Connect with us

News

ഫ്രഞ്ച് താരം റാഫേല്‍ വരാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

Published

on

ഫ്രാന്‍സ് പ്രതിരോധ താരം റഫയില്‍ വരാന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

2018ലെ ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ഫ്രാന്‍സ് ടീമിലെ അംഗമായിരുന്നു. നിലവിലെ വേള്‍ഡ് കപ്പില്‍ ഫ്രാന്‍സിനായി എല്ലാ മത്സരങ്ങളും കളിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ് പ്രതിരോധ താരമാണ് ക്ലബ്ബില്‍ അദ്ദേഹം.

https://twitter.com/raphaelvarane/status/1621130395818524673

2013 മുതല്‍ ടീമിന് കൂടെ കൂടിയ അദ്ദേഹം ടീമില്‍ ഒരു പ്രധാനിയായിരുന്നു. ഫ്രാന്‍സിനായി അണ്ടര്‍ 18, അണ്ടര്‍ 20, അണ്ടര്‍ 21 എന്നിങ്ങനെ കളിച്ചാണ് അദ്ദേഹം ദേശീയ ടീമില്‍ എത്തിയത്.

 

india

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊല്ലപ്പെട്ട നിലയില്‍; ഭാര്യ അറസ്റ്റില്‍

താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്

Published

on

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊലപ്പെട്ട നിലയില്‍. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. കൊലപാതക ശേഷം വിവരം ഭാര്യ പല്ലവി സുഹൃത്തിനെ അറിയിച്ചിരുന്നു. താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്. ഇതിന് പിന്നാലെ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയും ശേഷം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പല്ലവിയെയും മകളെയും വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.

പരസ്പരം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇരുവരും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. നിലവില്‍ മകള്‍ കൊലപാതകത്തില്‍ പങ്കാളിയായിട്ടില്ലെന്നാണ് പറയുന്നതെങ്കിലും വീട്ടില്‍ നിന്ന് രക്തക്കറ പുരണ്ട രണ്ട് കത്തികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓംപ്രകാശിനെ ചില്ല് കുപ്പികൊണ്ട് തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഓം പ്രകാശിന്റെ വയറിലും കഴുത്തിലും കുത്തേറ്റ മുറിവുകള്‍ കണ്ടെത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്. 2015 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

Continue Reading

kerala

കോതമംഗലത്ത് ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

നാലായിരത്തോളം ആളുകളാണ് മത്സരം കാണാനെത്തിയത്.

Published

on

കോതമംഗലത്ത് ഫുട്ബോള്‍ മത്സരത്തിനിടെ താല്‍കാലിക ഗ്യാലറി തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാലായിരത്തോളം ആളുകളാണ് മത്സരം കാണാനെത്തിയത്.

Continue Reading

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

Trending