Connect with us

kerala

തിരഞ്ഞെടുപ്പ് ചട്ടലംഘനം: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

വരണാധികാരി മുഖേന അന്വേഷണം നടത്തി ലഭിച്ച റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി

Published

on

ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തിലെ 77ാം നമ്പര്‍ പോളിംഗ് ബൂത്ത് പരിധിയില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി എത്തിയ സമയത്ത് കായംകുളം വില്ലേജ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 1596ലെ കളക്ഷന്‍ ഏജന്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് കളക്ഷന്‍ ഏജന്റ് സുഭാഷ് സി എസ്സിനെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു് ജില്ലാ കളക്ടര്‍ ഉത്തരവായി. വരണാധികാരി മുഖേന അന്വേഷണം നടത്തി ലഭിച്ച റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി. പെന്‍ഷന്‍ വിതരണം നടത്തിയ സമയം ഉദ്യോഗസ്ഥന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പെരുമാറി എന്ന പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വീഡിയോയും വരണാധികാരിയുടെ റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 129 ന്റെ ചട്ടലംഘനം നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ജില്ല കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വൃത്തിയാക്കാനും തൊഴിലുറപ്പ് തൊഴിലാളികള്‍: ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; പരാതി നല്‍കുമെന്ന് നേതാക്കള്‍

സിപിഎം ഭരണത്തിലുള്ള കുമ്മിള്‍ പഞ്ചായത്തിലെ മുല്ലക്കര വാര്‍ഡിലെ കുന്നിക്കടയിലാണ് സംഭവം.

Published

on

തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വൃത്തിയാക്കിപ്പിക്കാനുള്ള ശ്രമം വിവാദത്തില്‍. സിപിഎം ഭരണത്തിലുള്ള കുമ്മിള്‍ പഞ്ചായത്തിലെ മുല്ലക്കര വാര്‍ഡിലെ കുന്നിക്കടയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ പ്രദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ കുന്നിക്കട ജംഗ്ഷന് സമീപത്തുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വൃത്തിയാക്കാനായി കൊണ്ടുവരികയായിരുന്നു. ഇതിനിടെ വോട്ട് അഭ്യര്‍ത്ഥിക്കാനായി കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി. പാര്‍ട്ടി ഓഫീസ് വൃത്തിയാക്കിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസിലാക്കിയെന്ന് ബോധ്യപ്പെട്ടതോടെ തൊഴിലാളികളെ ഫോട്ടോ എടുപ്പിക്കാനെന്ന വ്യാജേന സമീപത്തുള്ള അങ്കണവാടി പരിസരത്തേക്ക് മാറ്റി. ഇതോടെ കോണ്‍ഗ്രസ് നേതാക്കളും അങ്കണവാടി പരിസരത്തേക്ക് നീങ്ങി.

കോണ്‍ഗ്രസ് നേതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ ആരംഭിച്ചതോടെ സിപിഎം നേതാക്കള്‍ ആക്രോശവുമായി രംഗത്തെത്തി. അവിടെവെച്ച് തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന തടസപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചതോടെ ജനാധിപത്യപരമായി വോട്ടഭ്യര്‍ത്ഥിച്ചിട്ടേ പോകൂവെന്ന് കോണ്‍ഗ്രസ് നേതാക്കളും നിലപാടെടുത്തു. ഇതോടെ ഏറെനേരം സ്ഥലത്ത് സംഘര്‍ഷാന്തരീക്ഷം നിലനിന്നു.

ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളില്‍ ചിലര്‍ സിപിഎം ഓഫീസിലെ ജോലി ചെയ്യിപ്പിക്കാനാണ് തങ്ങളെ കൊണ്ടുനിര്‍ത്തിയതെന്ന് സ്ഥിരീകരിച്ചു. അഞ്ചു മണി വരെ സ്ഥലത്ത് തുടരാന്‍ ഇവര്‍ കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അഞ്ചു മണി വരെ സ്ഥലത്ത് നിലയുറപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങിയെന്ന് ഉറപ്പ് വരുത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചുപോയത്.

കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളായ ബി.എച്ച്. നിഫാല്‍, കുമ്മിള്‍ ഷെമീര്‍, മണ്ഡലം പ്രസിഡന്‍റ് ആര്‍. ഷാജുകുമാര്‍, ബൂത്ത് പ്രസിഡന്‍റ് രുപ്മിണി അമ്മ എന്നിവരാണ് കോണ്‍ഗ്രസ് സംഘത്തിലുണ്ടായിരുന്നത്. തൊഴിലുറപ്പ് നിർത്തിവെച്ച് തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി ഓഫീസ് വൃത്തിയാക്കാൻ കൊണ്ടുപോയതിനെതിരെ ജില്ലാ പ്രോഗ്രാം ഓഫീസർക്കും കേന്ദ്ര സർക്കാരിനും പരാതി നൽകുമെന്ന് കോൺഗ്രസ്‌ നേതാക്കൾ അറിയിച്ചു.

Continue Reading

kerala

ചൂട് കുറയില്ല; ഉയര്‍ന്ന താപനില മുന്നറിയിപ്പ്‌

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

Published

on

സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 14 മുതൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Continue Reading

crime

പൊന്നാനിയിൽ വൻ കവർച്ച; അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണം കവർന്നു

350 പവനോളം സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂർണമായും കവർന്നതായാണു സൂചന.

Published

on

അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. വീട്ടിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി. 350 പവനോളം സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇവ പൂർണമായും കവർന്നതായാണു സൂചന.

പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബൈയിലാണു താമസിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് രാജീവും കുടുംബവും നാട്ടിലെത്തി തിരിച്ചുപോയത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു.

ഇവര്‍ രാജീവിന്‍റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മോഷണവിവരം അറിഞ്ഞ് രാജീവ് നാട്ടിലെത്തിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.പി, ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

Continue Reading

Trending