് സംവിധാനത്തിന്‌രൂപം നല്‍കിക്കഴിഞ്ഞു. പുതിയ അമേരിക്കന്‍ ഉപരോധത്താല്‍ പ്രകോപിതനായ ഹസന്‍ റൂഹാനിയാവട്ടെ കരാറിലൊപ്പ്‌വെച്ച പി.5+1 ലെ മറ്റു രാജ്യങ്ങളോട് അമേരിക്ക ഏര്‍പ്പെടത്തിയ പുതിയ ഉപരോധങ്ങളില്‍നിന്ന് രാജ്യത്തെ എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നും രണ്ട് മാസ കാലാവധിക്കുള്ളില്‍ അമേരിക്കയെക്കൊണ്ട് ഉപരോധനടപടികള്‍ പിന്‍വലിപ്പിക്കണമെന്നും ‘അന്ത്യശാസനം’ നല്‍കിക്കഴിഞ്ഞു. പൊടുന്നനെ കരാറില്‍ നിന്നും പിന്‍മാറാന്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് ഒരുപക്ഷേ ഇറാനില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ച് റൂഹാനി സര്‍ക്കാറിനെ മറിച്ചിടാനാവാം. കാരണം അമേരിക്കക്ക് വേണ്ടപ്പെട്ട ഇസ്രാഈല്‍ രാഷ്ട്രത്തിന് നിലവില്‍ മധ്യപൗരസ്ത്യ മേഖലയിലുള്ള ഒരേയൊരു ഭീഷണി ഇറാന്‍ മാത്രമാണ്. കാരണങ്ങള്‍ എന്ത് തന്നെയായാലും അമേരിക്കന്‍ ഉപരോധവും ഇറാന്റെ ഇതിനോടുള്ള പ്രതികരണങ്ങളും ഈ മേഖലയിലെ സമാധാനന്തരീക്ഷത്തെ സാരമായി ബാധിക്കുന്നുണ്ട്. എണ്ണ ടാങ്കറുകള്‍ക്ക്‌നേരെ ഈയടുത്തുണ്ടായ ആക്രമണങ്ങളും അമേരിക്കന്‍ നിരീക്ഷണ വിമാനം വെടിവെച്ച് വീഴ്ത്തപ്പെട്ടതുമെല്ലാം ഈ വസ്തുതയെ സാധൂകരിക്കുന്നു. ഡൊണാള്‍ഡ് ട്രംപിനെകൊണ്ട് ഇറാനുമേലുള്ള ഉപരോധം പിന്‍വലിപ്പിക്കാന്‍ പി 5+1 കൂട്ടായ്മക്ക് കഴിയുമോ എന്ന് കണ്ട്തന്നെ അറിയണം. പ്രതീക്ഷ കൈവിടാതെ ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണ്‍ ഇറാന് മേലുള്ള ഉപരോധത്തില്‍ ഇളവ് ലഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സജീവമായി നേതൃത്വം നല്‍കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവെദ് ഷരീഫിന്റെ ഇതേ ആവശ്യത്തിനായുള്ള മോസ്‌കോ സന്ദര്‍ശനവും ഇറാന്റെ ആണവ കാര്യങ്ങളുടെ മുഖ്യ വ്യക്താവ് അബ്ബാസ് അറാഗ്ച്ചിയുടെ പാരീസ് സന്ദര്‍ശനവും ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മനംമാറ്റാന്‍ ഈ സമര്‍ദ്ദതന്ത്രങ്ങളൊന്നും പര്യാപ്തമാവുമെന്ന് തോന്നുന്നില്ല.
കൊളമ്പിയ സര്‍വകലാശാലയിലെ ഇറാനിയന്‍ പഠന വിഭാഗത്തിലെ പ്രൊഫസര്‍. ഹാമിദ് ദബാഷി നിരീക്ഷിച്ചത് പോലെ ഇറാന് മുമ്പാകെ ഇനി രണ്ട് വഴികളാണുള്ളത്: ഒന്ന് ഇസ്രാഈല്‍ കാണിച്ച വഴി; രണ്ടാമത്തേതാകട്ടെ ഈജിപ്ത് കാണിച്ച പരിപക്വമായ മാതൃക. ബ്രിട്ടനിലെ ‘ദി ഗാര്‍ഡിയന്‍’ ദിനപത്രത്തിന്റെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായുള്ള എഡിറ്റര്‍ ജൂലിയന്‍ ബോജര്‍ അഭിപ്രായപ്പെട്ടതു പോലെ, ‘ഇസ്രഈല്‍ ചെയ്തത് മാതൃകയാക്കി, ആണവ രഹസ്യം മോഷ്ടിച്ചും രഹസ്യമായി അണുബോംബുകള്‍നിര്‍മിച്ചും’ ഭൂഗോളത്തെതന്നെ നിര്‍വീര്യമാക്കാന്‍ശേഷിയുള്ള ഒരു ബൃഹത്തായ ആണവായുധ ശേഖരം ഒരുക്കി മേഖലയിലെ മറ്റ് രാഷ്ട്രങ്ങളെയെല്ലാം ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുക. ഹസന്‍ റൂഹാനിയുടെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന അഹമദ് നജാദിയുടെയും ചെയ്തികളെയും പ്രസ്താവനകളെയും നിര്‍ധാരണം ചെയ്യുമ്പോള്‍ ഇറാന് ഈ മാതൃകയോടാണ് കൂടുതല്‍ ചായ്‌വ് എന്ന് മനസിലാക്കാം.
ഈജിപ്ത് കാണിച്ചുകൊടുത്ത വിവേകത്തിന്റെയും, തന്ത്രജ്ഞതയുടെയും, സമാധാനത്തിന്റെതുമായ വഴിയാണ് രണ്ടാമത്തെത്. ഇസ്രാഈലടക്കമുള്ള മേഖലയിലെ മുഴുവന്‍ രാജ്യങ്ങളെയും വിളിച്ചുകൂട്ടി ആണവമുക്ത മധ്യ പൗരസ്ത്യ ദേശത്തിനായുള്ള പ്രയത്‌നത്തിന് സമാരംഭം കുറിക്കുക. ആണവ പരിപാടികള്‍ പാടെ ഉപേക്ഷിച്ച് ഇത്തരമൊരു ഉദ്യമത്തിന് ഇറാന്‍ ആത്മാര്‍ത്ഥമായി തയ്യാറാവുകയാണെങ്കില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആണവ വിഷയത്തിലുള്ള ഇരട്ടത്താപ്പ് വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയും. വിശേഷിച്ചും , ഇസ്രാഈല്‍ രാഷ്ട്രം 100 ഓളം ആണവായുധങ്ങള്‍ ഘടിപ്പിച്ച മിസൈലുകള്‍ സുസജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന അന്താരാഷ്ട്ര ഏജന്‍സിയായ എസ്.ഐ. പി.ആര്‍. ഐ (ടീേഹസവീാ കിലേൃിമശേീിമഹ ജലമരല ഞലലെമൃരവ കിേെശൗേലേ) ന്റെ ഈയിടെ പുറത്ത്‌വന്ന റിപ്പോര്‍ട്ടിന്റെ പശ്ചാലത്തില്‍. ഇറാന്‍ ഏത്‌വഴി തെരഞ്ഞെടുക്കണമെന്നാലോചിച്ചുറപ്പിക്കുമ്പോഴേക്കും ഒരു പക്ഷേ, വിലക്കയറ്റംകൊണ്ടും പണപ്പെരുപ്പംകൊണ്ടും ജീവിതം ദുസ്സഹമായ ഇറാന്‍ ജനത മൂന്നാമതൊരുവഴി തെരഞ്ഞെടുത്താലും അത്ഭുതപ്പെടേണ്ടതില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending