india
പാര്‍ലിമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കും: മുസ്ലിം ലീഗ്
മുസ്ലിം ലീഗ് എംപിമാരായ ഇ. ടി.മുഹമ്മദ് ബഷീര്‍, നവാസ് ഗനി അടക്കമുള്ള 33 ലോക്‌സഭാംഗങ്ങളെ ഈ പാര്‍ലമെന്റ് സെഷന്റെ അവസാനം വരെ ലോക്‌സഭ സസ്‌പെന്‍ഡ് ചെയ്തു.
പാര്‍ലിമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളെ പാര്‍ലിമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് എംപിമാരായ ഇ. ടി. മുഹമ്മദ് ബഷീര്‍, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ്, കെ. നവാസ് ഗനി എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമസംഭവങ്ങളെ നിസ്സാരവത്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ പാര്‍ലിമെന്റിനകത്ത് പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെ 33 പേരെയാണ് ഇന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
മുസ്ലിം ലീഗ് എംപിമാരായ ഇ. ടി.മുഹമ്മദ് ബഷീര്‍, നവാസ് ഗനി അടക്കമുള്ള 33 ലോക്‌സഭാംഗങ്ങളെ ഈ പാര്‍ലമെന്റ് സെഷന്റെ അവസാനം വരെ ലോക്‌സഭ സസ്‌പെന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ഉണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ഇന്ത്യ ഗവണ്‍മെന്റ് ഇതുവരെ എടുത്തുപോന്ന സമീപനങ്ങള്‍ മന:സാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പോലും അപമാനപ്പെടുത്തുന്ന വിധത്തില്‍ ഉണ്ടായ സംഭവവികാസങ്ങളെ അത് അര്‍ഹിക്കുന്ന രീതിയില്‍ കണക്കിലെടുത്തുകൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.
ഈ പ്രശ്‌നത്തില്‍ പാര്‍ലിമെന്റില്‍ വന്ന് പാര്‍ലമെന്റ് അംഗങ്ങളുടെയും രാഷ്ട്രത്തിൻ്റെച്ചം ലോകരാജ്യങ്ങളുടെയും മുമ്പില്‍ കൃത്യമായി കാര്യങ്ങള്‍ പറയുന്നതിന് പകരം എല്ലാ കാര്യങ്ങളും ഒഴുക്കന്‍ മട്ടില്‍ കൊണ്ടുപോകുകയും തങ്ങള്‍ക്കെന്തോ മറച്ചുവെക്കാന്‍ ഉണ്ടെന്ന ഭാവേന പ്രവര്‍ത്തിക്കുകയുമാണ് ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ പ്രശ്‌നം പ്രതിപക്ഷ പാര്‍ട്ടികള്‍ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തുറന്നു കാട്ടിയപ്പോള്‍ പ്രതിപക്ഷ പ്രസ്ഥാനത്തെ തന്നെ ഒതുക്കുവാനും നിശബ്ദമാക്കുവാനുമുള്ള പരിശ്രമത്തിലാണ് ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത്.
ഈ സര്‍ക്കാരിനെതിരെ ആരും ഒന്നും പറയാന്‍ പാടില്ലെന്ന സമീപനം ഗവണ്‍മെന്റ് എടുക്കുന്നത് തീര്‍ച്ചയായും ലജ്ജാകരമാണ്. തങ്ങള്‍ക്ക് കുഴലൂത്ത് നടത്തുന്നവരുടെ പ്രതികരണങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുവാന്‍ ക്രൂരമായ അവസരമുണ്ടാക്കുകയാണ് ഗവണ്‍മെന്റ് ചെയ്തു വരുന്നത്.
ഇന്ത്യയില്‍ സമീപകാലത്തായി നടക്കുന്ന ഏറ്റവും വലിയ അതിക്രമം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള കാര്യങ്ങളില്‍ പ്രതികരിക്കുവാനുള്ള പൗരന്മാരുടെ അവകാശത്തിന്മേല്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളാണ്.
ഒട്ടനവധി മാധ്യമങ്ങളും ജനനേതാക്കളും പൊതുപ്രവര്‍ത്തകരും സ്വതന്ത്ര ചിന്തകന്മാരുമെല്ലാം ഈ കടന്നാക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ഇത്രയേറെ ജനപ്രതിനിധികളെ ഒന്നിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് സസ്പെൻഡ് ചെയ്യുന്ന ആദ്യ സംഭവമാണ്. മാത്രമല്ല ഗവണ്‍മെന്റിന് ഒരു ഒളി അജണ്ട കൂടിയുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് ബില്ലുകള്‍ വരാന്‍ പോകുകയാണ്. ഈ ബില്ലുകള്‍ വരുന്ന സമയത്ത് അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഇഷ്ടം പോലെ ചെയ്യുവാനും രാജ്യത്തിന്റെ കുറ്റപരിഹാര നടപടി ക്രമങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെടുക്കാനുമുള്ള ഒരു അജണ്ടയുണ്ട്. ആ അജണ്ട തങ്ങള്‍ക്ക് ഇഷ്ടപ്രകാരം ഏകപക്ഷീയമാക്കി നടത്തിയെടുക്കാന്‍ മറ്റു എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും വേണ്ടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സസ്‌പെന്‍ഷന്‍ എന്നതില്‍ സംശയമില്ല.
ഇനിയും തുടര്‍ച്ചയായി ഇത്തരം രാഷ്ട്രീയത്തിലെ ധാര്‍മികതയെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടുള്ള നീക്കങ്ങള്‍ പാര്‍ലിമെന്റിന് അകത്തും പുറത്തും നടത്തുമെന്ന് എംപിമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
india
‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ
വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.
എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
india
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
ഭുവനേശ്വര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്‌കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.
ട്യൂഷന്‍ ക്ലാസിലും സ്‌കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.
വിവരം ലഭിച്ചതോടെ പോലീസ് സ്‌കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.
പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
india
ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍
ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്
അഹമ്മദാബാദ്: ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാനി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഓപ്പറേഷന്‍ തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജഖാവു മറിന്‍ പൊലീസിന് കൈമാറി.
ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ വിംഗ് കമാന്‍ഡര്‍ അഭിഷേക് കുമാര്‍ തിവാരി എക്സിലൂടെ പ്രതികരിക്കുമ്പോള്‍, ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ (EEZ) പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാന്‍ ബോട്ടിനെയാണ് പിടികൂടിയത് എന്ന് അറിയിച്ചു. ദേശീയ സമുദ്രസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ജാഗ്രതയുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കോസ്റ്റ് ഗാര്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തതില്‍, സമുദ്രാതിര്‍ത്തി സംരക്ഷണത്തില്‍ തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയാണ് ഈ നടപടിയിലൂടെ തെളിയുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ അടിത്തറയെന്നുമാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
Sports21 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി