kerala
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേട്; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒരുവര്‍ഷം തടവും 60,000 രൂപ പിഴ ശിക്ഷയും
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കുറ്റത്തിന് സര്‍ക്കാര്‍ ജീവനക്കാരനെ ഒരുവര്‍ഷം കഠിനതടവിനും 60,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
കോഴിക്കോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കുറ്റത്തിന് സര്‍ക്കാര്‍ ജീവനക്കാരനെ ഒരുവര്‍ഷം കഠിനതടവിനും 60,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായിരുന്ന വി.എന്‍ ലെനീഷിനെയാണ് കോഴിക്കോട് വിജിലന്‍സ് ജഡ്ജ് ടി.മധുസൂദനന് ശിക്ഷിച്ചത്. 2006-2008 കാലഘട്ടത്തില്‍ മമ്പാട് ഗ്രാമപഞ്ചായത്തില്‍ യു.ഡി ക്ലര്‍ക്കായിരുന്ന ലെനീഷ് മണല്‍ പാസ് വിതരണം ചെയ്ത തുകയില്‍ നിന്ന് 2.47 ലക്ഷം രൂപ സര്‍ക്കാരിന് അടക്കാതെ വെട്ടിപ്പ് നടത്തിയതിന് മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് അബ്ദുള്‍ ഹമീദ് അന്വേഷണം നടത്തി മുന്‍ വിജിലന്‍സ് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. സലിം കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ശിക്ഷ.
പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ്‍ നാഥ്. കെ ഹാജരായി. വിവിധ കുറ്റങ്ങള്‍ക്ക് മൊത്തം മൂന്ന്വര്‍ഷം തടവ് വിധിച്ചെങ്കിലും ഒരു വര്‍ഷം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവിലുണ്ട്.
kerala
സന്നിധാനത്ത് വെച്ച് ഭക്തന് ഹൃദയാഘാതം; തീര്ത്ഥാടകന് മരിച്ചു
സന്നിധാനത്ത് എത്തിയപ്പോഴുണ്ടായ ഹൃദയാഘാതം മൂലം തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ മുരളി (50) മരിക്കുകയായിരുന്നു.
ശബരിമലയില്‍ തീര്‍ത്ഥാടനത്തിനിടെ മറ്റൊരു ദാരുണസംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തു. സന്നിധാനത്ത് എത്തിയപ്പോഴുണ്ടായ ഹൃദയാഘാതം മൂലം തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ മുരളി (50) മരിക്കുകയായിരുന്നു. ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ ഒന്‍പതായി. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 17ന് നട തുറന്നതിനു പിന്നാലെ ആദ്യ ഒന്‍പത് ദിവസത്തിനുള്ളില്‍ തന്നെ ഒന്‍പത് പേര് മരിച്ചിരിക്കുകയാണ്. കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. രണ്ട് മാസത്തിലേറെ നീളുന്ന ശബരിമല സീസണില്‍ സാധാരണയായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ഓരോ സീസണിലും കുറഞ്ഞത് 150ഓളം ഹൃദയ സംബന്ധമായ അടിയന്തരാവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇതില്‍ ശരാശരി 40-42 കേസുകളില്‍ മരണം സംഭവിക്കുന്നതായും രേഖകളുണ്ട്. ആരോഗ്യപ്രശ്നം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെടുന്ന സംഭവങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ മരണങ്ങളുടെ ഇരട്ടിയിലധികം ജീവന് രക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ സീസണിന്റെ ആദ്യ എട്ട് ദിവസങ്ങളില്‍ മാത്രം എട്ട് ഹൃദയാഘാത മരണങ്ങളും ഒരു മുങ്ങി മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
‘പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാര്‍; ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞു’; വി ഡി സതീശന്
സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാര്‍ കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശബരിമല സ്വര്‍ണ്ണ കൊളളയിലൂടെ അത് തെളിഞ്ഞുവെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കൊള്ളയടിച്ചതിന് ജയിലില്‍ പോയവര്‍ക്കതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിഡി സതീശന് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രനാണെന്നും തെളിവുകള്‍ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. സ്വര്‍ണ്ണം കട്ടത് പൊളിറ്റിക്കല്‍ തീരുമാനമാണെന്നും അദേഹം പറഞ്ഞു.
കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമലയിലെ തങ്കവിഗ്രഹം വരെ ഈ സംഘം അടിച്ചുമാറ്റുമെന്നും വിഡി സതീശന് പറഞ്ഞു. അറസ്റ്റിലായ നേതാക്കന്മര്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയന്നിട്ടാണെന്നും അദേഹം കുറ്റപ്പെടുത്തി. തന്ത്രിയുടെ ബന്ധം എസ്ഐടി പരിശോധിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
kerala
ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ
നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത അഞ്ചുദിവസം ഇടത്തരം മഴയ്ക്കും ശനിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളില്‍ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News21 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala22 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

