Video Stories
സല്‍കര്‍മങ്ങള്‍ പാഴാക്കരുത്
എ.എ വഹാബ്
നോമ്പും പെരുന്നാളും ഒക്കെ കഴിഞ്ഞു. നാം സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവരും ഒന്നിച്ച് നോമ്പ് അനുഷ്ഠിക്കുമ്പോള്‍ നന്മകള് വര്‍ധിപ്പിക്കാനും തിന്മകളില് നിന്ന് വിട്ടു നില്‍ക്കാനും ഒരു സാമൂഹികാന്തരീക്ഷം സംജാതമാണ്. വ്രതകാലം കഴിയുമ്പോള്‍ ആ ആനുകൂല്യം ഉണ്ടാവില്ല. ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ വിശ്വാസിയെ കബളിപ്പിച്ച് പിശാച് ദേഹേച്ഛകളുടെ പിന്നാലെ നയിക്കും. അതുവഴിയുണ്ടാകുന്ന ദുഷ്കര്‍മങ്ങള്‍ ചെയ്തു തീര്‍ത്ത സല്‍കര്‍മ്മങ്ങളുടെ പ്രതിഫലത്തെ പാഴാക്കിക്കളയും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഖുര്‍ആന്‍ സത്യവിശ്വാസികളെ ശക്തമായി താക്കീത് ചെയ്യുന്നുണ്ട്.
പ്രവാചകന്റെ ആദ്യകാല അനുയായികളില്‍ സത്യവിശ്വാസത്തിന് സമ്പൂര്‍ണമായി സമര്‍പ്പിക്കാന്‍ കഴിയാത്തവരും അതിന്റെ സംസ്ഥാപനത്തിനായി ത്യാഗം വരിക്കാന്‍ കഴിയാത്തവരുമായി ചിലരെങ്കിലും ഉണ്ടായിരുന്നു. അവന് വിശ്വസിച്ചിരുന്നത് സത്യവിശ്വാസം സ്വീകരിച്ചാല്‍ ചില കുറ്റങ്ങള്‍ ചെയ്താലും കുഴപ്പമില്ല. എല്ലാ സല്‍കര്‍മങ്ങളും സ്വീകരിക്കപ്പെടും. സത്യവിശ്വാസം ഇല്ലെങ്കില്‍ ഒരു സല്‍കര്‍മ്മവും അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നതൊഴികെയുള്ള പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന വചനം അവതരിപ്പിച്ചപ്പോള്‍ അത്തരം വന്‍പാപങ്ങള്‍ ചെയ്തു പോയവരുടെ കാര്യത്തില്‍ മാത്രമേ ഭയക്കേണ്ടതുള്ളുവെന്നും അതൊന്നും ചെയ്യാത്തവരുടെ കാര്യത്തില്‍ ഏറെ പ്രത്യാശയുമാണ് അവര്‍ പുലര്‍ത്തിയിരുന്നത്.
ആ പശ്ചാത്തലത്തിലാണ് അല്ലാഹു അവതരിപ്പിച്ചത് ‘സത്യവിശ്വാസികളെ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാവാതെ നോക്കുക’ (47:33) ഈ വചനങ്ങള്‍ സത്യസന്ധരായ സത്യവിശ്വാസികളില്‍ ഏറെ ഭയം ഉളവാക്കി. ഇബ്നു ഉമറും ഇമാം അഹ്മദ് ബിന്‍ നസ്വറും ഇതുസംബന്ധിച്ച് പരാമര്‍ശങ്ങള്‍ നല്കുന്നു. എല്ലാ വാക്കും കര്‍മവും സൂക്ഷിക്കണമെന്ന് അവര്‍ക്ക് ബോധ്യമായി. മറിച്ചായാല്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോകും. ആ ചിന്താഗതി അവരുടെ ജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കി. നിഷേധിക്കുകയും ദൈവമാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുകയും അവിശ്വാസികളായിത്തന്നെ മരിച്ചുപോകുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കുകയില്ലെന്നും തൊട്ടുടനെ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും വിലയിരുത്താനും ശരിയാക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ആ സൂക്തം ഏറെ ഉപകരിച്ചു.
ഖുര്‍ആന്‍ തുടര്‍ന്നു പറയുന്നത് സത്യനിഷേധികളുടെ മര്‍ദ്ദനങ്ങളും പീഢനങ്ങളും അടിച്ചുപൊളിക്കുന്ന ആഹ്ലാദവും കണ്ട് സത്യവിശ്വാസികള്‍ ദുര്‍ബലരാവാതിരിക്കണം എന്നാണ്. അല്ലാഹു കൂടെയുണ്ട്. സത്യവിശ്വാസികള്‍ തന്നെയാണ് ഉന്നതര്‍. സംസ്കാരത്തിലും അറിവിലും അന്തസ്സിലും പ്രതാപത്തിലും സത്യവിശ്വാസികള്‍ തന്നെയാണ് ഉന്നതര്‍. അക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. സ്വന്തം സ്ഥാനം മറന്ന് സത്യവിശ്വാസികള്‍ അക്രമികളെ സന്ധിക്ക് ക്ഷണിക്കുന്നത് സത്യവിശ്വാസത്തിന്റെ പ്രകൃതത്തിന് അപമാനകരമാണ്. അല്ലാഹു എല്ലാവരുടെയും പ്രവര്‍ത്തനങ്ങളും അതിന്റെ പിന്നിലെ ഉദ്ദേശങ്ങളും വളരെ സൂക്ഷ്മമായി അറിയുന്നവനാണ്. അതിനാല്‍ സത്യവിശ്വാസികളെ മാര്‍ഗദര്‍ശനം ചെയ്തുകൊണ്ടും സഹായിച്ചുകൊണ്ടും രക്ഷപ്പെടുത്തിക്കൊണ്ടും അവര്‍ക്ക് വേണ്ടി പ്രതിരോധിച്ചു കൊണ്ടും അല്ലാഹു എപ്പോഴും കൂടെയുണ്ടാവും. എവിടെ എപ്പോള്‍ എന്തു ചെയ്യണമെന്ന് ഏറ്റവും നന്നായി അറിയുന്നവന് അല്ലാഹുവാണ്. ഈ ബോധം സത്യവിശ്വാസ മനസ്സുകളില്‍ ദൃഢപ്പെടുത്താനാണ് ഖുര്‍ആന്‍ ഈ വിധം കാര്യങ്ങള്‍ വിവരിക്കുന്നത്.
ഈ ലോക ജീവിതത്തിന്റെ ഹൃസ്വതയും പൊങ്ങച്ചവും തുറന്നു കാട്ടാനാണ് പരലോകവുമായി തട്ടിക്കുമ്പോള്‍ ഇഹലോക ജീവിതം തമാശപോലെയാണെന്ന് പരാമര്‍ശിച്ചത്.
അടിപതറാതെ സത്യത്തില്‍ ഉറച്ചു നിന്ന് നിഷേധികളുടെ നിഗളിപ്പ് അവഗണിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലം അല്ലാഹു പൂര്‍ത്തിയാക്കി കൊടുക്കും എന്ന സമാശ്വാസ വാഗ്ദാനവും പിന്‍കുറിയായി ഇവിടെ ചേര്‍ത്തിട്ടുണ്ട്.
ഈ സത്യത്തിലേക്ക് വഴി തെളിക്കുകയും സഹായിക്കുകയും ചെയ്യുന്നതിന് അല്ലാഹു മനുഷ്യരോട് കാശൊന്നും ചോദിക്കുന്നില്ല എന്ന് എടുത്ത് പറയുന്നുണ്ട്. കാശ് ചോദിച്ചാല്‍ മനുഷ്യമനസ്സിന്റെ ദൗര്‍ബല്യം പുറത്തുവരും എന്നു കൂടി പരാമര്‍ശിക്കുന്നുണ്ട്. അല്ലാഹു തന്ന ധനത്തില്‍ നിന്ന് അവന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ പറയുമ്പോള്‍ പിശുക്കു കാണിക്കുന്നത് സ്വന്തത്തോട് തന്നെയാണ്.
അല്ലാഹു പരാശ്രയ രഹിതനാണ്.മറ്റുള്ളവരെല്ലാം അല്ലാഹുവിനെ ആശ്രയിച്ചാലേ നിലനില്ക്കുകയുള്ളു. ഇതൊക്കെ ഉദ്ബോധിപ്പിക്കുമ്പോള്‍ പിന്തിരിഞ്ഞു പോകുന്നവരെ നിഷ്കാസം ചെയ്തു നിങ്ങളെപ്പോലെയല്ലാത്ത മറ്റൊരു ജനതയെ അല്ലാഹു പകരം കൊണ്ടുവരും എന്ന ശക്തമായ താക്കീതും ഒടുവില്‍ അല്ലാഹു നല്‍കുന്നുണ്ട്. സമകാലിക സത്യവിശ്വാസികളെ ഗൗരവമായി ചിന്തിപ്പിക്കേണ്ട ഒരു ഖുര്‍ആന്‍ വചനമാണത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india3 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF16 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News5 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

