ഹൈദരാബാദ്: ആഡംബര കാറായ ഫെരാരി ഇടിച്ച് 50 കാരനായ കാല്‍നടയാത്രക്കാരന്‍ കൊല്ലപ്പെട്ടു. ഹൈദരാബാദില്‍ മാധാപൂരിലെ രത്നദീപ് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് സംഭവം.

ഫെരാരി കാറുമായി സാഹസിക ഡ്രൈവിംങ് നടത്തിയ 29 കാരന്‍ കാല്‍നടയാത്രകാരനായ യേശു ബാബുവിനെയാണ് ഇടിച്ചുവീഴ്ത്തിയത്. അപകടത്തിന് പിന്നാലെ ഫെരാരി ഡ്രൈവറായ നവീന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Image

”ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ടതെന്ന് സ്ഥലം ഇന്‍സ്‌പെക്ടര്‍ പി രവീന്ദര്‍ പ്രസാദ് പറഞ്ഞു. ഗുരതര പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഞങ്ങള്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു, പൊലീസ് അറിയിച്ചു. പ്രതി പ്രമുഖ വ്യാപാര സ്ഥാപനമായ മേഘ എഞ്ചിനീയറിംഗ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമ പിപി റെഡ്ഡിയുടെ കാര്‍ ഡ്രൈവറാണ്.