അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതൃത്വം. അഹമ്മദ് പട്ടേലിന് വോട്ടുചെയ്ത നളില്‍ കൊത്താഡിയയെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുകയായിരുന്നു എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയ. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് അഹമ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള വിജയം ഉറപ്പിക്കുന്നത്. ഒരു ബി.ജെ.പി വോട്ട് കൂറുമാറിയതും രണ്ട് വിമത എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയതുമാണ് പട്ടേലിന് വിജയത്തിലേക്കുള്ള വാതില്‍ തുറന്നത്. ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് 44 എം.എല്‍.എമാരെ കോണ്‍ഗ്രസ് ബാംഗളൂരുവില്‍ താമസിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അവരെ ഡല്‍ഹിയിലെത്തിച്ചതും. ഇത്തരത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് ശ്രമിച്ച സാഹചര്യമുണ്ടായിരുന്നു. പ്രതികൂല സാഹചര്യത്തിലും വിജയം നേടിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം പട്ടേലിന് വോട്ടുചെയ്ത നളിന്‍ കൊത്താഡിയയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയാണിപ്പോള്‍.