Connect with us

Video Stories

അലെപ്പോ വീഴുമ്പോള്‍

Published

on

അഞ്ചുവര്‍ഷവും എട്ടുമാസവുമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം വൈദേശിക ശക്തികളുടെ പങ്കാളിത്തത്തോടെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. നാലുവര്‍ഷം മുമ്പ് പ്രതിപക്ഷപോരാളികള്‍ പിടിച്ച രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോയുടെ പകുതി പ്രദേശം ചൊവ്വാഴ്ചത്തെ കനത്ത ബോംബാക്രമണത്തില്‍ ബഷറുല്‍ അസ്സദിന്റെ ഭരണസൈനികസഖ്യത്തിന് തിരിച്ചുപിടിക്കാനായെങ്കിലും, കഴിഞ്ഞ രണ്ടുദിവസമായി 16000 ത്തോളം പേര്‍ സമീപപ്രദേശങ്ങളിലേക്ക് പലായനം ചെയ്‌തെന്ന് സിറിയന്‍ മനുഷ്യാവകാശ ഒബ്‌സര്‍വേറ്ററി പറയുന്നു.

 

കേവലം റൊട്ടിപോലുമില്ലാതെ പട്ടിണിയിലാണ് അലെപ്പോയിലെ ജനത. ആരുജയിക്കുന്നുവെന്നതിനപ്പുറം പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാതെ പതിനായിരങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്ത് പലായനം ചെയ്യുന്ന കാഴ്ച ഭീതിതമായിരിക്കുന്നു. ഒന്നേകാല്‍ കോടി ജനതയാണ് ഇതിനകം സിറിയയില്‍ നിന്ന് പലായനം ചെയ്തത്. ലോകത്തെ വലിയ പാലായനങ്ങളിലൊന്ന്. രാജ്യത്തെ നാല്‍പതുലക്ഷം പേര്‍ ഇതിനകം കൊലചെയ്യപ്പെട്ടുകഴിഞ്ഞു. ഇതില്‍ കാല്‍ലക്ഷം കുട്ടികളാണ്. പലായത്തിനിടെ തീരത്തടിഞ്ഞ അലന്‍ കുര്‍ദിയുടെ മൃതശരീരവും ഒംറാന്‍ ദഖ്‌നീഷിന്റെ രക്തംപുരണ്ട മുഖവും ലോകത്തിന് മറക്കാനാവില്ല.

 
വന്‍ കെട്ടിടങ്ങളെല്ലാം തകര്‍ക്കപ്പെട്ട അലെപ്പോ നഗരത്തിലിപ്പോഴുള്ളത് സഖ്യസൈന്യത്തിന്റെ മുരളലുകളും പുകപടലങ്ങളും മാത്രമാണ്. സ്ഥിതി ‘അഗാധമായ ആശങ്ക’ ഉയര്‍ത്തുന്നതാണെന്ന് ഐക്യരാഷ്ട്രസംഘടന വിലയിരുത്തുന്നു. രക്ഷാസമിതി വിളിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടുകഴിഞ്ഞു. രണ്ടരലക്ഷത്തോളം പേര്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇവരില്‍ ഒരു ലക്ഷവും കുട്ടികളാണ്. കിട്ടിയതെല്ലാം കവറുകളിലാക്കിയും പിഞ്ചുകുഞ്ഞുങ്ങളെ മാറോടണച്ചുമുള്ള ‘സൂരി’കളുടെ കൂട്ടപ്പലായനം മേഖലയിലും ലോകത്താകെയും കണ്‍നനക്കുന്ന കാഴ്ചകളാണ്. ആകാശത്തും നിലത്തും നിന്നുള്ള ദ്വിമുഖ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 

ആസ്പത്രികളെല്ലാം ബോംബിംഗില്‍ തകര്‍ന്നതോടെ പരിക്കേറ്റ പതിനായിരങ്ങളുടെ കാര്യമാണ് ഏറെ ദയനീയം. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ പോയിട്ട് മാറ്റാന്‍ പോലുമാവാത്ത വിധമുള്ള ആക്രമണമാണ് നടക്കുന്നത്. കനത്ത ഷെല്ലാക്രമണമാണ് വിമതര്‍ തിരിച്ചുനടത്തുന്നത്.
റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അസ്സദ് സൈന്യം നടത്തുന്ന രക്തരൂക്ഷിതമായ ആക്രമണത്തില്‍ വൈകാതെ വിമതര്‍ക്ക് പൂര്‍ണമായി കീഴടങ്ങേണ്ടിവരുമെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഐ.എസ് പിടിയിലുള്ള ഇറാഖിലെ മൊസൂള്‍ പിടിച്ചെടുത്ത ആവേശത്തിലാണ് അലെപ്പോയിലേക്ക് സേനകള്‍ നീങ്ങിയത്.

 

റക്കയും തിരിച്ചുപിടിച്ചടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ യു.എസ് സേന നടത്തുന്നത്. ഇതോടെ ഐ.എസിന്റെ നിലനില്‍പുതന്നെ പരുങ്ങലിലാവുകയാണെന്നാണ് സൂചനകള്‍. സിറിയയില്‍ അമേരിക്കയും ഫ്രാന്‍സും സഊദിയും തുര്‍ക്കിയും ഖത്തറും സുന്നികളായ വിമതരുടെ പക്ഷത്താണ് . ഐ.എസും സിറിയയില്‍ യുദ്ധരംഗത്തുണ്ട്. എണ്ണത്തിലും വണ്ണത്തിലും അസ്സദ് സൈന്യത്തിന് തന്നെയാണ് മുന്‍തൂക്കം. വിമതര്‍ക്കെതിരെ നാലാമതായി കുര്‍ദുകളുമുണ്ട്.

 

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കിടെ സിവിലിയന്‍ ജനതയുടെ ജീവന് പുല്ലുവിലപോലും കല്‍പിക്കപ്പെടുന്നില്ല. സിറിയയിലെ പകുതിയോളം ജനത ഇതിനകം സമീപരാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇവര്‍ക്ക് അഭയം നല്‍കിയതെങ്കിലും അവിടങ്ങളില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് കനം ലഭിച്ചുവരികയാണ്. അലെപ്പോയില്‍ ഇനിയുള്ള പ്രദേശത്ത് ജനസാന്ദ്രത വളരെ കൂടുതലാണ് എന്നത് യുദ്ധത്തിന്റെ ആള്‍നാശത്തെക്കുറിച്ച് കനത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.

 

കുട്ടികളും സ്ത്രീകളുമാണ് ഏത് യുദ്ധത്തിന്റെയും വലിയ ഇരകള്‍ എന്നത് മറക്കാനാവില്ല. സിറിയയില്‍ സംഭവിക്കുന്നതും അതുതന്നെ.അസ്സദ് ഭരണകൂടത്തിന് പിന്തുണയുമായി റഷ്യയും എതിരായി അമേരിക്കക്കും ചേര്‍ന്ന് സംയുക്ത സൈനിക നീക്കത്തിന് കഴിഞ്ഞ മാസം കരാറുണ്ടാക്കിയെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ അത് ഫലവത്താകാതെ പോകുകയായിരുന്നു. അറബ് രാജ്യങ്ങളായ ഇറാഖിലും സിറിയയിലും യമനിലുമൊക്കെ അശാന്തി പടരാന്‍ തുടങ്ങിയത് അമേരിക്ക പോലുള്ള വിദേശശക്തികളുടെ ഇടപെടലിലൂടെയാണ്. ഇതിന് വഴിവെച്ചുകൊടുക്കുന്ന രീതിയിലുള്ള നടപടികള്‍ ഇവിടുങ്ങളിലെ ഭരണാധികാരികള്‍ പലപ്പോഴായി സ്വീകരിക്കുകയും ചെയ്തു.

 

ലോകപെട്രോളിയത്തിന്റെ 30 ശതമാനവും കൈകാര്യം ചെയ്യുന്ന മേഖലയാണ് സഊദി അടങ്ങുന്ന ജി.സി.സി മേഖല. ലോകം ചലിക്കാന്‍ എണ്ണ അനിവാര്യമായിരിക്കെ വന്‍ശക്തികള്‍ ഇതിലേക്ക് കണ്ണയക്കുന്നതും കടന്നുകയറുന്നതും അസ്വാഭാവികമല്ല. ഖിലാഫത്ത് ഉയര്‍ത്തിപ്പിടിച്ചാണ് റക്ക ആസ്ഥാനമായ ഐ.എസ് സിറിയയിലും ഇറാഖിലും യുദ്ധം നടത്തിവരുന്നത്. പാശ്ചാത്യശക്തികളില്‍ നിന്ന് അറേബ്യയെ മോചിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതില്‍ ആവേശം പൂണ്ട് ലോകത്തിന്റെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ചെറുപ്പക്കാര്‍ ‘വിശുദ്ധയുദ്ധം’ പ്രഖ്യാപിച്ച് അവിടേക്ക് ചെന്നിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെ കൊന്നൊടുക്കുന്ന ഐ.എസ് രീതിയില്‍ മനംനൊന്ത് തിരിച്ചുവന്നവരും വരാന്‍ കഴിയാത്തവരുമായി അനവധി പേരുണ്ട്.
അമേരിക്കയില്‍ ഒബാമ പടിയിറങ്ങുകയും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയും ചെയ്യുന്ന ജനുവരിയില്‍ സിറിയയെ പൂര്‍ണമായും വിമതരില്‍ നിന്ന് മോചിപ്പിക്കുകയാണ് അസ്സദിന്റെ ലക്ഷ്യം. വിമതര്‍ക്ക് നല്‍കി വരുന്ന പിന്തുണ നിര്‍ത്തിയേക്കുമെന്ന് ട്രംപ് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.പരസ്പരം ചേരാനാണ് ട്രംപിനും റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും താല്‍പര്യം. ബ്രിട്ടനില്‍ വിദ്യാഭ്യാസം നേടി 2000ല്‍ അധികാരത്തിലേറിയ ബഷറുല്‍ അസ്സദ് പാസാക്കിയ ഭരണഘടന പ്രകാരം പ്രസിഡണ്ട് മുസ്്‌ലിമാകേണ്ടതില്ലെന്ന നിയമമാണ് പണ്ഡിതരടക്കമുള്ള വലിയ ജനതയെ വിമതരാക്കിയത്.

 

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരായിരുന്നു അസ്സദ്. അമേരിക്കയെ വിമതരുടെ സഹായത്തിനെത്തിച്ചതും ഇതായിരുന്നു. ജനാധിപത്യവും പൗരാവകാശവും പറയുകയും തങ്ങളുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്ക് ലോകരാജ്യങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്ന യു.എസ്സിന്റെ രീതി ഒബാമയും പിന്തുടര്‍ന്നതാണ് സത്യത്തില്‍ ഇന്നത്തെ ഗതിയിലേക്ക് സിറിയയെയും ഒരു പരിധിവരെ മധ്യേഷ്യയെയും കൊണ്ടുചെന്നെത്തിച്ചത്.

 

ഇന്നത്തെ അവസ്ഥയില്‍ യുദ്ധം നിലച്ചാലും പ്രശ്‌നം നിലനില്‍ക്കുമെന്നുതന്നെയാണ് കരുതേണ്ടത്. റഷ്യയും ഇറാനും കൂടുതല്‍ ശക്തമായി മേഖലയില്‍ പ്രത്യേകിച്ചും എണ്ണയില്‍, കൈവെക്കാനതിട വരുത്തും. എങ്കിലും ഐ.എസ് പോലുള്ള ശക്തികള്‍ പരാജയപ്പെടുക തന്നെ വേണം. സ്വേഷ്ടത്തിനാണെങ്കിലും അന്യരാജ്യങ്ങളില്‍ ഇടപെടില്ലെന്ന ട്രംപിന്റെ നയം പ്രായോഗികത്തിലാകുമോ എന്നതും കാത്തിരുന്നുകാണണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Money

ബ്രിട്ടനെ വിലക്കയറ്റം പിടിമുറുക്കുന്നു; സാമ്പത്തിക പ്രയാസത്തില്‍ രാജ്യം

പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

Published

on

പുതിയപ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റെങ്കിലും ബ്രിട്ടന്റെ സാമ്പത്തികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. 2005ല്‍ ആരംഭിച്ച വിലക്കയറ്റം ഈ ഓഗസ്റ്റില്‍ 5.1 ശതമാനം ഉയര്‍ന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

ആളുകള്‍ അധികവും ചെറുകിട കച്ചവടക്കാരെ ആശ്രയിക്കാതെ കിഴിവും കടവും എടുക്കാനാണ ്താല്‍പര്യം കാട്ടുന്നത്. അടുത്ത ഒരുവര്‍ഷത്തിലധികം കാലം ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമെന്നാണ ്പറയുന്നത്. ഇത് പരിഹരിക്കാനാകാതെയാണ് പഴയ പ്രധാനമന്ത്രി ലിസ് ട്രസിന് ചുമതലയേറ്റ് മാസങ്ങള്‍ക്കകം രാജിവെച്ചോടേണ്ടിവന്നത്. പല പുതിയ വാഗ്ദാനങ്ങളും ഋഷി സുനക് നല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസത്തിലുഴറുകയാണ് രാജ്യം. കഴിഞ്ഞദിവസമാണ ്‌വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ റദ്ദാക്കുമെന്ന് സുനക് പ്രഖ്യാപിച്ചത്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ ്ബ്രിട്ടനില്‍ തുടര്‍പഠനത്തിനും ജോലിക്കുമായി ചെല്ലുന്നത്. ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ ്‌റിപ്പോര്‍ട്ട്.
2023ല്‍ വിലക്കയറ്റം 22 ശതമാനത്തിലേക്കെത്തുമെന്നാണ ്ഒരു പ്രവചനം. ഇന്ത്യയെപോലെ ബ്രിട്ടനും വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നേക്കുമെന്നും ലോകത്ത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ഭാഗമാണിതെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കച്ചവടക്കാരും ഇതോടെ വലിയ ആശങ്കയിലാണ്.
പണപ്പെരുപ്പം തുടരുന്നത് രാജ്യത്തെ വലിയ തോതില്‍ ബാധിച്ചേക്കും. വിദേശത്ത് സൈനികാവശ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവിടുന്നതിനാണ് ഇനി രാജ്യത്തെ ഭരണകൂടം ശ്രദ്ധവെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇതുപോലെ ബാധിച്ച മറ്റൊരു കാലം അടുത്തൊന്നും ബ്രിട്ടനിലുണ്ടായിട്ടില്ല.

Continue Reading

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Video Stories

ഖത്തറില്‍ ഡെന്മാര്‍ക്കും തുണീഷ്യയും ഇന്ന് നേര്‍ക്കുനേര്‍

Published

on

ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങളുടെ തുടക്കം. അട്ടിമറിക്കാരായ ഡെന്മാര്‍ക്കിനെതിരെ ഖത്തറില്‍ ധാരാളം പിന്തുണക്കാരുള്ള തുണീഷ്യ. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് കളിക്കുന്ന ഗ്രൂപ്പായതിനാല്‍ ഡെന്മാര്‍ക്കിനും തുണീഷ്യക്കും അടുത്ത റൗണ്ട് എന്ന ലക്ഷ്യത്തില്‍ ഇന്ന് വിജയിക്കാനാവണം.

ഒരു വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നല്ലോ ഡെന്മാര്‍ക്ക്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ നഷ്ടമായിട്ടും റഷ്യ, വെയില്‍സ്, ചെക് റിപ്പബ്ലിക് എന്നിവരെയെല്ലാം മറികടന്നവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. പിയറി എമിലി ഹോജ്ബര്‍ഗും ശ്രദ്ധിക്കേണ്ട താരം. പുതിയ കോച്ച് ജലീല്‍ കാദ്‌രിക്ക് കീഴില്‍ കരുത്തരായിരിക്കുന്നു അവര്‍. പ്രീമീയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി കളിച്ച വഹബി കസ്‌രിയാണ് തുണീഷ്യക്കാരിലെ അപകടകാരി.

Continue Reading

Trending