കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 37, 480 രൂപയായി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുതിച്ചത്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 4,685 ആണ് ഉന്ന് വ്യാപാരം നടക്കുന്നത്.