Views
പാക് പെരുമാറ്റം അരുതാത്തത്
മഹാരാഷ്ട്രസ്വദേശിയും ഇന്ത്യയുടെ മുന്‍നാവികോദ്യോഗസ്ഥനുമായ നാല്പത്തേഴുകാരന് കുല്‍ഭൂഷന്‍ജാദവിനെ ചാരവൃത്തി ആരോപിച്ച് പാക്കിസ്താന് തടവിലാക്കിയിട്ട് ഒന്നരവര്‍ഷം പിന്നിടുകയാണ്. വിഷയത്തില്‍ ഇതിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ വാനോളം വാദപ്രതിവാദങ്ങള്‍ അരങ്ങേറിവരവെയാണ് പുതിയൊരു വിവാദത്തിലേക്ക് പ്രശ്നം വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്. കുല്‍ഭൂഷന്റെ കുടുംബത്തെ അദ്ദേഹത്തെ കാണാന്‍ അനുവദിച്ച പാക്നടപടി ഏറെ പ്രശംസിക്കപ്പെടേണ്ടിയിരുന്ന, തികച്ചും അന്താരാഷ്ട്രപരമായി നേട്ടമുണ്ടാക്കേണ്ടിയിരുന്ന പശ്ചാത്തലത്തില്‍, അതീവരമ്യമായും സന്തോഷകരമായും പരിസമാപിക്കേണ്ട കൂടിക്കാഴ്ചയെ അവഹേളിതമായ തര്‍ക്കവിതര്‍ക്കങ്ങളിലേക്ക് തള്ളിവിട്ടതിന് പാക്കിസ്താന് ഭരണാധികാരികളുടെ അജ്ഞതയും ധിക്കാരവുംതന്നെയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.
കുല്‍ഭൂഷന്റെ മാതാവ് അവന്തിജാദവ്, ഭാര്യ ചേതനകുല്‍ എന്നിവര്‍ക്കാണ് കഴിഞ്ഞയാഴ്ച ഏറെ നയതന്ത്രനീക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ സന്ദര്‍ശനാനുമതി ലഭിച്ചത്. അപ്രകാരം ചൊവ്വാഴ്ച ഇസ്്ലാമബാദില്‍ ചെന്ന വന്ദ്യവയോധികക്കും യുവതിക്കും ലഭിച്ചത് തികച്ചും അവമതിപ്പുണ്ടാക്കുന്ന സ്വീകരണമായിരുന്നു. അതാകട്ടെ ഒരുരാജ്യത്തിന്റെ നയതന്ത്രപരവും അന്താരാഷ്ട്രപരവുമായ സീമകള്‍ക്കും മര്യാദകള്‍ക്കും തികച്ചും അന്യവും. എഴുപതുകാരിയായ മാതാവിനെ അവരുടെ മാതൃഭാഷയായ മറാത്തിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നതാണ് ഒന്നാമത്തെ ആതിഥ്യമര്യാദകേട്. രണ്ടാമതായി അവരോട് അപമര്യാദകരമായ രീതിയിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം നല്കി. മൂന്നാമതായി, മാതാവിനോടും ഭാര്യയോടും വസ്ത്രംമാറാനും ഭാര്യയുടെ താലിയും തിലകവും പാദരക്ഷയും അഴിച്ചുമാറ്റാനും നിര്‍ബന്ധിച്ചു. ഇതിനെല്ലാം വിധേയമാക്കിയ ശേഷം തങ്ങളുടെ ഇഷ്ടഭാജനത്തെ കാണാന്‍ ചില്ലുമറയുടെ തടസ്സം ഇരുകൂട്ടര്‍ക്കുമിടയില്‍ സ്ഥാപിക്കാനും പാക്ഭരണകൂടം തയ്യാറായി. ആദ്യാവസരത്തില്‍ ഇന്ത്യയുടെ ഡെപ്യൂട്ടികമ്മീഷണറെ കൂടെചെല്ലാന്‍ പോലും അനുവദിക്കാതിരുന്ന പാക്ഉദ്യോഗസ്ഥര്‍ ചുറ്റിലും ചാരക്കണ്ണുകളായാണ് നിലയുറപ്പിച്ചത്. ഒരു അയല്‍രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ടൊരു തടവുകാരനെ അയാളെന്ത് കുറ്റം ചെയ്തതായാലും ഇത്തരത്തിലുള്ള രീതിയില്‍ പെരുമാറാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതെന്തായിരിക്കുമെന്ന് ഊഹിക്കുന്നത് ഏറെ അവസരോചിതമായിരിക്കും.
കലുഷിതമായ പാക്പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനില്‍ ഇന്ത്യന്‍രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ ക്കുവേണ്ടി ചാരപ്പണി നടത്തവെയാണ് കുല്‍ഭൂഷനെ പാക് രഹസ്യാന്വേഷണ സേന പിടികൂടിയതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയും പാക്കിസ്താനും തമ്മിലും മിക്കവാറും രാജ്യങ്ങള്‍ തമ്മിലും പരസ്പരമുള്ള ചാരവൃത്തിക്കേസുകളും തടവിലാക്കലും പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ കുല്ഭൂഷന് ഇറാനില്‍ വെച്ചാണ് പാക് പൊലീസിന്റെ പിടിയിലായതെന്നാണ് ഇന്ത്യയുടെ വാദം. ഇദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ പാക് സര്‍ക്കാര്‍ മുന്‍പ്രധാനമന്ത്രി നവാസ് ശരീഫിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നെങ്കിലും അതിശക്തമായ നയതന്ത്ര ഇടപെടലിലൂടെയാണ് അത് റദ്ദാക്കിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. പാക്കിസ്താന്റെ കാര്യത്തില്‍ മൂന്നാമതൊരു മാധ്യസ്ഥനെ വേണ്ടെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് മാറ്റിവെച്ചുകൊണ്ട്് ഇന്ത്യന്‍ പൗരന്റെ ജീവന് രക്ഷിക്കാന്‍ അന്താരാഷ്ട്രനീതിന്യായ കോടതിയെ സമീപിക്കാന്‍ വരെ നാം തയ്യാറായി. അവരുടെ ഐകകണ്ഠേനയുള്ള ഇടപെടലിലൂടെയാണ് കുല്‍ഭൂഷന്റെ വധശിക്ഷ റദ്ദാക്കപ്പെട്ടിരിക്കുന്നത്.
എങ്കിലും പാക് സൈനികഭരണകൂടം ഇതൊന്നും അംഗീകരിക്കാന്‍ പോകുന്നില്ലെന്നാണ് അവരുടെ തുടര്‍ച്ചയായ പ്രസ്താവനകളിലുടെയും കഴിഞ്ഞ ദിവസത്തെ നടപടിയിലൂടെയും വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.കുല്‍ഭൂഷനെ തികച്ചും അവശനായാണ് മാതാവിനും ഭാര്യക്കും ദര്‍ശിക്കാനായത്. അവര്‍ തമ്മില്‍ സംസാരിക്കുന്ന ചിത്രത്തില്‍നിന്നുതന്നെ കുല്‍ഭൂഷന്റെ ശാരീരികാവശതകള്‍ വ്യക്തമാണ്. ഇത്തരമൊരു കേസിലെ പ്രതിയോട് പാക് ഭരണകൂടം കാട്ടുന്ന നീതിയുടെ രീതി പ്രത്യേകിച്ച് പരാമര്‍ശം അര്‍ഹിക്കുന്നില്ലെങ്കിലും ലോകം ശ്രദ്ധിക്കുന്ന ഒരു വിഷയത്തില്‍ അവരുടെ വഷളത്തരം പുറംലോകത്തേക്ക് കുറേക്കൂടി തെളിഞ്ഞു പ്രസരിച്ചിരിക്കുന്നതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
ഏതൊരു രാജ്യത്തിനും അതിലെ ജനതതിക്കും അവരുടേതായ അഭിമാനബോധവും ആത്മവിശ്വാസവും ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ചാരവൃത്തിക്കേസില്‍ പിടികൂടപ്പെട്ടയാളോടുള്ള പാക് ജനതയുടെ വികാരത്തിന് തുല്യംതന്നെയാണ് അയാളുടെ കുടുംബത്തിന്റെയും ഇന്ത്യയുടെയും ഇക്കാര്യത്തിലുള്ള അഭിമാനമെന്നത് പാക് ഉദ്യോഗസ്ഥര്‍ മറന്നുപോകരുതായിരുന്നു. ഒരു അയല്‍രാജ്യക്കാരനെന്നതിലുപരി ഒരു മനുഷ്യനെന്ന രീതിയിലായിരുന്നു പാക് ഭരണകൂടം പ്രത്യേകിച്ച് വിദേശകാര്യഉദ്യോഗസ്ഥവൃന്ദം കുല്‍ഭൂഷന്റെ കുടുംബത്തോട് പെരുമാറേണ്ടിയിരുന്നത്. അതിനുപകരം നേരത്തെ നിശ്ചയിച്ചുറപ്പിച്ച ഉറപ്പുകള്‍പോലും ലംഘിച്ച് മാധ്യമപ്രവര്‍ത്തകരുടെ മുന്നിലേക്ക് തീര്‍ത്തും വ്രണിതഹൃദയരായ വനിതകളെ ഇറക്കിവിട്ടുകൊടുത്തത് പാക്കിസ്താന്റേതെന്നല്ല, സംസ്കാരസമ്പന്നരായ ഒരുമനുഷ്യന്റെയും ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.
സ്വാതന്ത്ര്യകാലം മുതല്‍ വെള്ളക്കാര്‍ ഇട്ടേച്ചുപോയ വെറുപ്പിന്റെയും വിഘടനവാദത്തിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം ഇനിയും ഇറക്കിവെക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇനിയും ആയിട്ടില്ല. ഇതിന് കാരണം പാക്കിസ്താനിലെ താരതമ്യേന സ്വാധീനമുള്ള പട്ടാളഭരണകൂടവും അവരുടെ പാവഭരണാധികാരികളുമാണ്. കാശ്മീരിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെ പരമാവധി വീര്‍പ്പിക്കാന്‍ സൈനികരെയും തീവ്രവാദികളെയും അതിര്‍ത്തിക്കുള്ളിലേക്ക് ആട്ടിവിടുന്നത് പാക് ഭരണകൂടത്തിന്റെ അലിഖിത നയമായിട്ട് കൊല്ലങ്ങളായി.
നിത്യേന ഇതിന്റെ പേരില്‍ ഇരുഭാഗത്തും കൊലചെയ്യപ്പെടുന്നത് രണ്ടുരാജ്യങ്ങളുടെ സൈനികരാണെങ്കിലും ഇവരെല്ലാം സാമാന്യമായി മജ്ജയും ലജ്ജയുമുള്ള മനുഷ്യരാണെന്ന സത്യമാണ് എല്ലാവരും മറന്നുപോകുന്നത്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ അമേരിക്കയും ആയുധക്കച്ചവടക്കാരും പുറകിലും. നൂറ്റാണ്ടുകളായി ഒരേ ഭൂപ്രകൃതിയും സംസ്കാരവും കലാസാഹിത്യവാസനകളുമൊക്കെ കൊണ്ടുനടക്കുന്ന ജനതയെ കേവലതാല്‍പര്യങ്ങളുടെ പേരില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഭിന്നിപ്പിച്ചുനിര്‍ത്താനുള്ള നിഗൂഢനീക്കങ്ങളെ കരുതലോടെ കാണുകയാണ് ഇരുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കര്‍ത്തവ്യം. അതില്‍ സംഭവിക്കുന്ന പിഴവുകളാണ് കുല്ഭൂഷന് അധ്യായത്തിലും നാംകണ്ടുകൊണ്ടിരിക്കുന്നത്.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india23 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala22 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports20 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

