തിരുവനന്തപുരം : ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. തന്ത്രി ബ്രാഹ്മണന്‍ അല്ല ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല നട പൂട്ടിപോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
തന്ത്രിക്ക് അയ്യപ്പനോട് സ്‌നേഹമില്ല. ബ്രാഹ്മണ മേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. ഒരു സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണൊ?. തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
Be the first to write a comment.