പാക്കിസ്താനുമായി അതിര്‍ത്തിയില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും യുദ്ധം നടക്കുകയാണ്. പാക് സൈനികമേധാവിയെ സോഷ്യല്‍മീഡിയയില്‍ പൊങ്കാലയിട്ടതിന് ശേഷം മലയാളികള്‍ ഏറ്റെടുത്തിരിക്കുന്ന അടുത്ത ദൗത്യം പാക് ക്രിക്കറ്റ് താരം ഷാഫിദ് അഫ്രിദിക്ക് പൊങ്കാലയിടുകയെന്നതാണ്. അഫ്രീദിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും തെറിയഭിഷേകം നടത്തിയിരിക്കുകയാണ് മലയാളികള്‍.

പാക്കിസ്താന്‍ സൈന്യത്തെ പറ്റി ഇന്ത്യന്‍ സേനക്ക് ശരിക്കറിയില്ലെന്നും പഠാണികളാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നതെന്നും അഫ്രീദി ഒരു ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു. പാക്കിസ്താന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. ഇന്ത്യ-പാക് ആക്രമണമുണ്ടായാല്‍ ഇരുവര്‍ക്കും ദോഷം ചെയ്യുമെന്നും അഫ്രീദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മലയാളികള്‍ ഫേസ്ബുക്ക് യുദ്ധം ആരംഭിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും പാക്കിസ്താനെ ഇകഴ്ത്തി കമന്റിട്ടിട്ടുണ്ട് മലയാളികള്‍.

കഴിഞ്ഞയാഴ്ച്ച പാക് സൈനികമേധാവിക്കുനേരേയും മലയാളികള്‍ കമന്റാക്രമണം നടത്തിയിരുന്നു.