പടം പഴയ പടമല്ലായിരിക്കാം പക്ഷേ മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ. ബിഗ് ബിയിലെ ബിലാലിക്കയെ ഓര്‍മിക്കുന്ന ഡേവിഡ് നൈനാന്‍ കെട്ടിലും മട്ടിലും ആരാധകര്‍ കാത്തിരു്ന്ന കിടിലനായിക്കഴിഞ്ഞു. ഗ്രേറ്റ് ഫാദര്‍ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ തരംഗമാകുമ്പോള്‍ മമ്മുക്ക ഫാന്‍സിന്റെ പ്രതീക്ഷകളാണ് വാനോളമുയരുന്നത്.
പരുക്കന്‍ കുറ്റിത്താടിയില്‍ നിന്നും ന്യൂജന്‍ സക്‌സി ബിയേര്‍ഡ് സ്റ്റൈലിലേക്കുള്ള ഗെറ്റപ്പായാണ് ബിലാലില്‍ നിന്നും ഡേവിഡ് നൈനാന്‍ എത്തുന്നത്. സിഗരറ്റ് വലിച്ചുള്ള നടത്തത്തിനും നോട്ടത്തിനും പുറമെ കട്ടത്താടിയും കൂടിയായപ്പോള്‍ മമ്മൂട്ടി തനത് സ്‌റ്റൈല്‍ കണ്ടിരിന്നുപോവും്. പുറത്തിറങ്ങിയ മണിക്കൂറികള്‍ക്കുള്ളില്‍ റെക്കോര്ഡ് വ്യൂ ആണ് ടീസറിന് ലഭിച്ചത്. ഫെയ്‌സ്ബുക്കില്‍ പുറത്തിറങ്ങിയ ടീസര്‍ ഇതിനകം രജനികാന്തിന്റെ കബാലിയുടെ യൂടൂബ് വ്യൂ കണക്കും മറികടന്നതായാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച്ച ഉച്ചക്ക് 11നായിരുന്നു മമ്മൂട്ടി ചിത്രത്തിന്റെ ടീസര്‍ ആഗസ്റ്റ് സ്ിനിമാസ് ഫെയ്‌സ്ബുക് പേജിലൂടെ പുറത്തിറക്കിയത്. തുടര്‍ന്ന് ക്രോസ് ഷയറിലൂടെ ദുല്‍ഖര്‍. മമ്മൂട്ടി, പ്രിഥ്യുരാജ് എന്നിവര്‍ തങ്ങളുടെ പേജുകളിലും ടൂസര്‍ പോസ്റ്റ് ചെയ്ത്. പുറത്തിറങ്ങിയ ആദ്യ 24 മണിക്കൂറിനകം ടീസര്‍ കണ്ടത് 31 ലക്ഷം പേരാണ്. ഇത് യൂടൂബിലാണെങ്കില്‍ രജനി കാന്തിന്റെ കബാലിക്ക് ശേഷം സൗത്തിന്ത്യയില്‍ ആദ്യ 24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ വ്യൂസ് നേടിയ ടീസറായേനെ.
മമ്മൂട്ടി ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍. ആരാധകരെ ആവേശത്തിലാക്കുന്ന ടീസറാണ് ചിത്രത്തിന്റേത്. സിഗരറ്റ് വലിച്ച് ഒരു കെട്ടിടത്തില്‍ നിന്നും ഇറങ്ങി വരുന്ന മമ്മൂട്ടിയെ ആണ് ടീസറില്‍ കാണിക്കുന്നത്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തിന്റെ മാസ് ഇന്‍ട്രൊ സീന്‍ ആണ് ടീസറിലൂടെ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ തരംഗമായി മാറിയിരുന്നു. മാത്രമല്ല സിനിമയുടെ മോഷന്‍ പോസ്റ്ററും യൂട്യൂബ് റെക്കോര്‍ഡുകള്‍ പിഴുതെറിഞ്ഞിരുന്നു. അമല്‍ നീരദ് ചിത്രമായ ബിഗ് ബി പോലെ സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലറായിരിക്കും ദ് ഗ്രേറ്റ് ഫാദറെന്ന് തന്നെയാണ് ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നത്.
പരമ്പരാഗത പ്രമോഷനല്‍ രീതികളെ പൊളിച്ചടുക്കിയാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ടീസര്‍ പുറത്തിറങ്ങിയത്. സാധാരണ ഒരു സിനിമയുടെ ടീസറും ട്രെയിലറും യൂട്യൂബിലൂടെ പുറത്തിറക്കുകയാണ് പതിവ്. പിന്നീട് അത് ആരാധകര്‍ ഏറ്റെടുക്കുന്നു. ലക്ഷവും പത്തുലക്ഷവും കാഴ്ചക്കാരും ഇതുകാണാനെത്തും. മാത്രമല്ല ചെറിയ തോതിലുള്ള പരസ്യ ബിസിനസും ഇതിന് പിന്നില്‍ നടത്താം. എന്നാല്‍ ഇതിനൊയൊക്കെ മാറ്റി നിര്‍ത്തി ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഗ്രേറ്റ് ഫാദറിന്റെ വരവ്. അത് വെറുതെയുമായില്ല.
സകല റെക്കോര്‍ഡുകളും ഇത് തകര്‍ത്തെറിഞ്ഞു. മൂന്നരമണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം ആളുകളാണ് ടീസര്‍ കണ്ടു കഴിഞ്ഞത്. ക്രോസ് പോസ്റ്റിങ് എന്ന ഫെയ്‌സ്ബുക്കിന്റെ പുതിയ രീതിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫും.
‘ആഗസ്റ്റ് സിനിമാസിന്റെ പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വിഡിയോ ലിങ്ക് തന്നെയാണ് മമ്മൂട്ടി, ദുല്‍ക്കര്‍, പൃഥ്വിരാജ് തുടങ്ങിയ പതിനൊന്നോളം പേജുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ക്രോസ് പോസ്റ്റിങ് എന്നാണ് ഇതിന് പറയുന്നത്. ഒരു കണ്ടന്റിനെ അല്ലെങ്കില്‍ സിനിമയെ എത്രത്തോളം പ്രമോട്ട് ചെയ്യാമെന്നാണ് ഇതുമൂലം ഉദ്ദേശിക്കുന്നത്.’ നമ്മള്‍ ചിന്തിക്കാത്ത രീതിയുള്ള പ്രതികരണമാണ് ടീസറിന് ലഭിച്ചത്. മമ്മൂട്ടിയുടെ പേജില്‍ നിന്ന് തന്നെ പതിനായിരക്കണക്കിന് ആളുകള്‍ ടീസര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. അബ്ദുള്‍ മനാഫ് പറയുന്നു.
മലയാളത്തില്‍ ആദ്യമായാണ് ഫെയ്‌സ്ബുക്ക് ക്രോസ്‌പോസ്റ്റിങ് സിനിമയ്ക്കായി ഉപയോഗിക്കുന്നത്. ഒരു സിനിമയുടെ ടീസര്‍ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം കൂടിയാണിത്. തെന്നിന്ത്യയില്‍ തന്നെ ഇതൊരു വിപ്ലവകാരമായ ചുവടുവെയ്പ് ആണ്. ബോളിവുഡിലും ഇതേ ട്രെന്‍ഡ് ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. ഷാരൂഖിന്റെ പുതിയ ചിത്രം റയീസിന്റെ ട്രെയിലറും ഫെയ്‌സ്ബുക്കിലും യൂട്യൂബിലും ഒരുമിച്ച് റിലീസ് ചെയ്തിരുന്നു.
2017 മാര്‍ച്ച് 30നാകും ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളിലെത്തുക. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍. ഷാം , മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മാണം.
പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്
അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും
പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.
അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.
ചെക്ക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.
എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്
മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ നാല്പതാം ചരമവാർഷിക ത്തിൻറെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് ചെയറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടക്കും . സെമിനാർ ഹാളിൽ ആണ് പരിപാടി .
യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെജയരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും .മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ അബ്ദുസമദ് സമദാനി, പി വി അബ്ദുൽ വഹാബ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ എന്നിവർ സംസാരിക്കും.