തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. ഇന്ന് ഗ്രാമിന് 4520 രൂപയായി. പവന് 36,160 രൂപയുമായി.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,000 രൂപയായിരുന്നു. 160 രൂപയാണ് ഇന്ന് പവന് കൂടിയത്. സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം.