കൊച്ചി: മൂന്ന് ദിവസമായി ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയായി.
കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ആശ്വാസകരമായ വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ആഗോളവിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു.

കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നിട്ടാണ് സ്വര്‍ണവില കഴിഞ്ഞ നാലുദിവസമായി ഉയരുന്നത്. കഴിഞ്ഞമാസം ഒന്‍പതിനാണ് അടുത്തദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയായ 38,880 രൂപ രേഖപ്പെടുത്തിയത്.

തുടര്‍ന്ന് ഏതാനും ദിവസം ചാഞ്ചാടി നിന്ന വില 18 മുതല്‍ ഇടിവു രേഖപ്പെടുത്തുകയായിരുന്നു. നാലു ദിവസത്തിനിടെ, പവന് ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.