Connect with us

Environment

ആഗോള താപനം: ലോകം നിഷ്‌ക്രിയമെന്ന് യു.എന്‍

ഇന്ത്യയും ഇന്തോനേഷ്യയും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ് ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുന്‍പന്തിയിലുള്ളത്.

Published

on

ന്യൂയോര്‍ക്ക്: ആഗോള താപനിലയുടെ വര്‍ധന 1.5 ഡിഗ്രിക്ക് താഴെ പിടിച്ചുനിര്‍ത്താനുള്ള പാരിസ് ഉടമ്പടി പ്രായോഗികമാക്കാന്‍ ലോകത്തെ ഭരണകൂടങ്ങള്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ആഗോളതാപനത്തിന്റെയും തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും കെടുതികള്‍ ലോകം ഇതിനകം നേരിട്ടു തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കങ്ങളും കൊടുങ്കാറ്റുകളും ഉഷ്ണക്കാറ്റുകളും വര്‍ദ്ധിച്ചിരിക്കുന്നു. ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നീക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. ഭരണകൂടങ്ങള്‍ ഇപ്പോഴും നിഷ്‌ക്രിയത്വം തുടരുകയാണ്.

ആഗോള താപനിലയുടെ കാര്യത്തില്‍ ലക്ഷ്യം കൈവരിക്കണമെങ്കില്‍ കര്‍മ പദ്ധതികള്‍ തയാറാക്കുകയും അടുത്ത എട്ട് വര്‍ഷത്തിനകം നടപ്പാക്കുകയും വേണം. പാരിസ് ഉടമ്പടിയുടെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനം 2030ഓടെ 43 ശതമാനം വെട്ടിക്കുറക്കണമെന്ന് യു.എന്‍ കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. ഇന്ത്യയും ഇന്തോനേഷ്യയും ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ് ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുന്‍പന്തിയിലുള്ളത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ നേരിടേണ്ടിവരിക ആര്‍ട്ടിക് പ്രദേശങ്ങളാണെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Article

കാലാവസ്ഥാ സമ്മേളനത്തിലെ ആകുലതകള്‍

വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

Published

on

ടി ഷാഹുല്‍ ഹമീദ്

മനുഷ്യര്‍ നേരിടുന്ന ജീവല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ലോക രാജ്യങ്ങളുടെ ഇരുപത്തിയേഴാമത് കാലാവസ്ഥാ ഒത്തുചേരല്‍ ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ നടക്കുകയാണ്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി കര്‍മ പരിപാടിയുടെ പതിമൂന്നാമത് ഉദ്വമന വിടവ് റിപ്പോര്‍ട്ട് (എമിഷന്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് 2022) ലോക രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് നിലവിലുള്ളതില്‍ നിന്നും 2.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. നിലവില്‍ ബഹിര്‍ഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 45% കുറച്ചാല്‍ മാത്രമേ ലോകം രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കില്‍ ഭൂമി വിയര്‍ത്ത് മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ അതിജീവനത്തിനായി നെട്ടോട്ടം ഓടേണ്ടി വരും.

വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ലോകത്തിന്റെ ചൂട് 2010 മുതല്‍ 2019 വരെ ശരാശരി 1.1 ഡിഗ്രി സെല്‍ഷ്യസ് ആണ് വര്‍ദ്ധിച്ചതെങ്കില്‍ 2020 ല്‍ 141 വര്‍ഷത്തിനുശേഷം ചൂട് 1.28 ഡിഗ്രീ സെല്‍ഷ്യസ് ആയി വര്‍ദ്ധിച്ചു. ലോകത്തെ അനിയന്ത്രിതമായ താപവര്‍ദ്ധനവിന് കാരണമായ കാര്‍ബണ്‍ പുറന്തള്ളലിന്റെ 55% വും വികസിത രാജ്യങ്ങളായ ജി 20 രാജ്യങ്ങളാണ് പുറന്തള്ളുന്നത്. കാര്‍ബണ്‍ അടക്കമുള്ള ഹരിത ഗൃഹ വാതകങ്ങളുടെ പ്രതിശീര്‍ഷ ബഹിര്‍ഗമനത്തില്‍ ഒരു വ്യക്തി ലോകത്താകമാനം 6.3 ടണ്‍ ഹരിതഗൃഹവാതകങ്ങളാണ് വര്‍ഷത്തില്‍ പുറന്തള്ളുന്നത് എങ്കില്‍, അമേരിക്കയില്‍ അത് 14 ടണ്ണും റഷ്യയില്‍ 13 ടണ്ണും ചൈനയില്‍ 9.71, ബ്രസീലില്‍ 7.51 ടണ്ണും ആണ് പുറന്തള്ളുന്നത്.

ഈജിപ്തില്‍ എത്തുന്നതിന് മുമ്പ് 2021ല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ക്കോ ഉച്ചകോടിയില്‍ 166 രാജ്യങ്ങള്‍ പുതിയ ചുവടുവെപ്പ് നടത്തി നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 4.8 ഗിഗാ ടണ്ണിന്റെ കുറവ് ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ചിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹരിത ഗൃഹ വാതകങ്ങളായ കാര്‍ബണ്‍ഡയോക്‌സൈഡ്, മീഥെയിന്‍, നൈട്രസ് ഓക്‌സൈഡ്, ഹൈഡ്രോഫഌറോ കാര്‍ബണ്‍, പെര്‍ ഫഌറോ കെമിക്കല്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ ബഹിര്‍ഗമനം അപകടകരമായ രീതിയില്‍ തുടരുകയാണ്.

ഒരു വ്യക്തിയോ സ്ഥാപനമോ, ഒരു വസ്തുവോ, സംഘമോ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കി രേഖപ്പെടുത്തുന്നതിനാണ് കാര്‍ബണ്‍ പാദ മുദ്ര ഉപയോഗിക്കുന്നത്. രാജ്യങ്ങള്‍ ഇത് രേഖപ്പെടുത്തി വെക്കുവാനും ഇങ്ങനെ പുറം തള്ളുന്നതിന് ഒരു വില നിശ്ചയിക്കുകയും ചെയ്താല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. ഈ കാര്യത്തില്‍ ഈജിപ്തില്‍ നിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. വ്യവസായ യുഗം ആരംഭിച്ചതോടുകൂടി ലോകത്തിന്റെ ചൂട് ശരാശരി ഒരു ശതമാനം വര്‍ധിക്കാന്‍ തുടങ്ങി. ലോകത്ത് ആകമാനം ഹരിത ഗൃഹവാതകങ്ങളുടെ 35% പുറന്തള്ളുന്നത് ഊര്‍ജ്ജ മേഖലയില്‍ നിന്നാണ.് കൃഷി വന നശീകരണം കാട്ടുതീ എന്നിവയില്‍ നിന്നും 24 ശതമാനവും വ്യവസായത്തില്‍ നിന്നും 24 ശതമാനവും ഗതാഗത മേഖലയില്‍ നിന്ന് 14ശതമാനവും കെട്ടിട നിര്‍മാണ മേഖലയില്‍ നിന്ന് 6% വും കാര്‍ബണ്‍ പുറന്തള്ളുന്നു. 30% മാത്രം കാര്‍ബണ്‍ ഗ്രാമീണ മേഖലയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമ്പോള്‍ നഗരപ്രദേശങ്ങളില്‍ നിന്നാണ് 70% കാര്‍ബണും പുറത്തേക്ക് തള്ളുന്നത്.

ലോകത്താകമാനം കാര്‍ബണ്‍ പുറന്തള്ളുന്നവരില്‍ നിന്നും തള്ളുന്നതിനനുസരിച്ച് വില ഈടാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരികയാണ്. കൂടാതെ കാര്‍ബണ്‍ വിസര്‍ജനം കൂടുതല്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ താഴെ മാത്രം കാര്‍ബണ്‍ വിസര്‍ജനം നടത്തുന്നതിന് അവകാശം വില കൊടുത്തു വാങ്ങാവുന്ന കാര്‍ബണ്‍ വിപണി ആരംഭിക്കുകയാണ്. കാര്‍ബണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതോടെ വ്യാപാര മേഖലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ അളവ് 1970 ല്‍ 325 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍ )ആയിരുന്നുവെങ്കില്‍ ഇന്ന് അത് 430 പി.പി.എം ആയി വര്‍ദ്ധിച്ചു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ പുറംതള്ളുന്നത് (31%) ചൈനയിലാണ്. അമേരിക്ക 14%യൂറോപ്യന്‍ യൂണിയനും ഇന്ത്യയും 7% പുറത്തേക്ക് വീടുന്നു. കല്‍ക്കരി ഇന്ധന ഉല്‍പാദനത്തില്‍ നിന്നും 190 രാജ്യങ്ങള്‍ പിന്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുടെങ്കിലും ഇതില്‍ 46 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടില്ല. കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ലോകത്തിലെ കല്‍ക്കരി ഉല്‍പാദനത്തിന്റെ 15%മാത്രമാണ്. ഏറ്റവും വലിയ കല്‍ക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പിട്ടിട്ടില്ല. ലോകത്താകെ 92 രാജ്യങ്ങളിലായി 648 ചൈനീസ് കമ്പനികള്‍ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

245 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് ഇവിടങ്ങളില്‍ നിന്നും ഒരു വര്‍ഷം പുറത്തേക്ക് വിടുന്നത്. സ്‌പെയിന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണിന് തുല്യമാണ് ഇത്. മനുഷ്യനാല്‍ പുറന്തള്ളുന്ന മീഥൈന്‍ വാതക ബഹിര്‍ഗമനം 30% കുറയ്ക്കുവാന്‍ ലോകത്തിലെ 122 രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മീഥൈന്‍ പുറന്തള്ളുന്ന ആസ്‌ട്രേലിയ, ചൈന, ഇന്ത്യ, ഇറാന്‍, റഷ്യ എന്നി രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണ്. ലോകത്ത് മീഥൈന്‍ വാതകത്തിന്റെബഹിര്‍ഗമനം ഓരോ വര്‍ഷവും 162 % ആണ് വര്‍ധിക്കുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിനേക്കാള്‍ അപകടകാരിയാണ് മീഥൈന്‍.

2070 ല്‍ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ ഗമനം പൂജ്യത്തില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2050ല്‍ അമേരിക്കയും 2060ല്‍ ചൈനയും കാര്‍ബണ്‍ ന്യൂട്രല്‍ ആകും എന്ന പ്രഖ്യാപനം ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കൂടാതെ ലോകത്ത് ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദി അറേബ്യ 2060 ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. ഭൂമിയിലെ കാര്‍ബണിന്റെ വലിയഭാഗം മണ്ണിലാണ് സംഭരിക്കുന്നത് എന്നതിനാല്‍ ഭൂമിയില്‍ ഉണ്ടാകുന്ന അപകടകരമായ മനുഷ്യനിര്‍മിതികള്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വികരണത്തിനു കാരണമാകുന്നു. ചത്ത സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളില്‍ നിന്നും ഭൂമിയുടെ പുറംതോടില്‍ സ്വാഭാവികമായ രൂപംകൊള്ളുന്ന ഹൈഡ്രോ കാര്‍ബണ്‍ അടങ്ങിയ ഒരു വസ്തുവാണ് ഫോസില്‍ ഇന്ധനങ്ങള്‍. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം എന്നിവയാണ് പ്രധാന ഫോസില്‍ ഇന്ധനങ്ങള്‍. മനുഷ്യപ്രവര്‍ത്തനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ 80% വും കത്തിച്ചു കളയുന്നതിലൂടെയാണ് പുറന്തള്ളുന്നത്. ഹരിത ഗൃഹവാതകങ്ങളില്‍ 65% കാര്‍ബണ്‍ഡയോക്‌സൈഡ് ആണെങ്കില്‍ 16% മീഥേയിനും 6% നൈട്രസ് ഓക്‌സൈഡ് 2% ഫഌറോ ഗ്യാസുകളും ആണ് അന്തരീക്ഷത്തിലേക്ക് എത്തുന്നത്.

ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ബണ്‍ കണക്കെടുപ്പാണ് നീതിയുക്തമാക്കുക അല്ലാതെ വികസിത രാജ്യങ്ങള്‍ മുന്നോട്ട് വെക്കുന്ന ദേശത്തിന്റെ അതിര്‍ത്തി കണക്കായുള്ള കണക്കെടുപ്പ് വലിയ ചര്‍ച്ചയാണ് ഉച്ച കോടിയില്‍ ഉണ്ടാകുക. കാര്‍ബണ്‍ കുറക്കുന്നതിന് നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ കാര്‍ബണ്‍ പിടിച്ചെടുക്കുന്ന ആഋഇഇട (ബയോ എനര്‍ജി വിത്ത് കാര്‍ബണ്‍ ക്യാപ്ചര്‍ ആന്‍ഡ് സ്‌റ്റോറേജ്) എന്ന മാര്‍ഗം ജൈവ വസ്തുക്കളില്‍ നിന്നും ജൈവോര്‍ജം വേര്‍തിരിച്ച് എടുക്കുകയും അതുവഴി അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണിനെ നീക്കം ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ്. മറ്റൊരു പ്രക്രിയയാണ് ഉഅഇ (ഡയറകട് എയര്‍ ക്യാപ്ചര്‍ ). അന്തരിക്ഷത്തില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ പിടിച്ചെടുക്കുന്ന രീതി. ഇതില്‍ ഏതെങ്കിലും മാര്‍ഗം സ്വീകരിച്ച് ക്ലീന്‍ ഊര്‍ജ്ജം എന്ന ആശയം ലോകത്ത് ശക്തമാകേണ്ടതായിട്ടുണ്ട്.

ഭൂമിയിലെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഹരിത ഗൃഹവാതങ്ങള്‍ തടയുകയും ഭൂമിയിലെ താപനില വര്‍ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ ഭൗമോപരിതലത്തിനോട് ചേര്‍ന്നുള്ള വായു പാളികളുടെ ശരാശരി താപം വര്‍ദ്ധിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവും സ്വാഭാവിക പ്രകൃതിയിലേക്ക് വനം, മണ്ണ് ,സമുദ്രങ്ങള്‍ തുടങ്ങിയവയില്‍ ആകിരണം ചെയ്യപ്പെടുന്ന കാര്‍ബണിന്റെ അളവും തുല്യമാക്കുന്നതിനെയാണ് കാര്‍ബണ്‍ തുലിതാവസ്ഥ അഥവാ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന് പറയുന്നത്. വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കാര്‍ബണ്‍ കുറക്കുന്ന വികസന രീതി ലോകരാജ്യങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ വലിയ പദ്ധതികള്‍ കൊണ്ടുണ്ടാക്കുന്ന കാര്‍ബണ്‍ ബഹിര്‍ ഗമനത്തെ തടയാന്‍ സാധിക്കും. പ്രകൃതിയില്‍ ഓരോ നിമിഷവും വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ പുറന്തള്ളുന്നു. ആഗോളതാപനത്തിന്റെ അടിസ്ഥാന കാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഏറ്റവും വലിയ കാരണമായ ഹരിതഗൃഹ വാതകങ്ങള്‍ കുറക്കുന്നതിന് ആവശ്യമായിട്ടുള്ള നിര്‍മാണാത്മകമായ തീരുമാനങ്ങള്‍ ഈജിപ്തില്‍ നിന്നും വരുമെന്ന് ലോകത്തെ പ്രകൃതിസ്‌നേഹികള്‍ പ്രതീക്ഷിക്കുന്നു.

Continue Reading

Environment

വംശനാശം നേരിടുന്ന കാണ്ടാമൃഗൃം പ്രസവിച്ചു; കുട്ടികൊമ്പന്‍ ഓടിത്തുടങ്ങി

ഇംഗ്ലണ്ടിലെ ചെസ്റ്റര്‍ മൃഗശാലയിലാണ് കാണ്ടാമൃഗത്തിന്റെ പ്രസവം.

Published

on

ഇംഗ്ലണ്ടില്‍ വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗം മൃഗശാലയില്‍ പ്രസവിച്ചു. സിസിടിവിയിലെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് അധികൃതര്‍ ഒറ്റകൊമ്പുള്ള കാണ്ടാമൃഗം പ്രസവിച്ചത് അറിഞ്ഞത്. ഇംഗ്ലണ്ടിലെ ചെസ്റ്റര്‍ മൃഗശാലയിലാണ് കാണ്ടാമൃഗത്തിന്റെ പ്രസവം.

പതിനഞ്ച് വര്‍ഷമായി മൃഗശാലയില്‍ കഴിയുന്ന കാണ്ടാമൃഗം പതിനഞ്ച് മസം ഗര്‍ഭിണിയായിരുന്നു. പ്രസവിച്ചയുടന്‍ അമ്മ കുഞ്ഞിനെ പരിചരിക്കുന്ന ദൃശ്യം അധികൃതരെ കുടുതല്‍ സന്തോഷിപ്പിച്ചു. പ്രസവത്തില്‍ അധികൃതര്‍ ഏറെ സന്തോഷത്തിലാണെന്ന് വ്യക്തമാക്കി. കാണ്ടാമൃഗം ഗര്‍ഭിണിയായിരുന്നത് കൊണ്ട് എപ്പോഴും നിരീക്ഷിക്കുകയായിരുന്നു എന്നും കൂടുതല്‍ പരിചരണം ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. നേരത്തേ ഇംഗ്ലണ്ടില്‍ ഒറ്റകൊമ്പുള്ള കാണ്ടാമൃഗം ധാരാളം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ഭീഷണി നേരിടുകയാണെന്നും പറഞ്ഞു.

Continue Reading

Environment

പരിചയപ്പെടാം വിവിധ തരം കൃഷിരീതികളെ

പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യന്‍ കൃഷിരീതികള്‍ കണ്ടുപിടിച്ചിരുന്നുവെങ്കിലും നവീനശിലായുഗത്തോടു കൂടിയാണ് അത് പ്രചാരത്തിലായത്

Published

on

പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യന്‍ കൃഷിരീതികള്‍ കണ്ടുപിടിച്ചിരുന്നുവെങ്കിലും നവീനശിലായുഗത്തോടു കൂടിയാണ് അത് പ്രചാരത്തിലായത്. കൂടുതല്‍ മെച്ചപ്പെട്ടതും ഉറപ്പുള്ളതുമായ ശിലാനിര്‍മ്മിത ആയുധങ്ങളാണ് ഇതിനു സഹായിച്ചത്. നവീന ശിലായുഗ കാലഘട്ടത്തില്‍ തന്നെ മനുഷ്യന്‍ പലതരം കാട്ടുമൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങി. കൂട്ടമായി മേയുന്ന മൃഗങ്ങളെയാണ് അവര്‍ ആദ്യം വീട്ടുമൃഗങ്ങളാക്കിയത്. ഭാരം വലിക്കാനും കലപ്പയില്‍ കെട്ടി ഉഴാനും മൃഗങ്ങളെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കി.ആടുകള്‍ പാല്‍ തരുമെന്നും ചെമ്മരി യാടുകളുടെ രോമം തണുപ്പുമാറ്റുമെന്നുമുള്ള അറിവുകള്‍ ഇക്കാലത്താണ് അവര്‍ സ്വന്തമാക്കുന്നത്. അങ്ങനെ നവീനശിലായുഗം കൃഷിയും കൃഷിയോടു ബന്ധപ്പെട്ട് സാമൂഹ്യവ്യവസ്ഥയും വരു ത്തിയ വിപ്ലവകരമായ മാറ്റങ്ങളുടെ കാലഘട്ടമായിത്തീര്‍ന്നു.

നവീനശിലായുഗത്തിനു ശേഷം ലോകത്തിന്റെ പല ഭാഗത്തും ഉയര്‍ന്നുവന്ന നദീതട സംസ്‌കാരങ്ങളില്‍ മൃഗങ്ങളെ കാര്‍ഷിക വൃത്തിക്കായി ഉപയോഗിച്ചിരുന്നു. കൃഷിയെന്നപോലെ കന്നുകാലി വളര്‍ത്തലും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണ് ആദ്യം വ്യാപകമായത്.
ഈജിപ്ത്, മെസപ്പെട്ടോമിയ, സിന്ധുനദീതടം തുടങ്ങിയ പ്രാചീന നദീതട സംസ്‌കാരങ്ങളില്‍ മൃഗങ്ങളെ കാര്‍ഷിക വൃത്തിക്കായി ഉപയോഗിച്ചിരുന്നു. ഈജിപ്ത്, മെസപ്പെട്ടോമിയ, സിന്ധുനദീതടം തുടങ്ങിയ പ്രാചീന നദീതട സംസ്‌കാര കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

വിവിധ കൃഷിരീതികള്‍

പൂനംകൃഷി

ഏറ്റവും പ്രാകൃതമായ കൃഷിരീതിയാണിത്. മനുഷ്യന്‍ ഒരിടത്ത് സ്ഥിരമായി താമസം തുടങ്ങുന്നതിനു മുമ്പ് തന്നെ കാട് വെട്ടിത്തെളിച്ചുള്ള ഈ കൃഷിരീതി ആരംഭിച്ചിരുന്നു. മൂന്നോ നാലോ തവണ കൃഷി ചെയ്ത ശേഷം സ്ഥലംമാറ്റം ചെയ്യും. നെല്ല് കൂടാതെ മറ്റു ധാന്യങ്ങളും ഇങ്ങനെ കൃഷി ചെയ്തിരുന്നു.

മുണ്ടകന്‍

ചിങ്ങമാസാരംഭത്തോടെ രണ്ടാം വിളയായ മുണ്ടകനു വേണ്ടി ഒരുക്കങ്ങള്‍ തുടങ്ങും. വിത്ത് ഞാറ്റടികളില്‍ വിതച്ച് ഒരു മാസം മൂപ്പെത്തുമ്പോള്‍ ഞാറ് പറിച്ചുനടും. അതിനു മുമ്പ് നിലം ചാല് ഉഴുത് പച്ചച്ചാണകവും പച്ചിലയും മറ്റും ചേര്‍ത്ത് അഴുക്കിയാണ് നിലം ഒരുക്കുക. മകരത്തിലോ കുംഭത്തിലോ മുണ്ടകന്‍ കൊയ്യാം.

വിരിപ്പ്

ഒന്നാം വിളയാണ് വിരിപ്പ്. മീനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മേടത്തില്‍ കൃഷിയിറക്കും. മൂപ്പ് കൂടിയ വിത്തിനങ്ങളാണ് ഉപയോഗിക്കുക. നിലം ചാല് (പലതവണ) ഉഴുത് മറിച്ച് കട്ടകള്‍ ഉടച്ച് പൊടിയാക്കിയാണ് വിത്തിടല്‍. ചിങ്ങം, കന്നി മാസങ്ങളിലാണ് കൊയ്ത്ത്.

പുഞ്ച

ഒന്നാം വിളയാണ് പുഞ്ച. വെള്ളം കിട്ടാന്‍ സൗകര്യമുള്ള കരയിലും വെള്ളം വറ്റിച്ചു ചതുപ്പു കളിലും പുഞ്ചകൃഷി ഇറക്കാറുണ്ട്. മകരത്തില്‍ കൃഷിയിറക്കി മീനത്തിലോ മേടത്തിലോ വിളവെടു ക്കാം. മൂപ്പുകുറഞ്ഞ വിത്തുകളാണ് പുഞ്ചയ്ക്ക് ഉപയോഗിക്കുന്നത്. ഞാറ് ഞാറ്റടികളില്‍ പാകി മുളപ്പിച്ചാണ് സാധാരണ പുഞ്ചകൃഷി ചെയ്യുന്നത്.

കോള്‍

കുട്ടനാട് പോലെയുള്ള കായല്‍ പ്രദേശങ്ങളിലാണ് കോള്‍ കൃഷി നടത്തുന്നത്. ചതുപ്പു നിലങ്ങളില്‍ വെള്ളം വറ്റിച്ചു ചെയ്യുന്ന കൃഷികള്‍ക്ക് കോള്‍ പുഞ്ച എന്നാണ് പറയുക. മൂപ്പു കുറഞ്ഞ വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നത്.

കൈപ്പാട്

കായലിനോട് ചേര്‍ന്നുകിടക്കുന്ന ഉപ്പുവെള്ളം കയറുന്ന പാടങ്ങളില്‍ വേനല്‍ക്കാലത്ത് വെള്ളം വാര്‍ത്തുകളഞ്ഞ് കൂനകള്‍ കെട്ടി ചെയ്യുന്ന കൃഷി രീതിയാണ് ഇത്.

പൂത്താടി

മലഞ്ചരിവുകളില്‍ ചിലയിടങ്ങളില്‍ കൃഷി ചെയ്യുന്നതാണ് പൂത്താടി. ഉപയോഗിക്കുന്ന വിത്തും വളവും വ്യത്യസ്തമാണ്.

കൃഷി ആചാരങ്ങള്‍

വിഷുച്ചാല്‍പ്പൂട്ട്

ഒരു വര്‍ഷത്തെ കൃഷി ആരംഭത്തിന്റെ ചടങ്ങാണ് വിഷുച്ചാല്‍പ്പുട്ട്. മുണ്ടകന്‍ കൊയ്ത്തിനുശേഷം മേടം ഒന്നിന് രാവിലെ പാടത്തിന്റെ വലതു മൂലയില്‍ നാളികേരം ഉടച്ച് പൂജ നടത്തി കൊന്നപ്പു ചേര്‍ത്ത് വിത്ത് വിതയ്ക്കും. അതിനായി കന്നിനെ (കാളകളെ) പൂട്ടുന്നതാണ് വിഷുച്ചാല്‍പ്പൂട്ട്. കാളകളെ കുളിപ്പിച്ച് കുറി തൊടുവിച്ച് കൊമ്പുകളില്‍ പൂക്കള്‍ ചൂടിച്ച് കിഴക്കോട്ട് തിരിച്ചുനിര്‍ത്തിയാണ് ഉഴവ് തുടങ്ങുന്നത്.

ഇല്ലംനിറ വല്ലംനിറ

കര്‍ക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞ് ആദ്യത്തെ ഞായറാഴ്ചയാണ് ഇല്ലംനിറ വല്ലംനിറ നടത്തുന്നത്. കതിരം തിരിയും വെച്ച് പടിക്കല്‍ കതിര് തൂക്കും. ആലിലയോടൊപ്പം കതിരുവെച്ച് പത്തായത്തില്‍ പതിപ്പിക്കും.

ഉച്ചേര/ഉച്ചാറല്‍

കൃഷിക്കാലം കഴിയുന്ന മകരമാസത്തില്‍ ഒരു വര്‍ഷത്തെ കൃഷി കഴിഞ്ഞതായി കരുതിയുള്ള ആചാരം. മൂന്നു ദിവസം പത്തായം തുറക്കുകയോ നെല്ല് എടുക്കുകയോ പണിയായുധങ്ങള്‍ തൊടുകയോ ചെയ്യില്ല.

കതിര്

നല്ല വിളവുള്ള പാടത്തുനിന്ന് മുഴുത്ത നെല്‍ക്കതിര്‍ മുറിച്ച് വീടിന്റെ അകത്തളത്തില്‍ തൂക്കുന്ന ആചാരമാണ് കതിര്, കതിര് ഊരിയെടുത്ത് കാവുകളിലും തറകളിലും അര്‍പ്പിക്കുന്ന കതിര്. ഉത്സവം (കതിരോത്സവം) ഇപ്പോഴും ചിലയിടങ്ങളിലുണ്ട്.

പത്താമുദയം

മേടമാസത്തിലെ വിഷുസംക്രമത്തോടെയാണ് കേരളീയരുടെ കാര്‍ഷിക വര്‍ഷാരംഭം. കാര്‍ഷിക വിഭവങ്ങള്‍ കണികണ്ട് പുതിയ വര്‍ഷത്തെ കൃഷി തുടങ്ങും. വടക്ക് തുലാം പത്തും തെക്ക് മേടം പത്തുമാണ് പത്താമുദയം. നിലം കുന്നുകൂട്ടി തുടങ്ങുന്നതും വിത്ത് തയാറാക്കുന്നതും ഇതുമായി ബന്ധപ്പെട്ടാണ്.

പൊലി/പൊലിവ്

കൊയ്ത്തുമായി ബന്ധപ്പെട്ടാണ് പൊലി. ശുദ്ധിയോടെ നിലവിളക്ക് കൊളുത്തി പാടത്തുനിന്ന് ആദ്യ കതിര്‍ കൊയ്‌തെടുക്കുന്ന ചടങ്ങാണിത്. ആദ്യം വിളക്കിന് മുന്നിലും ശേഷം വീട്ടിലെ കളത്തിലും കതിര് പൊഴിക്കും.

കളം പെരുക്കുക

കൊയ്‌തെടുത്ത കറ്റകള്‍ അടിച്ചുപൊഴിക്കാന്‍ മുറ്റം ചാണകം തളിച്ച് മെഴുകുന്ന ചടങ്ങാണ് കളം പെരുക്കല്‍. മാവില, കാഞ്ഞിരത്തില എന്നിവ കളത്തില്‍ കെട്ടിവയ്ക്കും

Continue Reading

Trending