കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപ. ഗ്രാം വില 30 രൂപ വര്‍ധിച്ച് 4610 ആയി.

ഇന്നലെ സ്വര്‍ണ വിലയില്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. പത്തു രൂപയുടെ കുറവാണ് ഗ്രാമിനുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വിപണി ചാഞ്ചാട്ടത്തിലാണ്.

ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യുഎസ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ ഇടയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലില്‍ ആണെന്നും ഇതു സ്വര്‍ണത്തെ സ്വാധീനിക്കുമെന്നുമാണ് വിപിണി വിദഗ്ധര്‍ പറയുന്നത്.