ബീഹാറില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ 15 സഹപാഠികളും പ്രിന്‍സപ്പലുള്‍പ്പടെയുള്ള മൂന്ന് അധ്യാപകരും പീഡിപ്പിച്ചുവെന്ന് പരാതി. കഴിഞ്ഞ എട്ടു മാസത്തോളം ഇവര്‍ ചേര്‍ന്ന് സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പറയുന്നത്. ബീഹാറിലെ ചാപ്ര ജില്ലയിലെ പര്‍സാഘട്ട ഗ്രാമത്തിലെ ദീപേശ്വര്‍ ബാല്‍ ഗ്യാന്‍നികേതന്‍ എന്ന സ്വകാര്യ സകുളിലാണു സംഭവം നടന്നത്. പീഡന വിവരം പുറത്തറിഞ്ഞാല്‍ സമൂഹം ബഹിഷകരിക്കുമെന്ന ഭയം മൂലമാണ ഇത്രയും നാള്‍ ഇക്കാര്യം പറയാതിരുന്നതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പെണ്‍കുട്ടി പൊലീസ് സുപ്രണ്ട് ഹരി കിഷോര്‍ റായിയെ പരാതിയുമായി സമീപച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ സകുള്‍ പ്രിന്‍സപ്പല്‍ ഉദയ കുമാര്‍, അധ്യാപകന്‍ ബാലാജി, രണ്ട വിദ്യാര്‍ഥികള്‍ എന്നിവരെ പൊലീസ അറസറ്റ് ചെയതു. വിദ്യാര്‍ഥിനിയെ സമീപത്തെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിദ്യാര്‍ഥിനിയെ സഹപാഠികളായ മൂന്ന പേര്‍ ലബോറട്ടറിയില്‍ വെച്ച് പീഡിപ്പിച്ചിരുന്നു. ഇതിന്റെവീഡിയോ ഇവര്‍ ചിത്രീകരിക്കുകയും ചെയതിരുന്നു. തുടര്‍ന്ന വീഡിയോ പുറത്ത വിടുമെന്ന ഭീഷണിപ്പെടുത്തിയാണ മറ്റു വിദ്യാര്‍ഥികളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അധ്യാപകരുടെ സമീപം പരാതി പറയാന്‍ വിദ്യാര്‍ഥിനി എത്തിയെങ്കിലും ഇക്കാര്യം പുറത്ത പറയുമെന്ന ഭീഷണിപ്പെടുത്തി അവരും വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്.