കൊച്ചി: തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില പവന് 440 രൂപകൂടി. ഇതോടെ പവന് വില 33,320 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4165 രൂപയുമായി. 23,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയതോതില്‍ വര്‍ധിച്ച് 1,710.28 രൂപയിലുമെത്തി. ഗതാഗതം, ടെലികോം, ഊര്‍ജമേഖലകളില്‍ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡന്‍ പ്രഖ്യാപിച്ചതോടെയാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്.