ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി സ്ത്രീധനം ആവശ്യപ്പെട്ട പ്രതിശ്രുതവരന്റെ തലമൊട്ടയടിച്ച് നാട്ടുകാര്‍. വിവാഹത്തോടനുബന്ധിച്ച് വധുവിന്റെ വീട്ടുകാരോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് അസാധാരണ സംഭവങ്ങള്‍ക്ക് കാരണമായത്. ആഡംബര ബൈക്കും സ്വര്‍ണവുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. സ്ത്രീധനം തന്നില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചതോടെ വധുവിന്റെ ആളുകള്‍ നിയമം കയ്യിലെടുക്കുകയായിരുന്നു. വിവാഹം കൂടാനായി എത്തിയ വരന്റെയും വരന്റെ സഹോദരന്റെയും തലകളാണ് വധുവിന്റെ നാട്ടുകാര്‍ മുണ്ഡനം ചെയ്തത്. പ്രശ്‌നം വഷളായതോടെ വിഷയത്തില്‍ പൊലീസ് ഇടപെട്ടിരിക്കുകയാണ്.

വിവാഹത്തിന് അഞ്ചുദിവസം മുമ്പ് മാത്രമാണ് വരന്റെ വീട്ടുകാര്‍ സ്ത്രീധനം സംബന്ധിച്ച ആവശ്യങ്ങള്‍ ഉന്നയിച്ചതെന്ന് വധുവിന്റെ മുത്തശ്ശി പറഞ്ഞു. ആഡംബര ബൈക്കുകളായ അപ്പാച്ചയും പള്‍സറുമാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. വിവാഹധനം കൊടുക്കാമെന്ന് നമ്മള്‍ ഏറ്റുകഴിഞ്ഞാല്‍ അതു നമുക്ക് അവ നിറവേറ്റാന്‍ സാധിക്കുന്നതെല്ലെന്നും മുത്തശ്ശി പറഞ്ഞു. മണവാളന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെ ഞങ്ങള്‍ ആകെ കുഴഞ്ഞുപോയതായും മുത്തശ്ശി സങ്കടം പറഞ്ഞു. അതേസമയം ആരാണ് അവരുടെ തലമൊട്ടയടിച്ചതെന്ന് അറിയില്ലെന്നും മുത്തശ്ശി കൂട്ടിച്ചേര്‍ത്തു.