ജമ്മൂ കശ്മീരിലെ ഷോപ്പിയാനയില്‍ സൈനികരുമായി ഇന്നു രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്റെ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൂട്ടത്തില്‍ കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസറുമുള്ളതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
‘ഷോപ്പിയാനയിലെ ബദിഗാനയില്‍ നടന്ന ഏറ്റുമുട്ടല്‍ അവസാനിച്ചു. അഞ്ചു തീവ്രവാദികളുടെ ഭൗതിക ശരീരങ്ങള്‍ തിരിച്ചറിഞ്ഞു’. ആണ്‍കൂട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍’ സംസ്ഥാന പോലീസ് മേധാവി ഷേഷ് പൊള്‍ ട്വിറ്ററില്‍ കുറിച്ചു.

മുഹമ്മദ് റാഫി ഭട്ട് കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി ഡിപ്പാര്‍ട്ടമെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു.

റാഫി ഭട്ടിന്റെ രക്ഷിതാക്കളോട് അയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെടണമെന്ന് പോലീസ് പറഞ്ഞിരുന്നു.