Connect with us

kerala

ഫുട്‌ബോള്‍ ആവേശം കൊടിയിറങ്ങി; തെരുവ് വിടാതെ കട്ടൗട്ടുകള്‍

ഇതര സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ കാണാത്ത വിധം ലോകകപ്പ് ആവേശത്തില്‍ തെരുവുകള്‍ കീഴടക്കിയ കട്ടൗട്ടുകള്‍ക്കും ബാനറുകള്‍ക്കും പൊതുനിരത്തുകള്‍ വിട്ടുപോകാന്‍ പ്രയാസം.

Published

on

ഇതര സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ കാണാത്ത വിധം ലോകകപ്പ് ആവേശത്തില്‍ തെരുവുകള്‍ കീഴടക്കിയ കട്ടൗട്ടുകള്‍ക്കും ബാനറുകള്‍ക്കും പൊതുനിരത്തുകള്‍ വിട്ടുപോകാന്‍ പ്രയാസം. കൊടി തോരണങ്ങളുള്‍പെടെയുള്ളവ ചിലയിടങ്ങളില്‍ മാറ്റാന്‍ തുടങ്ങിയെങ്കിലും തദ്ദേശ മന്ത്രിയുടെ നിര്‍ദ്ദേശം പുച്ഛിച്ചു തള്ളി മിക്ക സ്ഥലത്തും റോഡുകളില്‍ തോറ്റതും ജയിച്ചതുമായ ടീമുകളുടെ ആവേശം തുടരുകയാണ്. മെസ്സിയും നെയ്മാറും റൊണാള്‍ഡോയും എംബപെയുമെല്ലാം വഴിയോരങ്ങള്‍ കീഴടക്കിയ ഒരു കാലത്തിന് സമാപനമായെങ്കിലും അവ മാറ്റുന്നത് ഇനിയും സമയമെടുക്കുമെന്ന സ്ഥിതിയാണ്.

ചാത്തമംഗലം പുള്ളാവൂരിലെ ചെറുപുഴയില്‍ സ്ഥാപിക്കുകയും ഫിഫയുള്‍പെടെ പ്രശംസിച്ച് പ്രശസ്തമാവുകയും വിവാദമാകുകയും ചെയ്ത കൂറ്റന്‍ കട്ടൗട്ടുകളും കരകയറിത്തുടങ്ങി. മിഠായിത്തെരുവില്‍ കച്ചവടക്കാരുടെ കൂട്ടായ്മയായ സെന്‍ട്രല്‍ കമ്മിറ്റി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ മാറ്റി. പല പ്രദേശങ്ങളിലും വയലേലകളിലും ഉള്‍പ്രദേശങ്ങളിലേക്കുള്ള വഴിത്താരകളിലും വമ്പന്‍ ബാനറുകളാണ് സ്ഥാനം പിടിച്ചിരുന്നത്. ആളുകള്‍ പിരിവെടുത്തും ക്ലബുകള്‍ വഴി ഫണ്ട് കണ്ടെത്തിയും ഉയര്‍ന്ന കട്ടൗട്ടുകള്‍ക്ക് പലതിനും ആദ്യ റൗണ്ടില്‍ തന്നെ പ്രസക്തി നഷ്ടപ്പെട്ടിരുന്നു. അവസാനം വരെ പിടിച്ചുനിന്ന അര്‍ജ്ജന്റീന വാമോസ് വിളിക്കാരുടെ മാനം കാത്തു.

ഫ്‌ളക്‌സുകള്‍ക്കു നിരോധനം ഉള്ളതിനാല്‍ തുണിയില്‍ തയാറാക്കിയ കൂറ്റന്‍ ബാനറുകളാണ് മിക്കതും. ഇവ ഒഴിവാക്കുമ്പോള്‍ വേണ്ടത്ര ആവശ്യക്കാരില്ലാത്തത് അവ സ്ഥാപിച്ചവര്‍ക്കു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മുന്‍പു വലിയ ഫളക്‌സുകള്‍ ടാര്‍പോളിനു പകരമായി പലരും ഉപയോഗിച്ചിരുന്നു. തുണി ബാനറുകള്‍ ഉപയോഗം കഴിഞ്ഞാല്‍ പലരും വീടുപണി നടക്കുമ്പോള്‍ നിലത്തു വിരിക്കാനും മറ്റുമാണ് എടുക്കുന്നത്. ലോകകപ്പിന്റെ ആവേശം മൂത്ത് മത്സരബുദ്ധിയോടെ സ്ഥാപിച്ച കട്ടൗട്ടുകള്‍ക്കും ബാനറുകള്‍ക്കുമെല്ലാം ഇനി അധിക നാള്‍ ആയുസ്സില്ല. ഇവ മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിട്ടുണ്ട്്. കട്ടൗട്ടുകളും മറ്റും സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്നാണ് നിയമം. അല്ലെങ്കില്‍ തദ്ദേശ സ്ഥാപന അധികൃതര്‍ നീക്കം ചെയ്ത് അതിനുള്ള ചെലവ് അവ സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്

റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

Published

on

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില്‍ വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.

Continue Reading

kerala

എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.

Published

on

എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.

Continue Reading

kerala

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസിൽ വോട്ട് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി

ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.

ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 49 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.

കേരളത്തിലെത്തിയശേഷമുള്ള ഗവര്‍ണറുടെ ആദ്യവോട്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ , എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ , ശശിതരൂര്‍ എം.പി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എം.എം ഹസന്‍,പിജെ ജോസഫ്, ജോസ് കെ.മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന്‍ ,ജി.സുധാകരന്‍, തുടങ്ങിയ നേതാക്കളും വോട്ട് രേഖപ്പെടുത്തി .

Continue Reading

Trending