ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്‍ഡിഎയില്‍ നിന്നും രാജിവെച്ചു. ബിജെപി സര്‍ക്കാറിന്റെ ഗോവന്‍ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദ്ദേശായ് പറഞ്ഞു. മഡ്ഗാവ് മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാജിപ്രഖ്യാപനം. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജിഎഫ്പിയുടെ ഈ പിന്മാറ്റം.