ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ഡിവൈ.എസ്.പി അനീഷ് പി.കോരക്കെതിരെയാണ് നടപടി. അനീഷിനെ കായംകുളത്തേക്കാണ് സ്ഥലംമാറ്റിയത്. കായംകുളം ഡിവൈ.എസ്.പി ആര്‍.ബിനുവിനെ ചെങ്ങന്നൂരിലേക്ക് മാറ്റി നിയമിച്ചു.

തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം.ലിജു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റല്‍ നടപടി.