News
യൂറോപ്പിനെതിരെ തുറന്നടിച്ച് ഫിഫ
ഈ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സര സംപ്രേഷണാവകാശ താല്‍പ്പര്യങ്ങളില്‍ ടെലിവിഷന്‍ കമ്പനികള്‍ പ്രകടിപ്പിക്കുന്ന സാമ്പത്തിക വിമുഖതയില്‍ ഫിഫ പരസ്യമായി നിരാശ പ്രകടിപ്പിച്ചതാണ് പ്രശ്നമായിരിക്കുന്നത്.
സുറിച്ച്:ജൂലൈ അവസാനത്തില്‍ ഓസ്ട്രേലിയയും ന്യുസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ വനിതാ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ തല്‍സമയം ആസ്വദിക്കാന്‍ പ്രമുഖ യൂറോപ്യന്‍ ഫുട്ബോള്‍ രാജ്യങ്ങളായ ബ്രിട്ടന്, സ്പെയിന്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നിവര്‍ക്ക് അവസരമുണ്ടാവില്ലേ…? ഈ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സര സംപ്രേഷണാവകാശ താല്‍പ്പര്യങ്ങളില്‍ ടെലിവിഷന്‍ കമ്പനികള്‍ പ്രകടിപ്പിക്കുന്ന സാമ്പത്തിക വിമുഖതയില്‍ ഫിഫ പരസ്യമായി നിരാശ പ്രകടിപ്പിച്ചതാണ് പ്രശ്നമായിരിക്കുന്നത്.
ഒരു മാസം ദീര്‍ഘിക്കുന്ന വനിതാ ഫുട്ബോളിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പിന്റെ സ്പോണ്‍സര്‍ഷിപ്പിനായി ഈ രാജ്യങ്ങളിലെ ടെലിവിഷന്‍ കമ്പനികള്‍ ചെറിയ തുകയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഖത്തറില്‍ സമാപിച്ച പുരുഷ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാറ്റം. ഒരു തരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോ പറയുന്നത്. ലോകത്താകമാനമുള്ള വനിതാ ഫുട്ബോളര്‍മാരുടെ മുഖത്തേക്കുള്ള അടി എന്നാണ് കരാര്‍ തുകയെ പ്രസിഡണ്ട് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാനാവില്ല. നിരാശാജനകമാണ്-അദ്ദേഹം പറഞ്ഞു. ഈ അഞ്ച് രാജ്യങ്ങള്‍ യൂറോപ്പിലെ പ്രബല ഫുട്ബോള്‍ സംഘങ്ങളാണ്. ഇവരാണ് ഇത്രയും ചെറിയ തുക മല്‍സര സംപ്രേഷണാവകാശ കാര്യത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ മാറ്റമില്ലെങ്കില്‍ ഫിഫ ഈ രാജ്യങ്ങളില്‍ വനിതാ ലോകകപ്പ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യാതിരിക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്കി. വനിതാ ഫുട്ബോളിനെ ഈ വിധം അവഗണിക്കരുത്. ഇതിനെതിരെ കളിക്കാരും ആരാധകരും ഫുട്ബോള്‍ അധികാരികളും പ്രധാനമന്ത്രിമാരും രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ലോകത്താകമാനം ഒരുമിക്കണം.
പുരുഷ ഫുട്ബോളിന് ലഭിക്കുന്ന അതേ പിന്തുണ വനിതാ ഫുട്ബോളിനും ലഭിക്കണം. അത് മാത്രമാണ് ഫിഫ ആവശ്യപ്പെടുന്നത്. സംപ്രേഷണാവകാശം വഴി ലഭിക്കുന്ന പണം ലോകത്താകമാനം വനിതാ ഫുട്ബോളിന്റെ വികസനത്തിനായാണ് ഫിഫ ഉപയോഗിക്കുക. അത് മാത്രമല്ല വന്‍കിട കമ്പനികളും മാധ്യമ സ്ഥാപനങ്ങളും വനിതാ ഫുട്ബോളിന്റെ പുരോഗതിക്കായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തറില്‍ നടന്ന പുരുഷ ലോകകപ്പിന് മാത്രം അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ടെലിവിഷന്‍ അവകാശത്തിലുടെ 800 ലധികം കോടിയാണ് ഫിഫക്ക് ലഭിച്ചത്. എന്നാല്‍ വനിതാ ലോകകപ്പിനായി ഇതേ അഞ്ച് രാജ്യങ്ങളില്‍ നിന്നായി എട്ട് കോടിയോളം രൂപ മാത്രമാണ് വന്‍കിട ടെലിവിഷന്‍ കമ്പനികള്‍ ക്വാട്ട് ചെയ്തിരിക്കുന്നത്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന് റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
News
ജോ ബൈഡന് ‘ഉറക്കംതൂങ്ങി’, മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂര്‍ണമായി നിര്‍ത്തലാക്കും; ഡോണള്‍ഡ് ട്രംപ്
ബൈഡന്റെ ഓട്ടോപെന്‍ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ച ദശലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റങ്ങളെല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞു.
മൂന്നാം ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂര്‍ണമായി നിര്‍ത്തിവയ്ക്കുമെന്നും പൗരന്മാരല്ലാത്തവര്ക്കുള്ള എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡികളും നിര്‍ത്തലാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനിടെ ജോ ബൈഡനെ ‘ഉറക്കംതൂങ്ങി’ എന്ന് ട്രംപ് വിളിച്ചിരുന്നു. ബൈഡന്റെ ഓട്ടോപെന്‍ അംഗീകാര പ്രക്രിയയിലൂടെ പ്രവേശനം ലഭിച്ച ദശലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റങ്ങളെല്ലാം അവസാനിപ്പിക്കുമെന്നും പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
”നാം സാങ്കേതികമായി പുരോഗമിച്ചപ്പോഴും കുടിയേറ്റ നയം ആ നേട്ടങ്ങളെയും പലരുടെയും ജീവിത സാഹചര്യങ്ങളെയും ഇല്ലാതാക്കി. യുഎസിന് പൂര്‍ണമായി കരകയറാന്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഞാന്‍ എന്നന്നേക്കുമായി നിര്‍ത്തിവയ്ക്കും. അമേരിക്കയ്ക്ക് ഒരു മുതല്‍ക്കൂട്ടല്ലാത്തവരെയോ, നമ്മുടെ രാജ്യത്തെ സ്നേഹിക്കാന്‍ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും. ആഭ്യന്തര സമാധാനം തകര്‍ക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കും, പൊതുജനങ്ങള്‍ക്ക് ഭാരമാവുകയോ സുരക്ഷാ ഭീഷണിയാവുകയോ, പാശ്ചാത്യ സംസ്കാരവുമായി പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യുന്ന ഏതൊരു വിദേശ പൗരനെയും നാടുകടത്തും.”- ട്രംപ് പറഞ്ഞു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

