നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയതോടെ ദിലീപിനെ പരസ്യമായി പിന്തുണച്ച് താരങ്ങള്‍. ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിരാജിന്റെ ഇടപെടലാണെന്ന് ഗണേഷ്‌കുമാര്‍ ആരോപിച്ചു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗണേഷ്‌കുമാറിന്റെ പരാമര്‍ശം.

rbckoTehibjcj

അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണെന്നും പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണിത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും നിര്‍ബന്ധം പൃഥ്വിരാജിനായിരുന്നു. സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ല. താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു.

dilep-ganesh

അതേസമയം, അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ സാഹചര്യത്തില്‍ ദിലീപാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ താനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ടു പുളിശേരിവച്ചു തന്നാലും താന്‍ അമ്മയില്‍ തുടരില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം അനുവദിക്കുന്നത്. ഒരു ലക്ഷം രൂപ കെട്ടിവെച്ചതിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്.