Connect with us

crime

രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങൾ നടക്കുന്നു, നിയമ നിർമാണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത

കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്. 

Published

on

രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

കൊല്‍ക്കത്തയിൽ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്. കേന്ദ്രം ഇക്കാര്യത്തില്‍ പൊതുവായ നടപടി സ്വീകരിക്കണം.

ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ആത്മവിശ്വാസവും മനസാക്ഷിയും ഉലക്കുന്നതാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാൻ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഇത്തരം അതിക്രൂര കുറ്റങ്ങള്‍ നടത്തുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണം.

പീഡന കേസില്‍ ശിക്ഷ വിധിക്കുന്നതിനായി അതിവേഗ കോടതി സ്ഥാപിക്കണം. പ്രത്യേക നിയമ നിര്‍മാണവും നടത്തണം. 15 ദിവസത്തിനകം ശിക്ഷ നടപ്പാക്കുന്ന അതിവേഗ സംവിധാനമായിരിക്കണം നടപ്പാക്കേണ്ടതെന്നും മമത ബാനര്‍ജി കത്തില്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുമ്പ്  പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ. എമ്മിനെയാണ് സസ്പെൻഡ് ചെയ്തത്.

Published

on

ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് പരാതിയിൽ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുമ്പ്  പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ. എമ്മിനെയാണ് സസ്പെൻഡ് ചെയ്തത്.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ സീറാം സംബശിവ റാവുവാണ് നടപടിയെടുത്തത്. നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി. കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ’ നടപടി.

ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. മുൻ ഡപ്യൂട്ടി സ്പീക്കർ നഫീസത്ത് ബിബിയുടെ മകളുടെ ഭർത്താവിൽ നിന്നാണ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയത്.

Continue Reading

crime

ഒരുമിച്ച് കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ നിന്നില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്

യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. 

Published

on

ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ട ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായത്. യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോയത്.

രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടത്. ഇരിട്ടി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്‌.

സുഹൃത്തുക്കളുമൊന്നിച്ച് പുഴക്കടവിൽ എത്തിയ ജോബിൻ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിൻ ഒഴുക്കിൽപ്പെട്ടത്‌. എന്നാൽ ഇവർ ജോബിനെ സഹായിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ജോബിനെ കാണാതായ വിവരം പുറത്തുവന്നതിനു ശേഷവും ഒഴുക്കിൽപ്പെട്ടതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല.

പുഴക്കരയിൽ നിൽക്കുന്ന സമയത്ത് ജോബിൻ ബന്ധുക്കളെ വിളിച്ച ഫോൺ ആണ് നിർണായകമായത്. താൻ പുഴക്കരയിലാണെന്ന് ജോബിൻ പറഞ്ഞിരുന്നു. കൂടാതെ ഒപ്പമുള്ളവരുടെ പേരും പറഞ്ഞിരുന്നു. ഇതോടെ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവരുന്നത്. അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനുമാണ് മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

Continue Reading

crime

പൊലീസ് സ്റ്റേഷനിൽ കയറി ഓട്ടോ ഡ്രൈവര്‍ എസ്ഐയെ മർദിച്ചു; മൂക്ക് ഇടിച്ചു തകർത്തു

മൂക്കിന് പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

Published

on

തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ്ഐയെ മർദിച്ചു. അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ് ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. അരിമ്പൂർ സ്വദേശി അഖിൽ(28)ആണ് സ്റ്റേഷനിൽ കയറി എസ്.ഐയെ ആക്രമിച്ചത്. മൂക്കിന് പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.

ഇന്ന് വൈകിട്ട് ആറേ കാലോടെയാണ് സംഭവം നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു അഖിലിനെ. സ്റ്റേഷനുള്ളിൽ സംസാരിച്ച് നിന്നിരുന്ന ഇരുവരും വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അഖിൽ എസ്.ഐയെ മർദ്ദിക്കുകയുമായിരുന്നു.

ആക്രമണത്തിൽ സി.പി.ഒ വിനോദിന് മർദനമേറ്റിട്ടുണ്ട്. എസ്ഐയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് സിപിഒ വിനോദിന് മർദനമേറ്റത്. സംഭവത്തിൽ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Continue Reading

Trending