Connect with us

india

500 രൂപയ്ക്ക് ഗ്യാസ്, 75 രൂപയ്ക്ക് പെട്രോള്‍; സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ; ഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ.
പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ

സിഎഎ റദ്ദാക്കും

ജാതി സെൻസസ് നടപ്പാക്കും

സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകുന്ന വിധത്തിൽ നിയമങ്ങൾ മാറ്റും

ഗവർണർ നിയമനം സംസ്ഥാനങ്ങളുടെ അനുമതിയോടോ മാത്രം

സുപ്രീം കോടതി ബഞ്ച് തമിഴ് നാട്ടിൽ

പുതുച്ചേരിയ്ക്ക് സ്വതന്ത്ര സംസ്ഥാന പദവി

കേന്ദ്രസർക്കാർ ഓഫിസുകളിൽ തമിഴ് ഭാഷ

ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകും

രാജ്യത്തെ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

തമിഴ് നാട്ടിനെ നീറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കും

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് പത്ത് ലക്ഷം രൂപ വായ്പ

ടോൾ പ്ളാസകൾ പൂർണമായും ഒഴിവാക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റദ്ദാക്കും

രാജ്യത്തെ മുഴുവൻ വിദ്യഭ്യാസ വായ്പകളും എഴുതിത്തള്ളും

പെട്രോൾ, ഡീസൽ, പാചകവാതവ വില കുറയ്ക്കും

പെട്രോൾ 75, ഡീസൽ 65, പാചകവാതകം 500 ആക്കും

തൊഴിലുറപ്പ് ദിനങ്ങൾ 150 ആക്കി ഉയർത്തും

കൂലി 400 രൂപയാക്കും

സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും

ആദ്യഘട്ട സ്ഥാനാർഥി പട്ടികയും ഡിഎംകെ പുറത്തിറക്കി.
നോർത്ത് ചെന്നൈ – കലാനിധി വീരസ്വാമി, സൗത്ത് ചെന്നൈ– തമിഴശൈ തങ്കപാണ്ഡ്യൻ, സെൻട്രൽ ചെന്നൈ – ദയാനിധി മാരൻ, ശ്രീപെരുമ്പത്തൂർ –ടി.ആർ.ബാലു, അരക്കോണം– ജഗത്രക്ഷകൻ, വെല്ലൂർ– കതിർ ആനന്ദ്, ധർമപുരി – എ.മണി, തിരുവണ്ണാമലൈ– സി.എൻ.അണ്ണാദുരൈ, അരണി – ധരണിവേന്ദൻ, ‌കാളക്കുറിച്ചി – മലയരശൻ, ഈറോഡ് – കെ.ഇ.പ്രകാശ്, നീലഗിരി – എ.രാജ, കോയമ്പത്തൂർ – ഗണപതി രാജ്കുമാർ, പൊള്ളാച്ചി – കെ.ഈശ്വരസ്വാമി, തഞ്ചാവൂർ – എസ്.മുരസൊലി, തേനി – തങ്ക തമിഴ്സെൽവൻ, തൂത്തുക്കുടി – കനിമൊഴി കരുണാനിധി, തെങ്കാശി – റാണി, കാഞ്ചീപുരം (എസ്‌സി) – കെ സെൽവം എന്നിവരാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചവർ. ഇതിൽ 11 സ്ഥാനാർഥികൾ പുതുമുഖങ്ങളാണ്. 6 അഭിഭാഷകരും രണ്ട് ഡോക്ടർമാരും രണ്ട് പിഎച്ച്ഡി ജേതാക്കളും ഉൾപ്പെട്ടതാണ് ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക.

india

മുൻ മാനേജരുടെ കൊലപാതകം: ആൾദൈവം ഗുർമീത്​ റാം റഹിം അടക്കം 4 പേരെ വെറുതേവിട്ടു

2002ൽ മുൻ മാനേജർ രഞ്ജിത് സിങ് കൊലപ്പെട്ട കേസിൽ ഗുർമീത്​ റാം റഹിമിനെ ജീവപര്യന്തം തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.

Published

on

മുൻ മാനേജർ കൊല്ലപ്പെട്ട കേസിൽ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഗുർമീത്​ റാം റഹിം സിങ് അടക്കം നാലു പേരെ വെറുതേവിട്ടു. പഞ്ചാബ്-ഹരിനായ ഹൈകോടതിയാണ് അപ്പീൽ ഹരജിയിൽ വിധി പുറപ്പെടുവിച്ചത്. 2002ൽ മുൻ മാനേജർ രഞ്ജിത് സിങ് കൊലപ്പെട്ട കേസിൽ ഗുർമീത്​ റാം റഹിമിനെ ജീവപര്യന്തം തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു. കോടതി വിധിക്കെതിരെ ഗുർമീത് ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

പ്രതികളായ അവതാർ സിങ്, കൃഷൻ ലാൽ, ജസ്ബീർ സിങ്, സാബ്ദിൽ സിങ് എന്നിവരെയാണ് ഗുർമീതിനൊപ്പം ഹൈകോടതി കുറ്റവിമുക്തരാക്കിയത്. പ്രതികളിൽ ഒരാൾ വിചാരണ നടക്കുമ്പോൾ മരണപ്പെട്ടിരുന്നു.

2002 ജൂലൈ പത്തിനാണ് ഗുർമീതിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ​രഞ്​ജിത്​ സിങ്ങിനെ നാലു പേർ ചേർന്ന് വെടിവെച്ച്​ കൊലപ്പെടുത്തിയത്. 2019ൽ ദേര മുൻ മാനേജർ രഞ്ജിത് സിങ്, പത്രപ്രവർത്തകനായ രാമച​ന്ദ്ര ഛത്രപതി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഗുർമീത് കുറ്റക്കാരനെന്ന് പഞ്ച്​ഗുള സി.ബി.ഐ കോടതി കണ്ടെത്തി.

2021 ഒക്ടോബർ 18ന് കേസിൽ ആൾദൈവത്തിനും പ്രതികളായ മറ്റ് നാലു പേർക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൂടാതെ, 31 ലക്ഷം രൂപ പിഴയും ചുമത്തി. ദേര ആശ്രമത്തിൽ സ്​ത്രീകളെ ​ബലാത്സംഗത്തിന്​ ഇരയാക്കുന്നുവെന്ന അജ്ഞാത കത്ത്​ പത്രപ്രവർത്തകനായ രാമച​ന്ദ്ര ഛത്രപതി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്. ശിക്ഷാവിധിക്കെതിരായ ഗുർമീതിന്‍റെ അപ്പീൽ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.

തന്‍റെ അനുയായികളായ രണ്ട്​ സ്ത്രീകളെ ബലാത്സംഗം ചെയ്​തുവെന്ന കുറ്റത്തിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്​ ആൾദൈവം. 2017 ​ആഗസ്റ്റിലാണ്​ സി.ബി.ഐ കോടതി ബലാത്സംഗകേസിൽ ഗുർമീത്​ കുറ്റക്കാരനാണെന്ന്​ കണ്ടെത്തി ശിക്ഷ വിധിച്ചത്​.

Continue Reading

india

ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പൂനെ പൊലീസ്

ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന്റെ വാദം.

Published

on

ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ തീവ്ര ഹിന്ദുത്വ നേതാവ്  സവര്‍ക്കറിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന് പൂനെ പൊലീസ്. സവര്‍ക്കറുടെ ചെറുമകന്‍ സത്യകി അശോക് നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് പൂനെ പൊലീസ് പറഞ്ഞു. കേസിലെ അന്തിമ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അക്ഷി ജെയിന്‍ കോടതിയിലാണ് പൂനെ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനുപിന്നാലെ കേസില്‍ രാഹുല്‍ ഗാന്ധി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ സംഗ്രാം കോല്‍ഹട്ട്കര്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ സാത്യകി പരാതി നല്‍കിയത്. 2023 മാര്‍ച്ചില്‍ രാഹുല്‍ ലണ്ടനില്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ‘ഞാനും എന്റെ ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ ഒരു മുസ്ലിം യുവാവിനെ മര്‍ദിച്ചു. അതില്‍ എനിക്ക് വളരെയധികം സന്തോഷം തോന്നി,’ എന്ന് വി.ഡി. സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞതായാണ് പരാതി.
ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന്റെ വാദം. രാഹുലിന്റെ ആരോപണം വ്യാജമാണെന്നും ദുരുദ്ദേശ്യപരവുമാണെന്ന് സത്യകി സവര്‍ക്കര്‍ പരാതിയില്‍ പറഞ്ഞു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സൂറത്തിലെ മെട്രോപൊളിറ്റന്‍ കോടതി രാഹുലിനെ മാനനഷ്ടത്തിന് ശിക്ഷിക്കുകയും രണ്ട് വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കോടതി വിധി. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ശിക്ഷ വിധി കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.

Continue Reading

india

തെരഞ്ഞെടുപ്പ് സമയത്ത് മോദി നിയമനങ്ങള്‍ നടത്തുകയാണ്; മല്ലികാര്‍ജുന്‍ ഖര്‍ഗെ

‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും. 

Published

on

മോദി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ‘ഇന്ത്യ’ സര്‍ക്കാര്‍ വരുമ്പോള്‍ എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടു പോകും. രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേത്തിലാണ്. കര്‍ഷക പ്രതിഷേധങ്ങളില്‍ നിരവധി കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. മോദി കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. ‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും.

പാവപ്പെട്ടവന്റെ പണം കവര്‍ന്ന് പണക്കാരനെ കൂടുതല്‍ പണക്കാരനാക്കുകയാണ് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിന് കീഴിലെ തസ്തികകളില്‍ ഒഴിവുകള്‍ നികത്തുന്നില്ല. ‘ഇന്ത്യ’ സര്‍ക്കാര്‍ വന്നാല്‍ എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കുംതിരഞ്ഞെടുപ്പ് സമയത്ത് മോദി സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുകയാണ്. തിരക്കിട്ട് നിയമനങ്ങള്‍ നടത്തി. അഞ്ച് പ്രധാന തസ്തികകളില്‍ നിയമനം നടത്തി. മാതൃകാ പൊരുമാറ്റ ചട്ടം നിലനില്‍ക്കുമ്പോള്‍ 24 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഡിഫന്‍സിന്റെയും കാലാവധി നീട്ടി എന്നും ഖര്‍ഗെ ആരോപിച്ചു.

Continue Reading

Trending