Connect with us

Video Stories

പിണറായി വിജയനെന്ന ‘കരുത്തനായ’ ഭരണാധികാരിയെ ഇഷ്ടപ്പെടാന്‍ ഈ കാരണങ്ങള്‍ മതിയാവും

Published

on

സഹീര്‍ ഖാന്‍

ഈ മനുഷ്യനോട് ഇപ്പഴാണ് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങിയത്.. 

ഞാൻ എന്ത് കൊണ്ട് പിണറായി വിജയനെ ഇഷ്ടപ്പെടുന്നു,20 കാരണങ്ങൾ

1. വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ UAPA പ്രകാരം ജയിലിൽ അടച്ചു.

2. കേരളത്തിലെ അമ്പലങ്ങളിൽ ആർഎസ് എസിന്റെ ആയുധ പരിശീലനം അവസാനിപ്പിക്കും എന്ന് കടകംമ്പള്ളി പറഞ്ഞു, ആയുധ പരിശീലനം അവസാനിപ്പിച്ചു എന്ന് മാത്രമല്ല ഒരുപരിധി കൂടി കടന്ന് ആയുധം തന്നെ നിരോധിച്ചു.

3. കൊടിയേരിയെ ബോംബെറിഞ്ഞ സംഘികളെ അറസ്റ്റ്‌ ചെയ്ത്‌ തൂക്കിക്കൊന്നു.

4. ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത സ്വാതി സരസ്വതിയെ ശബരിമല പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ തൂക്കി എടുത്ത് ഉള്ളിലിട്ടു( പാവം കുട്ടൂസ് ഇപ്പോൾ ശശികലയോടൊപ്പം ഉണ്ട തിന്ന് കഴിയുന്നു).

5.വിലക്ക് ലംഘിച്ച് പതാക ഉയർത്തിയ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു.

6. ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാൻ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ കുമ്മനം രാജശേഖരന് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തു.

7.പന്നി പെറ്റു പെരുകുന്നത് പോലെയാണ് മലപ്പുറത്തെ മുസ്ലിം സ്ത്രീകൾ പ്രസവിക്കുന്നത് എന്ന് പറഞ്ഞ ഇന്ദിരയെ UAPA ചുമത്തി.(ആ ലേഡി ഇന്നും ജയിലിൽ ആണ് )

8.കണ്ണൂർ വിമാനത്താവളം വഴി ഉൽഖാടനത്തിന് മുൻപ് യാത്ര ചെയ്യാൻ അമിത് ഷാക്ക് അനുമതി നൽകണം എന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യം തള്ളി അമിത് ഷായുടെ യാത്ര അനുമതി നിഷേധിച്ചു സംഘികളെ വിറപ്പിച്ചു.

9. തന്റെ സന്തതസഹചാരി ആയിരുന്ന അൽഫോൻസ് കണ്ണന്താനം കേന്ദ്ര മന്ത്രി ആയപ്പോൾ ആർഎസ്എസിനോടുള്ള വിരോധം ഒന്ന് കൊണ്ട് മാത്രം കണ്ണന്താനത്തിന് ഒരു വിരുന്ന് പോലും നൽകാതെ പട്ടിണിക്കിട്ടു.

10.ഞങ്ങളും കൊന്നിട്ടുണ്ട് എന്ന് പ്രഖ്യാപിച്ച K സുരേന്ദ്രനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് 4 വർഷം കഠിന തടവ് വാങ്ങിക്കൊടുത്തു.

11.തിരുവനന്തപുരം മേയറെ കൊല്ലാൻ ശ്രമിച്ച കേസിൽ 8 ബിജെപിക്കാരെ അറസ്റ്റ് ചെയ്തു, 8 വർഷം തടവിന് ശിക്ഷിച്ചു

12.CPM കോഴിക്കോട് പാർട്ടി ഓഫീസിലേക്ക് ബോംബെറിഞ്ഞ Rടsകാരെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുത്തു

13.സർക്കാർ സ്കൂളുകളിൽ ആയുധ പരിശീലനം നടത്തിയ 821 RSS കാരെ അറസ്റ്റ് ചെയ്തു. അവർ വിചാരണ നേരിടുന്നു,

14. കാസർഗോട്ടെ പള്ളിയിൽ ഉറങ്ങിക്കിടന്ന മൗലവിയെ കൊന്നവരെ അറസ്റ്റ് ചെയ്ത് ജാമ്യം പോലും കിട്ടാത്ത രീതിയിൽ ജയിലിൽ അടച്ചു,

15..രണ്ടു വട്ടം കള്ളനോട്ട് അടിച്ചു പിടിച്ച കൊടുങ്ങല്ലൂർ ഗവർണർ എന്നറിയപെടുന്ന rss പ്രവർത്തകനെ UAPA, ചേർത്തു ജയിലിൽ അടച്ചു (ഇനി അവൻ ഒരിക്കലും പുറം ലോകം കാണില്ല, കാരണം അവനു രണ്ടു വട്ടമ UAPA, അടിച്ചത് 😂)

16. ഭോപ്പാലിൽ പോയപ്പോ അവിടെ 4 RSS കാർ കൂടി നിൽക്കുന്നു എന്ന് കേട്ട് കണ്ടം വഴി ഓടാതെ
പരിപാടി പൂർത്തിയാക്കി,

17. ഡെൽഹിയിൽ പോയപ്പോ കാവിക്കൊടി പിടിച്ച രണ്ട് പേരെ കണ്ടിട്ട് ഓടിത്തള്ളിയില്ല,

18, മെട്രോ ഉൽഘാടനത്തിന് കുമ്മനടിച്ച കുമ്മനത്തെ ചവിട്ടി പുറത്താക്കി.

19, സിപിഎമ്മുകാർ വെട്ടിക്കൊന്ന ബിജെപിക്കാരന്റെ വീട്ടിൽ രഹസ്യമായിപ്പോയി 20 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് സോൾവാക്കിയ കടകംപള്ളി സുരേന്ദ്രനെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി.

20…ലഘുലേഖ കയ്യിൽ വെച്ച, സ്വന്തം സഖാ ആയിട്ട് പോലും കൊടും തീവ്രവാദികളായ രണ്ടു വിദ്യാർത്ഥികളെ UAPA, ചേർത്തു, ശശികലയെയും, കൊടുങ്ങല്ലൂർ ഗവർണരെയും കോടിയേരി മാമനെ ബോംബ് എറിഞ്ഞ rss കാരനെയും പാർപിച്ച അതെ ജയിലിലേക്ക് അയച്ചു, 💪💪

(ഇതൊക്കെ വായിച്ചു പിണറായി ഒരു ആർഎസ്എസ് അനുഭാവി ആണെന്ന് നിങ്ങൾക് തോന്നുന്നുണ്ട് എങ്കിൽ,?? ഉറപ്പിച്ചോ നിങ്ങൾക് ഒരു മികച്ച കമ്യുണിസ്റ്റുകാരനെ തിരിച്ചറിയാൻ ഉള്ള കഴിവ് ഇല്ലാ എന്നു തന്ന്യാ )

ഫോട്ടോ ആരും തുറിച്ചു നോക്കേണ്ട, മോഡി അല്ല, പിണറായി തന്ന്യാ 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending