Culture
മെഡിക്കല്‍ കോളജുകള്‍ ലക്ഷ്വറി കോട്ടജാകരുത്
കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ് തുടങ്ങി പത്തോളം മെഡിക്കല്‍ പഠന മേഖലകളിലേക്കുള്ള പ്രവേശന നടപടികള്‍ പത്തു ദിവസത്തോളം വൈകി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് അഖിലേന്ത്യാറാങ്കു പട്ടിക പുറത്തുവന്ന് പതിനഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയ കേരളാ റാങ്കു പട്ടിക ഇത്തവണ പുറത്തുവന്നത് ഒരാഴ്ചയിലധികം വൈകിയാണ്. ശനിയാഴ്ചയാണ് പ്രവേശന നടപടികള്‍ ആരംഭിച്ചത്. ഇന്നത്തെ അവസ്ഥയില്‍ ആദ്യഘട്ട അലോട്ട്‌മെന്റ് പട്ടിക ജൂലൈ ഏഴിന് തയ്യാറാകുമെന്നാണ് അറിയിപ്പ്.
ഇത് നടന്നാല്‍തന്നെയും ഫീസിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ തീരുമാനത്തിലെത്താന്‍ കഴിയാത്തത് വലിയ ആശങ്കയുണര്‍ത്തുന്നു. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് കഴിഞ്ഞദിവസം നിയമം പാസാക്കി ഫീസ് നിര്‍ണയ സമിതിയും പ്രവേശന മേല്‍നോട്ട സമിതിയും പുന:സംഘടിപ്പിച്ചിരിക്കുകയാണ്. ലക്ഷങ്ങള്‍ മാനേജ്‌മെന്റുകളുടെ ഇംഗിതമനുസരിച്ച് വര്‍ഷം തോറും വര്‍ധിപ്പിച്ചുകൊടുത്ത ഇടതുപക്ഷ സര്‍ക്കാര്‍ ഇത്തവണയും ഫീസ് വര്‍ധനക്ക് മൗനസമ്മതം മൂളിയതായാണ് സൂചന.
ഒരാഴ്ചക്കകം ഫീസ് തീരുമാനിക്കുമെന്ന് സമിതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കണമെന്നാണ് സ്വകാര്യസ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തെ അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് തീ തിന്നേണ്ടിവന്നിരിക്കുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് ഇതിനുകാരണമായത്.
എം.ബി.ബി.എസ്സിന് വാര്‍ഷിക ഫീസായി കഴിഞ്ഞവര്‍ഷം നിശ്ചയിച്ച അഞ്ചര ലക്ഷം രൂപയാണ് ഇത്തവണ 12 ലക്ഷമായി ഉയര്‍ത്തണമെന്ന് സ്വകാര്യകോളജുടമകള്‍ ആവശ്യപ്പെടുന്നത്; പ്രവാസികളുടെ മക്കള്‍ക്ക് 30 ലക്ഷവും. ബി.ഡി.എസ്, ആയുര്‍വേദം തുടങ്ങിയവയിലേക്കും ആനുപാതികമായ വര്‍ധന ആവശ്യപ്പെടുന്നു. കേരളത്തില്‍ പതിനായിരത്തിനുതാഴെ റാങ്കുള്ളവര്‍ക്ക് മാത്രമേ ഏതെങ്കിലും മെഡിക്കല്‍ കോഴ്‌സിന് ചേരാനാകു. മറ്റുള്ളവരെല്ലാം കുറഞ്ഞ ഫീസുള്ള വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ചേക്കേറുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാനക്കാരുടെ കുട്ടികള്‍ക്ക് രണ്ടര ലക്ഷം രൂപ മാത്രമാണ് മെറിറ്റിലെഫീസ്. എന്‍.ആര്‍.ഐ, മാനേജ്‌മെന്റ്‌സീറ്റുകളില്‍ പണമുള്ളവരില്‍നിന്ന് വന്‍തുക വാങ്ങി സീറ്റ് നല്‍കാമെന്നിരിക്കെ എന്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഫീസ്‌വര്‍ധനക്ക് ഒത്താശ ചെയ്യുന്നത്.
സാങ്കേതികവശാല്‍ സര്‍ക്കാരിനല്ല ഫീസ് നിര്‍ണയാധികാരമെങ്കിലും മാനേജ്‌മെന്റുകളെ വരുതിയില്‍ നിര്‍ത്തിയും വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതെന്തുകൊണ്ടാണ്?
1455 സീറ്റുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മുന്നാക്ക ജാതികളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്കായി പത്തു ശതമാനം സീറ്റുകള്‍ ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ടെന്നത് അവരെ സംബന്ധിച്ച് ആശ്വാസകരമാണ്. എന്നാല്‍ മൂവായിരത്തോളം സീറ്റുള്ള 21 സ്വാശ്രയ കോളജുകളിലെ കുട്ടികള്‍ വര്‍ധിപ്പിച്ചഫീസ് നല്‍കണമെന്ന് പറയുന്നതിലെ യുക്തി നിരര്‍ഥകമായിരിക്കുന്നു. ജീവിതത്തില്‍ കഠിനാധ്വാനം ചെയ്ത് നേടിയ ഡോക്ടര്‍ സ്വപ്‌നം സര്‍ക്കാരിന്റെയും ലാഭക്കൊതിയന്മാരായ ചില വിദ്യാഭ്യാസ മുതലാളിമാരുടെയും ഒത്തുകളിമൂലം തുലയുന്നത് വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന ആഘാതം ചെറുതാവില്ല.
താരതമ്യേന മധ്യവര്‍ഗക്കാരായവരുടെ കുട്ടികളാണ് ഉയര്‍ന്ന മാര്‍ക്ക് നേടുന്നതില്‍ മുന്നില്‍. കേരളത്തില്‍ ഇത്തവണ നീറ്റ്‌യോഗ്യത നേടിയ 70,000 കുട്ടികളില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ഇവരോടാണ് പ്രതിവര്‍ഷം പത്തു ലക്ഷവും കോഴ്‌സ് തീരുമ്പോഴേക്ക് അറുപതു ലക്ഷവുമൊക്കെ ആവശ്യപ്പെടുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ലക്ഷങ്ങള്‍ എങ്ങനെയാണ് വഹിക്കാനാകുക. വിദ്യാഭ്യാസ വായ്പയെടുത്താല്‍തന്നെ ബാങ്കുകളുടെ തീട്ടൂരം സഹിക്കണം. സമ്പന്നര്‍ക്കു മാത്രമായി വൈദ്യ വിദ്യാഭ്യാസം മാറിയാല്‍ ഭാവിയില്‍ നാടിന്റെ പൊതുജനാരോഗ്യം എന്താകും. കൊടുക്കുന്ന ഫീസിന് ആനുപാതികമായി കഴുത്തറുപ്പന്‍ ചികില്‍സാഫീസ് വാങ്ങാനും ഡോക്ടര്‍മാര്‍ നിര്‍ബന്ധിതമാകില്ലേ?
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ച രണ്ടര ലക്ഷം രൂപ വാര്‍ഷിക ഫീസാണ് പിണറായി സര്‍ക്കാര്‍ സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിച്ച് അഞ്ചരയും ആറരയുമൊക്കെ ലക്ഷമാക്കി വാങ്ങിക്കൊടുത്തത്. ഇതിനുപുറമെ പലയിനത്തിലായി പതിനായിരങ്ങളും ചില മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ഈടാക്കുന്നു. എന്‍ട്രന്‍സ്് കമ്മീഷണര്‍ എഴുതി നല്‍കിയ ഫീസുമായി കോളജുകളില്‍പ്രവേശനത്തിന് ചെല്ലുന്നവരോട് വീണ്ടും ലക്ഷങ്ങള്‍ പിഴിയുന്ന രീതിയും ഭരണകൂടത്തിന്റെ വീഴ്ചയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മുതലാളിമാര്‍ക്കാവരുത് തീരുമാനമെടുക്കാനുള്ള അന്തിമാധികാരം എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം; അതല്ല ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്.
പകര്‍ച്ചവ്യാധികളെ നേരിടാന്‍ കഠിനപരിശ്രമം നടത്തിയെന്നവകാശപ്പെടുന്ന ആരോഗ്യവകുപ്പിനും മന്ത്രിക്കും, ഉന്നതവിദ്യാഭ്യാസമന്ത്രിക്കും അത്തരം രോഗങ്ങളെ ഭാവിയില്‍ നേരിടാന്‍ പര്യാപ്തമാകേണ്ട ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് പ്രായോഗികവും സമയ ബന്ധിതവുമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുന്നില്ല? വന്‍തുക നിക്ഷേപിച്ചാണ് സമ്പന്നര്‍ ഈ രംഗത്തേക്ക് വരുന്നതെന്നതുകൊണ്ട് പെട്രോളിയംവില പോലെ ഫീസ് വര്‍ധിപ്പിക്കുന്നതിലെന്ത് യുക്തിയാണുള്ളത്. മതിയായ പഠന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ എട്ടു കോളജുകളുടെ അനുമതി കേരള ആരോഗ്യ സര്‍വകലാശാല റദ്ദാക്കിയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞവര്‍ഷം കോടതി റദ്ദാക്കിയ ഫീസ് ഈടാക്കി കോഴ്‌സുകള്‍ എത്രയുംവേഗം തുടങ്ങാനും അതിന് സമ്മര്‍ദം ചെലുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വൈദ്യ രംഗം പൂര്‍ണമായും സമ്പന്നരുടെ ലക്ഷ്വറി കോട്ടജുകളാകരുത്. വിദ്യാര്‍ത്ഥികളെയും ജനങ്ങളെയും പ്രതിപക്ഷത്തെയും സമരരംഗത്തേക്ക് വലിച്ചിറക്കുന്നതാകരുത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News18 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports23 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

