Connect with us

Culture

കര കാണാതെ; കാല്‍ചുവട്ടിലെ മണ്ണിളകി ശശികല ക്യാമ്പ്

Published

on

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ കലങ്ങിമറിഞ്ഞ തമിഴക രാഷ്ട്രീയം നാലാം ദിനവും കരക്കടുത്തില്ല. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ ഇനിയും നിലപാട് വ്യക്തമാക്കാത്തതാണ് അനിശ്ചിതത്വം തുടരാന്‍ കാരണം. ഇതിനിടെ നേതാക്കളുടെ കൂടുമാറ്റം ശശികല ക്യാമ്പിന്റെ കാല്‍ചുവട്ടിലെ മണ്ണിളക്കിത്തുടങ്ങി. പ്രമുഖരായ അര ഡസനോളം നേതാക്കളാണ് ഇന്നലെ ഒ പന്നീര്‍ശെല്‍വം ക്യാമ്പിലെത്തിയത്.

ഇതില്‍ വിദ്യാഭ്യാസ, കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി മാ ഫോയ് പാണ്ഡിരാജന്‍, എ.ഐ.എ. ഡി.എം.കെ വക്താവ് സി പൊന്നയ്യന്‍ എന്നിവരുടെ നിലപാട് മാറ്റം ശശികല ക്യാമ്പിന് വലിയ തിരിച്ചടിയായി. മൈലാപൂര്‍ എം.എല്‍എ നടരാജന്‍, എം.പിമാരായ അശോക് കുമാര്‍, പി.ആര്‍ സുന്ദരം എന്നിവരും ഇന്നലെ പന്നീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു. രാത്രിയോടെ തിരുപ്പൂര്‍ എം.പി സത്യഭാമയും ഒ.പി.എസ് ക്യാമ്പില്‍ ചേക്കേറി.

130 എം.എല്‍.എമാരും പന്നീര്‍ശെല്‍വത്തിനെ പിന്തുണക്കുമെന്നും എം.എല്‍.എമാരെ നിയമവിരുദ്ധമായാണ് റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പാണ്ഡിരാജന്‍ ആരോപിച്ചു. പന്നീര്‍ശെല്‍വത്തിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ അവരെ അനുഗമിച്ചിരുന്ന നേതാവാണ് പാണ്ഡിരാജന്‍. കൂടുതല്‍ നേതാക്കള്‍ ഒ.പി.എസ് ക്യാമ്പിലേക്ക് നീങ്ങുന്നത് ശശികല വിഭാഗത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം നീട്ടിക്കൊണ്ടു പോകുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ പരുഷമായ ഭാഷയില്‍ ശശികല രംഗത്തെത്തി.

പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സര്‍ക്കാര്‍ രൂപീകരണം ഇനിയും വൈകിയാല്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ നോക്കേണ്ടി വരുമെന്ന് ശശികല ഭീഷണി മുഴക്കിയത്. സര്‍ക്കാര്‍ രൂപീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് ശശികല കത്തയക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് തന്നെ പിന്തുണക്കുന്ന എം.എല്‍. എമാരുടെ പട്ടിക സഹിതം അവകാശം ഉന്നയിക്കുന്നതെന്നും ശശികല കത്തില്‍ പറയുന്നു. ഇതിനു പിന്നാലെ ഗോള്‍ഡന്‍ ബീച്ച് റിസോര്‍ട്ടിലെത്തിയ ശശികല ഇവിടെ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍. എമാരുമായി കൂടിക്കാഴ്ച നടത്തി.

128 എം.എല്‍.എമാരാണ് റിസോര്‍ട്ടില്‍ കഴിയുന്നതെന്നാണ് വിവരം. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ശശികല പിന്‍വാങ്ങാന്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. പകരം മുതിര്‍ന്ന നേതാക്കളും വിശ്വസ്തരുമായ എടപ്പാടി പളനി സ്വാമിയേയോ കെ.എ സെങ്കോട്ടയ്യനേയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. എന്നാല്‍ ഇത്തരമൊരു ആലോചനയില്ലെന്ന വിശദീകരണവുമായി ശശികല ക്യാമ്പ് രംഗത്തെത്തി. ശശികല തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അവര്‍ പറഞ്ഞു.

എം.എല്‍.എമാരെ സ്വതന്ത്രരാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കാലത്തുമുതല്‍ ഗോള്‍ഡന്‍ ബീച്ച് റിസോര്‍ട്ടിനു മുന്നില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഡി.എം.കെ ആണ് പ്രതിഷേധത്തിനു പിന്നിലെന്നാണ് അണ്ണാ ഡി.എം.കെ ആരോപണം. പന്നീര്‍ശെല്‍വത്തിന്റെ പടനീക്കത്തിനു പിന്നില്‍ ഡി.എം.കെ ആണെന്ന ആരോപണവുമായി മുന്‍ കൃഷി മന്ത്രി കൂടിയായ എസ്.എസ് കൃഷ്ണമൂര്‍ത്തിയും രംഗത്തെത്തി.

പോയസ് ഗാര്‍ഡനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആരോപണങ്ങള്‍ ഡി.എം.കെ ആവര്‍ത്തിച്ചു തള്ളി. എ.ഐഎ.ഡി.എം.കെയുടെ അഭിഭാഷക സംഘടന പൂര്‍ണമായി പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചതായി രാജ്യസഭാംഗം കൂടിയായ മനോജ് പാണ്ഡ്യന്‍ അവകാശപ്പെട്ടു. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ദളിത് മുഖവുമായ പേരാവായ് ഇമ്മാനുവല്‍ ശേഖരന്‍ പന്നീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു.

Film

ട്രാഫിക് റൂള്‍സ് തെറ്റിച്ചു; ചോദ്യം ചെയ്ത ട്രാഫിക് പൊലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു- വീഡിയോ

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു

Published

on

ഹൈദരാബാദ് ∙ റോഡ് നിയമം ലംഘിച്ചുള്ള യാത്ര തടഞ്ഞതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനുമായി കലഹിച്ച് തെലുങ്ക് നടി സൗമ്യ ജാനു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നിയമം ലംഘിച്ചതിനും താരത്തിനെതിരെ പൊലീസ് കേസെടുത്തു.

നടി എതിർവശത്തെ റോഡിലൂടെ വാഹനമോടിച്ചു വരുന്ന വഴിയാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥന് നേരെ നടി കയർത്തു. വാക്കു തർക്കം കയ്യേറ്റം വരെയെത്തുകയും ചെയ്തു. റോഡിൽ കൂടിയ ജനം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സൗമ്യ വഴങ്ങിയില്ല. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്ന് നടി സമ്മതിക്കുന്നത് വീഡിയോയിൽ കാണാനാകും.

കഴിഞ്ഞ 24ന് രാത്രി എട്ടിന് ഹൈദരാബാദിലെ ബഞ്ജാര ഹിൽസിലായിരുന്നു കേസിനാസ്‍പദമായ സംഭവം. തന്റെ ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു നിയമം തെറ്റിച്ച് വൺവേ റോഡിലൂടെ കടന്നുപോകാൻ താരം ശ്രമിച്ചത്. ഇതേതുടർന്ന്  പൊലീസ് തടഞ്ഞു. അത്യാവശ്യമായി പോകണമെന്ന് പറഞ്ഞു നടി അലറുകയും ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയായിരുന്നു.

Continue Reading

Film

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ആശ്വാസം; ജാമ്യം റദ്ദാക്കില്ല

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു.

Published

on

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി തള്ളി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ കീഴ്ക്കോടതി നിരീക്ഷണങ്ങൾ പ്രധാന കേസിനെ ബാധിക്കരുതെന്ന് നിർദേശിച്ചു. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്.

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഹർജി നൽകിയത്.

ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

Film

മലയാള സിനിമ റിലീസ് തടയില്ല, തുടരും; നിലപാട് മാറ്റി ഫിയോക്

കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

Published

on

നിലപാടിൽ അയവ് വരുത്തി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകൾ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് തുടരുമെന്നും സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്നും ദിലീപ് വ്യക്തമാക്കി.

ഫെബ്രുവരി 22ന് മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകൾക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ചത്.
ഇത് കൂടാതെ ഷെയറിങ് രീതികളിൽ മാറ്റം വരുത്തണം, പബ്ലിസിറ്റി കോൺട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നൽകണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിൽ പറയുന്നു.

Continue Reading

Trending