Connect with us

News

വിവരങ്ങൾ ചോരുമെന്ന ഭയം; രഹസ്യരേഖകൾ മന്ത്രിമാർക്ക് നൽകാതെ ഇസ്രാഈൽ

ഇസ്രാഈല്‍ ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്.

Published

on

സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പര്‍ വണ്‍ ആണെന്നാണ് ഇസ്രാഈലിന്റെ അവകാശവാദം. എന്നാല്‍ ആ അവകാശ വാദങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണം. അയേണ്‍ ഡോം പോലുള്ള സൈനിക സുരക്ഷാ സംവിധാനങ്ങളും മൊസാദിന്റെ ചാരപ്രവര്‍ത്തനവുമെല്ലാം നിഷ്പ്രഭമായ ദിനം. ഇതിന് ശേഷം ഗസ്സക്ക് നേരെ ഇസ്രാഈല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും അവരുടെ യുദ്ധലക്ഷ്യങ്ങള്‍ ഒന്നും നേടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സര്‍ക്കാറിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്.

ഇസ്രാഈല്‍ ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദിവസവും പുറത്തുവരുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ ചോരുമെന്ന ഭയത്താല്‍ രഹസ്യരേഖകള്‍ പല ഇസ്രാഈലി മന്ത്രിമാര്‍ക്കും നല്‍കുന്നില്ലെന്ന പുതിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഇസ്രാഈലി പത്രമായ ഇസ്രാഈല്‍ ഹയോം ആണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവ പൊളിറ്റിക്കല്‍-സെക്യൂരിറ്റി മന്ത്രിസഭയിലെ ഭിന്നത കൂടുതല്‍ വെളിപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുപ്രധാനമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിക്കുന്നതില്‍ നിന്ന് നിരവധി മന്ത്രിമാരെയാണ് ബോധപൂര്‍വം ഒഴിവാക്കിയത്. വിവരങ്ങള്‍ ചോര്‍ന്നത് കാരണം ഇസ്രാഈല്‍ സൈന്യത്തിന് പലയിടങ്ങളിലും തിരിച്ചടി നേരിടുകയുണ്ടായി. കൂടാതെ സൈനികരെ അപകടത്തിലാക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങള്‍ എല്ലാവര്‍ക്കും നല്‍കാത്തത്. ഒഴിവാക്കപ്പെട്ട മന്ത്രിമാര്‍ ദേശസുരക്ഷ അപകടത്തിലാക്കുക മാത്രമല്ല, യുദ്ധസമയത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള മന്ത്രിസഭയുടെ കാര്യപ്രാപ്തിയെ തടസ്സപ്പെടുത്തുകയുമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രാഈലിലെ രാഷ്ട്രീയ-സുരക്ഷാ മന്ത്രിസഭ ചെറുതും രഹസ്യാത്മകവുമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. തന്ത്രപ്രധാനമായ കാര്യങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകളും തീരുമാനങ്ങളുമെല്ലാം കൈക്കൊള്ളുന്നത് ഈ മന്ത്രിസഭയാണ്. പ്രധാനമന്ത്രി, സുരക്ഷാ മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, നീതിന്യായ മന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവരടങ്ങുന്ന 6 സ്ഥിരം മന്ത്രിമാര്‍ ഇതിലുണ്ടാകും. കൂടാതെ മറ്റുള്ളവരെയും ഇതില്‍ ഉള്‍പ്പെടുത്താം.

മുന്‍കാലങ്ങളിലെല്ലാം നിര്‍ണായക തീരുമാനങ്ങളെടുക്കാനും ചര്‍ച്ചകള്‍ നടത്താനും ഈ മന്ത്രിസഭയെ പ്രധാനമന്ത്രിമാര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യമല്ലെന്നാണ് പത്രം വിലയിരുത്തുന്നത്. ചോര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സുരക്ഷാ ഏജന്‍സികള്‍ മന്ത്രിസഭാ യോഗത്തില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കുന്നില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലെബനാനിതിരായ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നത് വലിയ തിരിച്ചടിയായെന്ന് ഇസ്രാഈല്‍ ഹയോമിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചോര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. തന്ത്രപ്രധാനമായ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതില്‍ മന്ത്രിസഭ പരാജയപ്പെടുന്നു. ഇത് മന്ത്രിസഭയുടെ പ്രസക്തിയെ തന്നെ ദുര്‍ബലപ്പെടുത്തുകയും ദേശസുരക്ഷക്ക് ഗുരുതര അപകടം വരുത്തിവെക്കുകയും ചെയ്യുന്നു. മന്ത്രിസഭയിലുള്ള പലരും രാജ്യത്തെ ഒറ്റുകയാണ്. 2006 ജൂലൈയിലെ രണ്ടാം ലെബനാന്‍ യുദ്ധത്തേക്കാള്‍ സ്ഥിതി മോശമായിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി.

മന്ത്രിസഭയിലെ അംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നെതന്യാഹു ഇത് നിരസിച്ചുവെന്നും ഇസ്രായേല്‍ ഹയോം വെളിപ്പെടുത്തുന്നു. വിവരങ്ങള്‍ ചോരുന്ന കാര്യം നെതന്യാഹു അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, അത് പരിഹരിക്കാനുള്ള നടപടികള്‍ ലക്ഷ്യം കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കൂടാതെ, ദേശസുരക്ഷ, പ്രതിരോധം എന്നിവയിലെ നിയമനിര്‍മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുരക്ഷാ, സൈനിക നേതാക്കള്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിലെ ആക്രമണവും യുദ്ധകാലത്തെ പരാജയങ്ങളുമെല്ലാം സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണ്. ഇതിനിടയില്‍ മന്ത്രിസഭാ ചര്‍ച്ചകളില്‍ പ്രധാന വിവരങ്ങള്‍ മറച്ചുവെക്കുന്നത് വലിയ ചര്‍ച്ചയായി മാറുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മന്ത്രിസഭയെ കുറ്റപ്പെടുത്തി ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ സാച്ചി ഹനെഗ്ബി രംഗത്തുവന്നു. വടക്കന്‍ ഇസ്രാഈലില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മന്ത്രിസഭക്ക് വ്യക്തമായ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സക്കെതിരായ യുദ്ധത്തില്‍ ഇസ്രാഈലിന് ഇതുവരെ ലക്ഷ്യങ്ങളൊന്നും നിറവേറ്റാന്‍ സാധിച്ചിട്ടില്ല. യുദ്ധത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളൊന്നും നമ്മള്‍ നേടിയില്ല. ബന്ദികളെ കൈമാറുന്ന കാര്യത്തില്‍ കരാര്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഹമാസ് ഇപ്പോഴും ചെറുത്തുനില്‍പ്പ് തുടരുകയാണ്.

ഗസ്സയിലെ ജനങ്ങള്‍ക്ക് അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാന്‍ സാധിക്കുന്നില്ല. യുദ്ധം അവസാനിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് സൈന്യം പറയുന്നതെന്നും ഹനെഗ്ബി കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ വിദേശകാര്യ, സുരക്ഷാ സമിതിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹനെഗ്ബി ഇക്കാര്യം വ്യക്തമാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കമാൽ വരുദ്ദരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി

വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു.

Published

on

ഷാർജ: കാൽപ്പന്ത് ലോകത്തെ അത്യപൂർവ്വമായ അമ്പത് കഥകളുടെ സമാഹാരം-50 ഫുട്ബോൾ കഥകൾ പ്രകാശിതമായി. വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു. ലോക എൻഡൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച നിദ അഞ്ജും മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ പ്രൊമോട്ടർ ഷരീഫ് ചിറക്കൽ, ലിപി അക്ബർ , മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിൻ്റു പി ജേക്കബ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി.

Continue Reading

india

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു

Published

on

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

 

Continue Reading

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

Trending