More
ബന്ധു നിയമനം: ഇ.പി ജയരാജനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ശക്തമായ നിലപാടുമായി വി.എസ് അച്യുതാനന്ദന്‍. ആരോപണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് വി.എസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വി.എസ്.
അതിനിടെ, പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ബന്ധുക്കളെയും മക്കളെയും നിയമിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദം എല്‍.ഡി.എഫ് സര്‍ക്കാറിനെ പിടിച്ചുലക്കുകയാണ്. വിവാദം സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിലാക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായമന്ത്രി ഇ.പി ജയരാജനെ വിളിച്ചുവരുത്തി ശാസിച്ചു.
നിയമനത്തിലെ തന്റെ അതൃപ്തിയും മുഖ്യമന്ത്രി ജയരാജനെ അറിയിച്ചുവെന്നാണ് വിവരം. അതേസമയം, നിയമനവിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചപ്പോള്‍, എല്ലാത്തിനും ഒരുമിച്ച് മറുപടി നല്‍കാമെന്നായിരുന്നു ഇ.പി ജയരാജന്റെ മറുപടി. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വി.എസ് അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
വെള്ളിയാഴ്ച കണ്ണൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് ഇ.പി ജയരാജനെ വിളിച്ചുവരുത്തിയാണ് പിണറായി വിജയന്‍ ശകാരിച്ചത്. ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ജയരാജന്‍ എത്തുമ്പോള്‍ പി.കെ ശ്രീമതി എം.പിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും സ്ഥലത്തുണ്ടായിരുന്നു.
ഇരുവരോടും പുറത്ത് പോകാന്‍ നിര്‍ദേശിച്ച ശേഷമായിരുന്നു ജയരാജനുമായുള്ള കൂടിക്കാഴ്ച. സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് ഈ സംഭവം കുറച്ചൊന്നുമല്ല മങ്ങലുണ്ടാക്കിയതെന്ന് പറഞ്ഞ പിണറായി, പ്രതിപക്ഷം ആയുധങ്ങള്‍ വീണുകിട്ടാന്‍ കാത്തിരിക്കുകയാണെന്നും സര്‍ക്കാറിനെ അടിക്കാനുള്ള വടി ഭരിക്കുന്നവര്‍ തന്നെ നല്‍കരുതെന്നും ശകാരിച്ചു. നിയമനത്തിന് മുന്‍പ് തന്നോട് ആലോചിക്കാമായിരുന്നെന്ന് പറഞ്ഞ മുഖ്യമന്ത്രി, പിന്നീട് ജയരാജന്‍ നടത്തിയ പ്രസ്താവനയെയും വിമര്‍ശിച്ചു. പല സ്ഥാപനങ്ങളുടേയും തലപ്പത്ത് തന്റെ ബന്ധുക്കള്‍ ഉണ്ടാവുമെന്നായിരുന്നു നിയമനവിവാദത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് ജയരാജന്‍ പ്രതികരിച്ചത്. അരമണിക്കൂര്‍ നേരം ജയരാജനുമായി സംസാരിച്ച മുഖ്യമന്ത്രി, ഇത്തരം വിവാദങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും താക്കീത് നല്‍കി.
അതേസമയം, ആശ്രിത നിമയനം നടത്തിയ ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. നിയമനം റദ്ദാക്കിയാലും ആശ്രിത നിയമനകേസ് നിലനില്‍ക്കുമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്. നേതാക്കളുടെ മക്കളുടെ മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണന്നെ് ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും വിജിലന്‍സ് ഡയരക്ടറെ സമീപിച്ചിട്ടുണ്ട്.
crime
കൊല്ലത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരന്‍ അറസ്റ്റില്‍
വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാൻ(25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-നായിരുന്നു സംഭവം.
വനിതാ ദന്ത ഡോക്ടറുടെ വായിൽ തുണി തിരുകിയ ശേഷം ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
kerala
തോട്ടിൽ നിന്ന് കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് 18കാരന് ദാരുണാന്ത്യം
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം

സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. മലപ്പുറം വേങ്ങരയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 18കാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂത്താണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
കുളിച്ചു കയറുന്നതിനിടെ താഴ്ന്നുകിടന്നിരുന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
More
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്

-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം; കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്
-
india2 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
News2 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ