കൊച്ചി: സംസ്ഥാനത്ത് ഇന്നലെ വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. പവന് 21,930രൂപയും ഗ്രാമിന് 2740രൂപയുമാണ് ഇപ്പോഴത്തെ വില.

ഈ മാസം ആദ്യവാരം 22,000രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണ്ണവില. പിന്നീട് 160രൂപ വര്‍ദ്ധിച്ചു. മൂന്ന് ദിവസത്തിനുശേഷം വീണ്ടും വില കുറഞ്ഞ് 22,000ല്‍ തന്നെയെത്തി. ഇന്നലെ വീണ്ടും പവന് 80 രൂപ കുറഞ്ഞ് 21,920 ആയി.