X

ഗോ ഫസ്റ്റ് തകര്‍ച്ചയുടെ വക്കില്‍; രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു

ഇന്ത്യയിലെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഗോ ഫസ്റ്റ് 2ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തി. പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നയില്‍ നിന്നും എന്‍ജിന്‍ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്.

നിരന്തരമായ എന്‍ജിന്‍ തകരാറുകള്‍ ഉണ്ടായതോടെ 25 വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നുവെന്ന് ഗോ ഫസ്റ്റ് വിശദീകരിക്കുന്നു. ഗോ ഫസ്റ്റിന്റെ എയര്‍ബസ് എ320 നിയോ വിമാനങ്ങളുടെ 50 ശതമാനം വരുമിത്. വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്റെ ഉടമസ്ഥര്‍. നേരത്തെ കമ്പനി നിയമ ട്രിബ്യൂണല്‍ മുമ്പാകെ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വന്ന സാഹചര്യം ദുഃഖകരമാണെന്നും കമ്പനിയുടെ നിലനില്‍പ്പിന് ഇത് അത്യാവശ്യമാണെന്നായിരുന്നു ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഗോനയുടെ മറുപടി. വിമാനം റദ്ദാക്കലിനെ കുറിച്ച് ഇമെയിലുകള്‍ ഗോ ഫസ്റ്റ് അയച്ചിട്ടുണ്ടെന്നാണ് വിവരം.

webdesk13: