നടിയെ ഉപദ്രവിച്ച കേസില്‍ അന്വേഷണ സംഘത്തെ വെട്ടിലാക്കുന്ന തെളിവുകള്‍ വീണ്ടും പുറത്തു വന്നു. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ വിളിച്ചയുടന്‍ നടന്‍ ദിലീപ് ഡി.ജി.പി യെ വിളിച്ചതിനുള്ള തെളിവാണ് മനോരമ ന്യൂസ് പുറത്തു വിട്ടത്. നേരത്തെ അന്വേഷണ സംഘവും ഡി.ജി.പി യും ആരോപിച്ച പോലെ സുനിയുടെ ഫോണ്‍കോള്‍ വന്നതിനു ശേഷം ഇരുപത് ദിവസം കഴിഞ്ഞല്ല ദിലീപ് ഡി.ജി.പി യെ വിളിച്ചതെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കിയെന്ന് ആരോപിച്ച് ദിലീപ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫോണ്‍ വിളി രേഖകള്‍ പുറത്തു വന്നതെന്ന് ശ്രദ്ധേയമാണ്.