ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി എഞ്ചിനീയര്‍ ഭാര്യവീട്ടുകാരുടെ വെടിയേറ്റു മരിച്ചു. പത്തനംത്തിട്ട സ്വദേശി അമിത് നായരാണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യ മമത ചൗധരിയുടെ മുന്നില്‍ വെച്ചാണ് ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം. മമതയെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോകാനുള്ള കുടുംബാംഗങ്ങളുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പ്രണയത്തിലായിരുന്ന അമിത്തും മമതയും രണ്ടു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഭാര്യ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം. ദുരഭിമാന കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.