Views
മതേതരന്റെ ഭാവി
ജാതി ചോദിക്കരുത്, പറയരുത് എന്നാണ് ശ്രീനാരായണ ഗുരു മൊഴിഞ്ഞതെങ്കില്‍ മതേതരത്വം മുഖമുദ്രയാക്കിയ ഭരണഘടനയില്‍ ആണയിട്ട് മന്ത്രിയായ അനന്ത്കുമാര്‍ ഹെഗ്‌ഡെ പറയുന്നത്,ജാതി പറയണമെന്നും മതത്തിന്റെ പേരില്‍ അറിയപ്പെടണമെന്നും മതേതരവാദികളും ബുദ്ധിജീവികളും തന്തയില്ലാത്തവരാണെന്നുമാണ്, സി.പി.എമ്മിലെ സ്വരാജിന്റെ പ്രയോഗം കടമെടുത്താല്‍ പിതൃശൂന്യര്‍. പാര്‍ലിമെന്റിലെ ബഹളത്തെ തുടര്‍ന്ന് ഇദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും ബി.ജെ.പി.യുടെ നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്വേഷവും അസഹിഷ്ണുതയും ദിനേനയെന്നോണം വമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ഉത്തര കന്നട മണ്ഡലത്തില്‍ നിന്ന് 1996 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ ലോക്‌സഭയിലെത്തിയ അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ അടുത്ത ലക്ഷ്യം കര്‍ണാടക മുഖ്യമന്ത്രി സ്ഥാനമായിരിക്കാം. ബി.ജെ.പി. ആവശ്യപ്പെടുന്നത് ഇത്തരം നേതാക്കളെയാണ്. ബി.ജെ.പി.യില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്ത കുമ്മനം രാജശേഖരന് കേരള ബി.ജെ.പി. പ്രസിഡന്റ് പദവി കുമ്മനടിച്ചത് ഈ യോഗ്യത വെച്ചാണല്ലോ.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ മത വൈരത്തിന്റെ വിഷപ്രചാരണത്തില്‍ ഏര്‍പെട്ടിരിക്കുകയാണ് ബി.ജെ.പി. കിട്ടുന്ന അവസരങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കോട്ട കൊത്തളമെന്ന് അവകാശപ്പെടുന്ന ഗുജറാത്തില്‍ പോലും അവസാനം ജയിക്കാന്‍ വര്‍ഗീയതയെ അഭയം പ്രാപിക്കേണ്ടി വന്ന ബി.ജെ.പി.ക്ക് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനം പിടിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ല. 1993ല്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഹുബ്ലി കലാപത്തിന്റെ രക്തത്തില്‍ ചവിട്ടിയാണ് അനന്ത്കുമാര്‍ ലോക്‌സഭയിലേക്ക് കയറിപ്പോയത്. കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ മാര്‍ഗരറ്റ് ആല്‍വയെ തോല്പിച്ച ഹെഗ്‌ഡെക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. അഞ്ച് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ചു. കര്‍ണാടക തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ നൈപുണി വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. വാക്കിലും നോക്കിലും വര്‍ഗീയത നിറച്ച യോഗി ആതിഥ്യനാഥിനെ യു.പി.യിലെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി. കേന്ദ്ര നേതൃത്വം കര്‍ണാടകയിലേക്ക് കരുതി വെച്ചത് അനന്ത്കുമാര്‍ ഹെഗ്‌ഡെയായിരിക്കാം.
ഹുബ്ലിയിലെ ഈദ് ഗാഹ് മൈതാനത്ത് മൂവര്‍ണക്കൊടി കെട്ടാന്‍ ആവേശം കാട്ടിയത് ഇരുപത്തിയാറാമത്തെ വയസ്സിലാണ്. തൊട്ടടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ അത് യോഗ്യതയായി ബി.ജെ.പി. അംഗീകരിച്ചു. ഹുബ്ലി കലാപത്തിന് നേതൃത്വം നല്‍കിയതിന് ഇദ്ദേഹത്തിന് മേല്‍ കേസുണ്ടായിരുന്നു. ഇസ്‌ലാമിനെ ഉന്മൂലനം ചെയ്താലേ ഭീകരവാദത്തെ ലോകത്ത് നിന്ന് ഇല്ലാതാക്കാനാവൂവെന്ന് പ്രസംഗിച്ച ഇദ്ദേഹം ഏറ്റവും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മോശം വാക്കില്‍ അഭിസംബോധന ചെയ്തതിന് കേസിനെ നേരിട്ടു. സിര്‍സിയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും കയ്യേറ്റം ചെയ്തിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കിയത് മുന്‍കൂര്‍ ജാമ്യം നേടിയാണ്. കേന്ദ്രമന്ത്രിയുടെ ഡോക്ടമാര്‍ക്കു നേരെയുള്ള കയ്യാങ്കളിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിയിരുന്നു. കേന്ദ്ര മന്ത്രിമാരുടെ പട്ടികയില്‍ ഹെഗ്‌ഡെ ഇടം പിടിച്ചപ്പോള്‍ കര്‍ണാടക ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, ഇങ്ങനെ ഒരാളെ മന്ത്രിയാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കാണിച്ച്.
കൊപ്പല്‍ ജില്ലയില്‍ ബ്രാഹ്മണ യുവ പരിഷത്തിന്റെ യോഗത്തില്‍ പങ്കെടുത്താണ് ഭരണപൊളിച്ചെഴുതാനായി ജനിച്ചവരാണ് തങ്ങളെന്ന് വ്യക്തമാക്കിയത്. ”മുസ്‌ലിം, ക്രിസ്ത്യന്‍, ലിംഗായത്ത്, ബ്രാഹ്മണര്‍ എന്നൊക്കെ വിളിക്കപ്പെടുന്നത് മനസ്സിലാക്കാം. മതേതരവാദിയെന്ന് പറഞ്ഞാല്‍ തന്ത്രയില്ലായ്മയാണ്. സ്വന്തം ജാതിയേതാണെന്നും മതമേതാണെന്നും തിരിച്ചറിയാതിരിക്കുകയന്നത് പാരമ്പര്യം തിരിച്ചറിയായ്കയാണ്. നിങ്ങള്‍ അത് തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കുന്നവരായതിനാല്‍ ഞാന്‍ വണങ്ങുന്നു. നിങ്ങള്‍ മതേതരവാദികള്‍, ബുദ്ധിജീവികള്‍ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാന്‍ പ്രയാസമായേനെ. ഭരണഘടന തിരുത്താനാണ് ഞങ്ങള്‍ വന്നത്.”
പാര്‍ലിമെന്റിന്റെ ഇരുസഭകളിലും ഇതേ തുടര്‍ന്ന് ബഹളമുണ്ടായി. ഭരണഘടനയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യാത്ത ഒരാള്‍ എങ്ങനെ മന്ത്രിയായി തുടരുന്നുവെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ പിതൃശൂന്യവാദം തല്‍ക്കാലം ബി.ജെ.പി. ഏറ്റെടുത്തില്ല. സര്‍ക്കാര്‍ ഭരണഘടനയെ മാനിക്കുന്നുവെന്ന് പാര്‍ലിമെന്ററി കാര്യ മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കിയിതിന് പിന്നാലെയാണ് അനന്ത്കുമാറിന്റെ ക്ഷമാപണം ഉണ്ടായത്. ഭരണഘടനയാണ് പരമമെന്നും പാര്‍ലിമെന്റാണ് പരമമെന്നും തന്റെ പ്രസംഗം മൂലം വിഷമമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പറഞ്ഞ് രക്ഷപ്പെട്ടു. പക്ഷെ അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം, ഹെഗ്‌ഡെയിലൂടെ പുറത്തുവന്നത് ബി.ജെ.പി.യുടെ അജണ്ട തന്നെയാണെന്ന്. ബ്രാഹ്മണ യുവാക്കളുടെ മുമ്പിലായതുകൊണ്ട് തുറന്നു പറഞ്ഞുവെന്ന് മാത്രം. ഇതു തന്നെയാണ് തെളിഞ്ഞും തെളിയാതെയും സംഘ് പരിവാര്‍ നേതാക്കള്‍ നാടിന്റെ വിവിധ ഭാഗങ്ങളിലായി പറഞ്ഞുകൊണ്ടിരിക്കുന്നതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. ആര്‍.എസ്.എസിലൂടെ ബാല്യം ചെലവിട്ട് അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്തുകാരനായി വിദ്യാഭ്യാസം ചെയ്ത അനന്ത്കുമാര്‍ അത് പറഞ്ഞതില്‍ ആരും അത്ഭുതപ്പെടുകയില്ല. കലര്‍പേശാത്ത അഗ് മാര്‍ക്ക് സ്വയം സേവകനാണ് അദ്ദേഹം. എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് മതത്തെയും ജാതിയെയും കൊണ്ടുവരുന്നതെന്ന് നടന്‍ പ്രകാശ് രാജ് ഇദ്ദേഹത്തോട് ചോദിക്കുകയാണ്. ജന്മനാ രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയക്കാരനായി മരിക്കണമെന്ന് ഉദ്ദേശ്യവുമില്ല എന്ന് സ്വന്തം മുദ്രാവാക്യമായി അംഗീകരിച്ച അനന്ത്കുമാര്‍ ലക്ഷണമൊത്ത വര്‍ഗീയവാദി മാത്രമാണ്, രാഷ്ട്രീയക്കാരന്‍ പോലുമല്ല. മതേതര വാദികള്‍ക്ക് തന്ത മാത്രമല്ല, തള്ളയുമുണ്ട് എന്ന് മറുപടി കൊടുക്കുന്ന ‘കിണാശ്ശേരി’യാണ് ലക്ഷ്യം.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.
കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
-
india12 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News14 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

