ഡെറാഡൂണ്‍: ഗംഗാ നദിയുടെ ശുചീകരണം എങ്ങുമെത്താത്തതില്‍ പരിഭവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗയുടെ ശുചീകരണത്തിനായി കഴിഞ്ഞ പത്തുവര്‍ഷമായി വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് പിന്തുണയുണ്ടായില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ ആറ് മെഗാ പ്രൊജക്ടുകളുടെ ഉദ്ഘാടനം നടത്തുന്നതിനിടെയാണ് നരേന്ദ്ര മോദിയുടെ പരാമര്‍ശം.

‘ഗംഗാ നദി ശുചീകരിക്കുന്നതിനായി വന്‍ സംരംഭങ്ങള്‍ നടത്തിയെന്നല്ലാതെ പൊതുജനങ്ങളുടെ പങ്കാളിത്തമോ പിന്തുണയോ അതിനു വേണ്ടി ഉണ്ടായില്ല. അതിന്റെ ഫലമായി ഗംഗ ഇപ്പോഴും വൃത്തികേടായി തുടരുന്നു. നദിയിലെ വെള്ളം ഇപ്പോഴും മലീമസപ്പെട്ടു കിടക്കുകയാണ്’-പ്രധാനമന്ത്രി പറഞ്ഞു.

ഗംഗയുടെ ശുചീകരണത്തിനായി വര്‍ഷം തോറും വലിയ തുകയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. എന്നാല്‍ നദി പഴയ പോലെ തന്നെ മലിനപ്പെട്ടു കിടക്കുകയാണ്.