Connect with us

News

ഇറാനെതിരെയുള്ള ആക്രമണങ്ങൾ ഇതോടെ അവസാനിപ്പിക്കുന്നു: ഇസ്രാഈല്‍

ഇറാനിലെ ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Published

on

ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍ സൈന്യം. ഇസ്രാഈലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് ഇസ്രാഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി വ്യക്തമാക്കി. വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാനില്‍ ആക്രമണം നടത്തിയ ശേഷം എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമായി ഇസ്രാഈലില്‍ തിരിച്ചെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ഞങ്ങള്‍ കൃത്യമായ ആക്രമണങ്ങള്‍ നടത്തി, ഇസ്രാഈലിനെതിരെയുള്ള ഭീഷണികള്‍ക്കുള്ള മറുപടിയായിരുന്നു അത്. ഇറാന്‍ പ്രതികാര ആക്രമണം നടത്തിയാല്‍ പ്രതികരിക്കാന്‍ ഇസ്രാഈല്‍ ബാധ്യസ്ഥരായിരിക്കുമെന്നും ഹഗാരി വ്യക്തമാക്കി. എന്നാല്‍ ഇറാനില്‍ നടത്തിയ ആക്രമണങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഹഗാരി തയ്യാറായിട്ടില്ല. ഇറാനിലെ ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

മൂന്ന് പ്രവിശ്യകളിലെ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈന്യം പറഞ്ഞു. ഇലാം, ഖുസെസ്ഥാന്‍, തെഹ്റാന്‍ പ്രവിശ്യകളിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രാഈല്‍ നടത്തിയ ആക്രമണം ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടില്ല.

പ്രാദേശിക സമയം പുലര്‍ച്ചെ 2.15ഓടെയാണ് ഇസ്രാഈല്‍ ആക്രമണമുണ്ടായത്. തെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രാഈല്‍ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു. അതേസമയം, സംഭവത്തിനു പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമായതായും ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ സേനയായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ താവളങ്ങളെയൊന്നും ആക്രമണം ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐആര്‍ജിസി താവളങ്ങളിലൊന്നും സ്ഫോടനമുണ്ടായിട്ടില്ലെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘തസ്നീം’ റിപ്പോര്‍ട്ട് ചെയ്തു.

തലസ്ഥാനനഗരത്തില്‍ എല്ലാം പതിവുപോലെയാണു പ്രവര്‍ത്തിക്കുന്നതെന്ന് തെഹ്റാന്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ ഫുആദ് ഇസാദി ‘അല്‍ജസീറ’യോട് പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതമോ ഭീകരാന്തരീക്ഷമോ എവിടെയും കാണാനില്ല. ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ ചെറിയ തോതില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

kerala

ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ല: വി. ശിവന്‍കുട്ടി

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.

Published

on

ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.

കുറുക്കോളി മൊയ്തീന്റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വര്‍ഷം 57,130 വിദ്യാര്‍ഥികള്‍ക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പര്‍ ലഭിച്ചിരുന്നില്ല. പാഠപുസ്തക അച്ചടി നേരത്തെ ആരംഭിക്കുന്നതിനാല്‍ മുന്‍വര്‍ഷത്തെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക ഇന്‍ഡന്റ് മുന്‍കൂട്ടി രേഖപ്പെടുത്തുന്നതിനാല്‍ ആകെ കുട്ടികളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്‍ഡന്റ് അധികരിച്ച് രേഖപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ളൂ.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതില്‍ റിപ്പോര്‍ട്ട് തേടി കോടതി

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ നല്‍കിയ ഹരജിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിപ്പോര്‍ട്ട് തേടിയത്.

സിനിമക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. സൗബിന്‍ ഷാഹിറടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

അരൂര്‍ സ്വദേശിയായ സിറാജ് വലിയത്തറ നല്‍കിയ പരാതിയിലാണ് കേസിന്റെ തുടക്കം. 2022ല്‍ ചിത്രം തുടങ്ങുന്നതിന് മുന്‍പ് സിറാജ് ഏഴ് കോടി രൂപ നിക്ഷേപമായി നല്‍കി. ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തു. വലിയ ലാഭമുണ്ടായിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതെ നിര്‍മാതാക്കള്‍ വഞ്ചിച്ചുവെന്നാണ് സിറാജിന്റെ ആരോപണം.

Continue Reading

kerala

സംസ്ഥാനത്ത് എസ്.ഐ.ആര്‍ നീട്ടിവെക്കണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Published

on

സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം തദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാന പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്‌കരണം നടപ്പിലാക്കണമെന്ന തീരുമനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരുന്നു. അതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് യോഗം കൂടിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ പാലക്കാട് അട്ടപ്പാടിയിലാണ് തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടികള്‍ തുടങ്ങി വെച്ചത്.

പാലക്കാട്ടെ എസ്‌ഐആര്‍ നടപടികള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോയത്. രണ്ട് ദിവസത്തിനകം വോട്ടര്‍ പട്ടികയുടെ താരതമ്യം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

Trending