വീട്ടിലെ കോഴിക്കുഞ്ഞ് ചത്തതില്‍ മനംനൊന്ത് കുഞ്ഞാവ. ചത്തുപോയ കോഴിയ്ക്കരുകിലിരുന്നു വാവിട്ടു കരയുന്ന കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ‘കോഴിയേ.. അതെന്തിനാ നീ ചത്തുപോയത്’ എന്നാണ് വീഡിയോയില്‍ കുഞ്ഞ് ചോദിക്കുന്നത്.

‘കോഴിയേ..കോഴിയേ..’ കണ്ണ് തുറക്ക് കോഴി.. ‘ എന്ന് നീട്ടിവിളിക്കുകയാണ് കുഞ്ഞ്. അപ്പോഴാണ് കുഞ്ഞനിയന്‍ കോഴിയ്ക്കരികിലേയ്ക്ക് വരുന്നത് ‘അതിനെ തൊടരുത് എന്ത് രസമുള്ളൊരു കോഴിയായിരുന്നു’ എന്ന് അവനോട് സങ്കടത്തോടെ പറയുകയാണീ കുഞ്ഞുമോള്‍. ആ കുഞ്ഞിക്കൈകള്‍കൊണ്ട് തലോടിയും കുലുക്കിവിളിച്ചും കോഴിയെ ഉണര്‍ത്താന്‍ നോക്കുകയാണ് ഈ കുഞ്ഞാവ. സാമൂഹ്യമാധ്യമങ്ങളില്‍ കുഞ്ഞിന്റെ നിഷ്‌കളങ്കതയ്ക്ക് ഷെയറുകള്‍ കൂടി വരികയാണ്.