Video Stories

മുന്‍ എം.എല്‍.എയും കെ.പി.സി.സി ട്രഷററുമായിരുന്ന ഹാജി കെ.സി.എം മേത്തറുടെ മകന്‍ കെ.എം. അബ്ദുൾ റഹ്മാൻ മേത്തർ അന്തരിച്ചു

By webdesk13

April 17, 2023

തമ്മനം സിറാജ് മൻസിലിൽ കെ.എം. അബ്ദുൾ റഹ്മാൻ മേത്തർ (88) നിര്യാതനായി. കബറടക്കം നടത്തി. സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.എൽ എയും കെ.പി.സി.സി. ട്രഷററുമായിരുന്ന പരേതനായ ഹാജി കെ.സി.എം.മേത്തറുടെ പുത്രനാണ്. ഭാര്യ പരേതയായ സുബൈദ (കാജാ ചാവക്കാട്) മക്കൾ: മുനീറ, സിറാജ് മേത്തർ ( ആസ്റ്റൻ റിയലറ്റേഴ്സ്) ബുഷറ, ഉസ്ന,മാഹിൻ മേത്തർ. മരുമക്കൾ പരേതനായ അബ്ദുൾ ഷുക്കൂർ,മജീദ് അബ്ദുള്ള(ബിസിനസ്) കെ.പി.മുഹമ്മദാലി (ബിസിനസ്) മൈമൂന സിറാജ്,ഐഷ. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറിയും കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമായ കെ.എം.ഐ മേത്തർ(ഇമ്പായി) കെ.എം. നൂറുദ്ദീൻ മേത്തർ(ബെൻഹർ) എന്നിവർ സഹോദരങ്ങളാണ്.