ഡല്‍ഹി: ഭീമന്മാരായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഉത്പന്നങ്ങളില്‍ ഏത് രാജ്യത്തില്‍നിന്നുള്ളതാണെന്ന് പ്രദര്‍ശിപ്പിക്കണമെന്ന ചട്ടം പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവകാല വിലക്കിഴിവ് വില്‍പന നടക്കുന്നതിനിടെയാണ് ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. ഉത്പന്നം നിര്‍മിച്ച രാജ്യം പ്രദര്‍ശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് 15 ദിവസത്തിനുള്ളില്‍ വിശദീകരണമെന്ന് സര്‍ക്കാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

ഇത് വ്യക്തമായ ചട്ടലംഘമാണെന്നും ആദ്യത്തെ ലംഘനത്തിന് 25,000 രൂപ വരെ പിഴ ഈടാക്കാമെന്നും ഉപഭോക്തൃ കാര്യ വകുപ്പ്, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം അറിയിച്ചു. 2011ലെ ലീഗല്‍ മെട്രോളജി (പാക്കേജ് ചെയ്ത ചരക്കുകള്‍) ചട്ടപ്രകാരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ചില ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ ഏത് രാജ്യത്തില്‍നിന്നുള്ളതാണെന്ന ചട്ടം ലംഘിക്കുന്നതായി കണ്ടെത്തിയതായി നോട്ടീസില്‍ പറഞ്ഞു.

ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിനും ആമസോണ്‍ ഡവലപ്‌മെന്റ് സെന്റര്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിനും അയച്ച നോട്ടീസുകള്‍ പ്രകാരം എല്ലാ നിര്‍ബന്ധിത പ്രഖ്യാപനങ്ങളും ഇകൊമേഴ്‌സ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഡിജിറ്റല്‍, ഇലക്ട്രോണിക് നെറ്റ്‌വര്‍ക്കില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി.