Connect with us

Video Stories

ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും

Published

on

എം.ഐ തങ്ങള്‍
ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 44-ാം ഖണ്ഡിക പറയുന്നതിപ്രകാരം ‘ഇന്ത്യയില്‍ മുഴുക്കെ ബാധകമാകുംവിധം പൗരന്മാര്‍ക്കു വേണ്ടി ഒരേകീകൃത സിവില്‍കോഡ് ഉറപ്പുവരുത്താന്‍ രാജ്യം പരിശ്രമിക്കുന്നതാണ്’. ഏകീകൃത സിവില്‍കോഡിന്റെ കഥ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്, ഈ ഖണ്ഡിക മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇതെങ്ങനെ ഭരണഘടനയില്‍ വന്നു? ഭരണഘടനയുടെ മൊത്തം സ്വഭാവത്തിനെതിരാണീ ഖണ്ഡിക. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ ഇത്ര ഉദാരമായ ഒരു നിലപാട് സ്വീകരിച്ച ഭരണഘടനകള്‍ ലോകത്ത് വളരെയൊന്നും ഇല്ല.

ഒരുദാഹരണത്തിന് വേണമെങ്കില്‍ 25-ാം വകുപ്പ് എടുക്കാം. മൗലികാവകാശത്തിലെ വളരെ പ്രധാനപ്പെട്ട വകുപ്പാണിത്. പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്നനുസൃതം അനുഷ്ഠാനകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ഈ വകുപ്പ് സ്വാതന്ത്ര്യം നല്‍കുന്നു. ഇത്രയും കാര്യങ്ങള്‍ ലോകത്ത് മിക്ക ഭരണഘടനകളിലും കാണാം. എന്നാല്‍ ഈ വകുപ്പ് മതം പ്രചരിപ്പിക്കാന്‍ കൂടി സ്വാതന്ത്ര്യം നല്‍കുന്നു. അമേരിക്കന്‍ ഭരണഘടനയില്‍ പോലും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നില്ല. ഇത് ഒരു വകുപ്പിന്റെ മാത്രം കാര്യമല്ല. ഭരണഘടനയുടെ മൊത്തം സ്വഭാവമാണിത്. പിന്നെ എങ്ങനെ ഇതിന് കടകവിരുദ്ധമായ ഒരു നിര്‍ദ്ദേശം ഭരണഘടനയില്‍ വന്നു?

സ്വാതന്ത്ര്യ സമരത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആരെങ്കിലും ഭാവി ഇന്ത്യന്‍ ഭരണഘടനയില്‍ സിവില്‍കോഡിലെ കുടുംബനിയമങ്ങള്‍ ഏകീകരിക്കും എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ മറിച്ച് പറഞ്ഞിട്ടുണ്ട്താനും. 1933ലെ കല്‍ക്കത്താ സമ്മേളനത്തിലെ ഒരു പ്രമേയം തന്നെ മുസ്‌ലിംകള്‍ക്ക് അവരുടെ സംസ്‌കാരം പൂര്‍ണമായും സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ളതാണ്. വേറെയും സന്ദര്‍ഭങ്ങളില്‍ ഇത്തരം ഉറപ്പുകള്‍ കോണ്‍ഗ്രസ് മുസ്‌ലിംകള്‍ നല്‍കിയിട്ടുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് കുടുംബനിയമങ്ങള്‍. ഭരണഘടനയിലെ 29-ാം വകുപ്പും ഈ ഉറപ്പ് നല്‍കുന്നുണ്ട്.

മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഈ വകുപ്പ് വന്നതിന്റെ കഥ ഇപ്രകാരം: 1947 മാര്‍ച്ച് 28ന് ഭരണഘടനാ നിര്‍മ്മാണസമിതിയുടെ മൗലികാവകാശ ഉപസമിതി യോഗം നടക്കുമ്പോള്‍ അതില്‍ അംഗമായിരുന്ന എം.ആര്‍ മസാനി ഏകസിവില്‍കോഡ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം വോട്ടിനിട്ട് മസാനിയുടെ ആവശ്യം സമിതി നിരാകരിച്ചു. മസാനി പിന്മാറിയില്ല. മാര്‍ച്ച് 30ന് വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ തന്റെ ആവശ്യം മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നദ്ദേഹം വാദിച്ചു. വീണ്ടും വോട്ടിനിട്ടു. നേരിയ ഭൂരിപക്ഷത്തിന് മസാനിയുടെ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു. അങ്ങനെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 35-ാം വകുപ്പായി ഇതെഴുതിച്ചേര്‍ക്കപ്പെട്ടു. പിന്നീട് ഈ വകുപ്പ് 44-ാം വകുപ്പായി മാറുകയായിരുന്നു.

ഭരണഘടനാ അസംബ്ലിയില്‍ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. മുസ്‌ലിം മെമ്പര്‍മാര്‍ പലരും ഇതിന് ഭേദഗതി ആവശ്യപ്പെട്ടു. 1948 നവംബര്‍ 28ന് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് അവതരിപ്പിച്ച ഭേദഗതി ഇപ്രകാരമായിരുന്നു: ”സര്‍, വകുപ്പ് 35നോടൊപ്പം താഴെപറയുന്ന പ്രത്യേക വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
”സ്വന്തമായി വ്യക്തിനിയമങ്ങളുള്ള ഏതെങ്കിലും ഗ്രൂപ്പോ വിഭാഗമോ ആയ ജനസമൂഹത്തെ അവരുടെ വ്യക്തിനിയമം ഇതിനുവേണ്ടി കയ്യൊഴിക്കാന്‍ നിര്‍ബന്ധിച്ചുകൂടാത്തതാകുന്നു”
ഭേദഗതി അവതരിപ്പിച്ചുകൊണ്ട് ഖാഇദെമില്ലത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ”ഒരു ഗ്രൂപ്പിന് അല്ലെങ്കില്‍ സമുദായത്തിന് താന്താങ്ങളുടെ വ്യക്തിനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങള്‍പെട്ട ഒന്നാണ്. വ്യക്തിനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം ജീവിതരീതിയുടെ ഭാഗമാകുന്നു. അതവരുടെ മതത്തിന്റെ ഭാഗമാണ്, സംസ്‌കാരത്തിന്റെ ഭാഗമാണ്. വ്യക്തി നിയമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏത് നിയമവും നൂറ്റാണ്ടുകളും തലമുറകളുമായി ഒരു ജനസമൂഹം സ്വീകരിക്കുന്ന ജീവിത രീതിക്ക് അവര്‍ ആധാരമാക്കിയിട്ടുള്ള നിയമങ്ങളിലുള്ള ഇടപെടലുകള്‍ക്ക് തുല്യമാകുന്നു. വ്യക്തിനിയമങ്ങള്‍ അനുവദിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നത് പുതിയ കാര്യമല്ല. യൂറോപ്യന്‍ നാടുകളില്‍ ഇതിന് കീഴ്‌വഴക്കങ്ങള്‍ കാണാം. ഉദാഹരണത്തിന് യൂഗോസ്ലാവ്യ, സെര്‍ബുകളുടേയും ക്രോട്ടുകളുടേയും സ്ലോവുകളുടെയും നാടായ യൂഗോസ്ലാവ്യ ന്യൂനപക്ഷങ്ങളുമായുണ്ടാക്കിയ കരാറിന്റെ ബാധ്യതകള്‍ക്കനുസൃതം അവരുടെ അവകാശങ്ങള്‍ രേഖാമൂലം ഉറപ്പുവരുത്തുകയുണ്ടായി.

മുസ്‌ലിംകള്‍ക്ക് നല്‍കപ്പെട്ട ഉറപ്പ് ഇപ്രകാരമാണ്:
”സ്ലോവുകളുടേയും ക്രോട്ടുകളുടേയും സെര്‍ബുകളുടേയും ഈ രാജ്യം കുടുംബനിയമത്തിന്റെയും വ്യക്തിപര അവകാശങ്ങളുടേയും കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നടപ്പുള്ള നിയമങ്ങള്‍ക്കനുസൃതം ഇക്കാര്യങ്ങളെ ഭരിക്കുന്ന വകുപ്പുകള്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ചുനല്‍കാമെന്ന് അംഗീകരിക്കുന്നു”.
ഇതുപോലുള്ള വകുപ്പുകള്‍ ഇതരയൂറോപ്യന്‍ നാടുകളിലെ ഭരണഘടനകളിലും നമുക്ക് കാണാന്‍ കഴിയും. എന്റെ ഈ ഭേദഗതി ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല, ഭൂരിപക്ഷ സമുദായമുള്‍ക്കൊള്ളുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി അവതരിപ്പിക്കപ്പെട്ടതാകുന്നു. ഇപ്പോള്‍ നിലവിലുള്ള എല്ലാവരുടേയും വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്താനുള്ള അവകാശം എല്ലാവര്‍ക്കും ലഭിക്കണമെന്നാണിതാവശ്യപ്പെടുന്നത്”.

ഈ ഭേദഗതി പുതിയൊരു കൂട്ടം നിയമങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പുതുമയോ ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്തണമെന്ന് മാത്രമാണിതാവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ജനങ്ങള്‍ ഒരു പൊതുസിവില്‍കോഡ് വേണമെന്ന് എന്തിന്നാവശ്യപ്പെടുന്നു? തട്ടി നിരപ്പാക്കി ഏകരൂപം ആക്കുന്നതിലൂടെ പരസ്പര സൗഹാര്‍ദ്ദം ഉണ്ടാക്കാമെന്നാണ് ആശയമെന്ന് വ്യക്തം. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഇത്തരം കൃത്രിമമാര്‍ഗങ്ങള്‍ കുഴപ്പവും അനൈക്യവും മാത്രമേ വരുത്തിവെക്കൂ. പരസ്പര സൗഹാര്‍ദ്ദം തകരുക മാത്രമായിരിക്കും ഇതിന്റെ ഫലം. മറിച്ച് ജനങ്ങളെ അവരുടെ വ്യക്തിനിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാനനുവദിക്കുകയാണെങ്കില്‍ അവിടെ അതൃപ്തിയുടേയോ കുഴപ്പത്തിന്റെയോ പ്രശ്‌നമുദിക്കുന്നില്ല. വ്യക്തിനിയമമനുസരിച്ചു ജീവിക്കാന്‍ അനുവദിക്കപ്പെട്ട ഒരു വിഭാഗവും ഇതര ജനവിഭാഗങ്ങളുമായി ഭിന്നിച്ചുനില്‍ക്കുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം”.

മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി മഹ്ബൂബ് അലി ബേഗ് ബഹദൂറിന്റെ ഭേദഗതി:
”സര്‍ വകുപ്പ് 35നോടൊപ്പം താഴെപറയുന്ന പ്രത്യേക വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു”:
”ഈ വകുപ്പിലുള്ള യാതൊന്നും പൗരന്റെ വ്യക്തിനിയമത്തെ ഒരു നിലക്കും ബാധിക്കുന്നതല്ല”. ഭേദഗതി വിശദീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു:
വകുപ്പ് 35നെകുറിച്ചുള്ള എന്റെ വീക്ഷണത്തില്‍ ‘സിവില്‍ നിയമം’ എന്ന പ്രയോഗം പൗരന്റെ വ്യക്തിനിയമത്തെ തീരെയും ബാധിക്കുന്ന ഒന്നല്ല. സിവില്‍നിയമമെന്നത് കൊണ്ടുദ്ദേശിച്ചിട്ടുള്ളതിവയാണ്” സ്വത്തുനിയമങ്ങള്‍, സ്വത്തു കൈമാറ്റ നിയമങ്ങള്‍, തെളിവു നിയമങ്ങള്‍, കരാര്‍ നിയമങ്ങള്‍ മുതലായവ. ഒരു മത സമുദായം അനുഷ്ഠിക്കുന്ന നിയമങ്ങള്‍ 35-ാം വകുപ്പ് ഉള്‍ക്കൊള്ളുന്നില്ല; ഇതാണെന്റെ അഭിപ്രായം. ഈ വകുപ്പിന് രൂപം കൊടുത്തവര്‍ ഏതെങ്കിലും കാരണത്താല്‍ സിവില്‍ നിയമമെന്ന പ്രയോഗത്തില്‍ പൗരന്റെ വ്യക്തിനിയമവും ഉള്‍ക്കൊള്ളുന്നുവെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ചില മതസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തിനിയമങ്ങള്‍ എത്രമാത്രം വിലപ്പെട്ടതും പ്രിയപ്പെട്ടതുമാണെന്ന സുപ്രധാനസത്യത്തെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദായം, അനന്തരാവകാശം, വിവാഹം, വിവാഹ മോചനം എന്നിവയുടെ നിയമങ്ങള്‍ പൂര്‍ണ്ണമായും അവരുടെ മതത്തെ ആശ്രയിച്ചുനില്‍ക്കുന്നവയാണ്.

”കഴിഞ്ഞ 1350 വര്‍ഷങ്ങളായി മുസ്‌ലിംകള്‍ ഈ നിയമങ്ങള്‍ പിന്തുടര്‍ന്നുവരുന്നവരാണ്. മിക്ക രാജ്യങ്ങളിലും അധികാരികള്‍ ഇതംഗീകരിച്ചിട്ടുമുണ്ട്. വളരെ ലാഘവബുദ്ധിയോടെ കാണേണ്ടുന്ന പ്രശ്‌നമല്ലിത്. മറ്റു ചില സമുദായങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് സത്യമാണെന്നെനിക്കറിയാം. അവരുടെയും വ്യക്തിനിയമങ്ങള്‍ പൂര്‍ണമായും മത തത്വങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് അവരുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഇഷ്ടംപോലെ ഉപയോഗിക്കാമെന്നുണ്ടെങ്കില്‍ തന്നെയും അത് മത സിദ്ധാന്തങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ബന്ധമുള്ള സമൂഹങ്ങളുടെമേലും കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല; അത് സാധ്യവുമല്ല.

മതേതര രാജ്യമെന്ന ആശയത്തെക്കുറിച്ച് ചിലര്‍ക്ക് വിചിത്രമായ ആശയങ്ങളുണ്ടെന്ന് തോന്നുന്നു. ഒരു മതേതര രാജ്യത്തിലെ പൗരന്മാര്‍ക്ക് നിത്യജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഷയിലും സംസ്‌കാരത്തിലും വ്യക്തിനിയമത്തിലുമൊക്കെ ഐകരൂപ്യം വേണമെന്ന് ഇവര്‍ വിചാരിക്കുന്നപോലെ തോന്നുന്നു. എന്നാല്‍ ഈ മതേതര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ശരിയല്ല. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ഇതുപോലുള്ള ഒരു രാജ്യത്ത് ഓരോരുത്തരുടേയും മതം, ജീവിതം, വ്യക്തിനിയമങ്ങള്‍ എന്നിവ അനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ട്”.
(അവസാനിക്കുന്നില്ല)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍; നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Published

on

വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ & സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.

Continue Reading

Health

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്.

Published

on

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട് കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തില്‍ ചൂട് കൂടുമ്പോള്‍ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛര്‍ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും.

ചൂടുകൂടുന്നതിനനുസരിച്ച് കിണറുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാന്‍തുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാല്‍ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം.

ശ്രദ്ധിക്കേണ്ടവ

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.

ചിക്കന്‍പോക്‌സ്;
ലക്ഷണങ്ങളും പ്രതിരോധവും

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ലേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

ചിക്കന്‍പോക്‌സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കന്‍ പോക്‌സ് ബാധിച്ച കുട്ടികള്‍ക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കരുത്.

 

Continue Reading

crime

84000 രൂപ കൈക്കൂലിയുമായി പിടിയിലായപ്പോള്‍ പൊട്ടിക്കരഞ്ഞ എഞ്ചിനീയറുടെ വീട്ടില്‍ 4 കിലോ സ്വര്‍ണവും 65 ലക്ഷം രൂപയും

തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാരുദ്യോഗസ്ഥയെ ആന്റി കറപ്ക്ഷന്‍ ബ്യൂറോ കൈയ്യോടെ പിടികൂടി. തെലങ്കാനയിലാണ് സംഭവം നടന്നത്. തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

ജഗ ജ്യോതി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ഒരാള്‍ ആന്റി കറപ്ക്ഷന് ബ്യൂറോയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ കൈയ്യോടെ പിടികൂടിയത്.

ഇവരുടെ വീട്ടിലും പൊലീസ്‌ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ 65 ലക്ഷം രൂപയും 4 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. രണ്ട് കോടിയിലധികം മൂല്യം വരും ഇവയ്ക്ക്. നിയമവിരുദ്ധമായാണ് ഇവര്‍ ഇത്രയധികം സ്വത്ത് സമ്പാദിച്ചതെന്നും പൊലീസ്‌
പറഞ്ഞു.

ഫിനോഫ്തലീന്‍ ലായനി പരിശോധനയിലൂടെയാണ് ജഗ ജ്യോതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കെ. ജഗ ജ്യോതി അനര്‍ഹമായ പണം നേടാന്‍ ഔദ്യോഗിക പദവിയിലിരുന്ന് സത്യസന്ധതയില്ലാതെ പ്രവര്‍ത്തിച്ചുവെന്നും ആന്റി കറപ്ക്ഷന്‍ ബ്യൂറോ പറഞ്ഞു.

Continue Reading

Trending