Sports
ആസിഫക്ക് നീതി തേടി ഫുട്‌ബോള്‍ താരം ഗുര്‍വിന്ദര്‍ സിങ്
ഭുവനേശ്വര്‍: ജമ്മു കശ്മീരില്‍ കൂട്ട ബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി ആസിഫ കൊല്ലപ്പെട്ട സംഭവം തേച്ചുമായ്ക്കാന്‍ സംഘ് പരിവാര്‍ തീവ്ര ശ്രമം നടത്തുന്നതിനിടെ ആസിഫയുടെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കാന്‍ വ്യത്യസ്ത ശ്രമവുമായി ഫുട്‌ബോള്‍ താരം ഗുര്‍വിന്ദര്‍ സിങ്. ഈസ്റ്റ് ബംഗാള്‍ ഡിഫന്ററായ ഗുര്‍വിന്ദര്‍ എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പ് ഫൈനലിനു മുന്നോടിയായുള്ള ഫോട്ടോഷൂട്ടില്‍ ആസിഫയുടെ ചിത്രമടങ്ങുന്ന ടീ ഷര്‍ട്ട് ധരിച്ചാണ് പ്രത്യക്ഷപ്പട്ടത്. ഈ ചിത്രം ഐ-ലീഗിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പുറത്തുവിടുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരമായ ഗുര്‍വിന്ദര്‍ എ.ഐ.എഫ്.എഫ് ഫൈനല്‍ തന്നെ ആസിഫയ്ക്കു വേണ്ടി തെരഞ്ഞെടുത്തത് ശ്രദ്ധേയമായി. ഐ.എസ്.എല്ലിലെയും ഐ-ലീഗിലെയും ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒഡിഷയിലെ ഭുവനേശ്വറിലാണ് നടന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അടക്കം നിരവധി പ്രമുഖര്‍ കളി കാണാനെത്തിയിരുന്നു.
31-കാരനായ ഗുര്‍വിന്ദര്‍ സിങ് പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്. ഈസ്റ്റ് ബംഗാള്‍ താരമായ ഗുര്‍വിന്ദര്‍ 2014 മുതല്‍ 2016 വരെ ലോണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ചിരുന്നു.
മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യം ലീഡെടുത്തെങ്കിലും നാലു ഗോള്‍ തിരിച്ചടിച്ച് ബെംഗളുരു എഫ്.സി കിരീടം നേടി. ക്ലബ്ബ് രൂപീകരിച്ച ശേഷം എല്ലാ സീസണിലും മേജര്‍ കിരീടം എന്ന നേട്ടം നിലനിര്‍ത്താനും ഇതോടെ ബെംഗളുരുവിനായി.
Sports
ഐപിഎല്‍ താരലേലം ഇന്ന് അബൂദാബിയില്‍ നടക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ന്റെ മിനി താരലേലം ഇന്ന് അബൂദാബിയിലെ ഇത്തിഹാദ് അരീനയില്‍ നടക്കും.
അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ന്റെ മിനി താരലേലം ഇന്ന് അബൂദാബിയിലെ ഇത്തിഹാദ് അരീനയില്‍ നടക്കും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ അന്തിമപട്ടികയില്‍ 359 പേരാണുള്ളത്. അതില്‍ 246 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. ആകെ 77 താരങ്ങള്‍ക്കായി 10 ഫ്രാഞ്ചൈസികള്‍ രംഗത്തിറങ്ങും. 30 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് അടിസ്ഥാന വില. മാര്‍ച്ച് 21 മുതല്‍ മേയ് 31 വരെയാണ് 19ാം സീസണ്‍ മത്സരങ്ങള്‍.
അതേസമയം ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി പട്ടികയില്‍ 40 പേരുണുള്ളത്. അതില്‍ ബാറ്റിങ് ഓള്‍ റൗണ്ടര്‍ വെങ്കടേശ് അയ്യരും സ്പിന്നര്‍ രവി ബിഷ്‌ണോയിയും മാത്രമാണ് ഇന്ത്യക്കാര്‍. ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ 113 പേര്‍ വിദേശികളാണ്.
അഫ്ഗാനിസ്താന്‍ (10), ആസ്ട്രേലിയ (21), ബംഗ്ലാദേശ് (7), ഇംഗ്ലണ്ട് (22), അയര്‍ലന്‍ഡ് (1), ന്യൂസിലന്‍ഡ് (16), ദക്ഷിണാഫ്രിക്ക (16), ശ്രീലങ്ക (12), വെസ്റ്റിന്‍ഡീസ് (9), മലേഷ്യ (1) എന്നിങ്ങനെയാണ് പ്രാതിനിധ്യം.
ലേല പട്ടികയില്‍ 12 മലയാളി താരങ്ങളുണ്ട്. കെ.എം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇംറാന്‍, ഏദന്‍ ആപ്പിള്‍ ടോം, ചൈനാമെന്‍ വിഘ്നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ജിക്കു ബ്രൈറ്റ്, എന്നിവരാണ് താരങ്ങള്‍.
താരങ്ങളെ നിലനിര്‍ത്തലും കൈമാറ്റവും കഴിഞ്ഞ് 10 ടീമുകള്‍ക്കും ലേലത്തില്‍ ചെലവഴിക്കാന്‍ ആകെ ബാക്കിയുള്ളത് 237.55 കോടി രൂപയാണ്.
News
സൂപ്പർ ലീഗ് കേരള: ഫൈനൽ ടിക്കറ്റ് ലക്ഷ്യമിട്ട് തൃശൂർ മാജിക് ഇന്ന് മലബാർ പോരാട്ടത്തിൽ
ലീഗ് ഘട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താണ് തൃശൂർ മാജിക്കും മലപ്പുറം എഫ്.സിയും സെമിയിലേക്ക് യോഗ്യത നേടിയത്.
തൃശൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ഫൈനൽ ബർത്ത് ഉറപ്പാക്കാൻ ആതിഥേയരായ തൃശൂർ മാജിക് എഫ്.സി ഇന്ന് കളത്തിലിറങ്ങും. തിങ്കളാഴ്ച രാത്രി 7.30ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ കരുത്തരായ മലപ്പുറം എഫ്.സിയാണ് എതിരാളികൾ. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിലേക്കുള്ള ടിക്കറ്റാണ് ഇരുടീമുകളുടെയും ലക്ഷ്യം.
ലീഗ് ഘട്ടത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താണ് തൃശൂർ മാജിക്കും മലപ്പുറം എഫ്.സിയും സെമിയിലേക്ക് യോഗ്യത നേടിയത്. സീസണിൽ ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ കടുത്ത പോരാട്ടങ്ങളാണ് കണ്ടത്. ആദ്യ മത്സരത്തിൽ മലപ്പുറം ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ വിജയം തൃശൂരിനൊപ്പമായിരുന്നു.
ലീഗിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയുമായാണ് തൃശൂർ മാജിക് ഇന്നിറങ്ങുന്നത്. 10 മത്സരങ്ങളിൽ നിന്ന് വെറും ഏഴ് ഗോളുകൾ മാത്രമാണ് ടീം വഴങ്ങിയത്. ക്യാപ്റ്റൻ മെയ്ൽസൺ ആൽവസ് നയിക്കുന്ന പ്രതിരോധം തൃശൂരിന്റെ വലിയ കരുത്താണ്. ആൽവസിനൊപ്പം സെന്റർ ബാക്കായി തേജസ് കൃഷ്ണയും, വിങ് ബാക്കുകളായി ബിബിൻ അജയനും മുഹമ്മദ് ജിയാദും അണിനിരക്കുമ്പോൾ മലപ്പുറം മുന്നേറ്റനിരയ്ക്ക് കടുത്ത പരീക്ഷണമാകും.
കണ്ണൂർ വാരിയേഴ്സിനെതിരായ അവസാന മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നെങ്കിലും പോയിന്റ് പട്ടികയിൽ മാറ്റമില്ലാത്തതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് കോച്ച് ആന്ദ്രേ ചെർനിഷോവ് അന്ന് ടീമിനെ ഇറക്കിയത്. പൂർണ ശക്തിയോടെയാകും തൃശൂർ ഇന്ന് ഇറങ്ങുക.
അതേസമയം, 10 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ അടിച്ചുകൂട്ടിയ മലപ്പുറം എഫ്.സി ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്താണ്. എതിരാളികളുടെ ഗോൾവല കുലുക്കാൻ ശേഷിയുള്ള ശക്തമായ അറ്റാക്കിങ് നിരയുമായാണ് മലപ്പുറം എത്തുന്നത്. സീസണിൽ എട്ട് ഗോളുകളോടെ ഗോൾവേട്ടയിൽ ഒന്നാമനായ ബ്രസീലിയൻ സ്‌ട്രൈക്കർ ജോൺ കെനഡിയിലാണ് പ്രധാന പ്രതീക്ഷ. സ്റ്റാർ സ്‌ട്രൈക്കർ റോയ് കൃഷ്ണ ഫോം കണ്ടെത്തിയാൽ തൃശൂർ പ്രതിരോധം വിയർക്കുമെന്നുറപ്പ്. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ഇഷാൻ പണ്ഡിതയുടെ സാന്നിധ്യവും മലപ്പുറത്തിന് ആത്മവിശ്വാസം നൽകുന്നു.
തൃശൂരിന്റെ കരുത്തുറ്റ പ്രതിരോധവും മലപ്പുറത്തിന്റെ മൂർച്ചയുള്ള മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ സെമിഫൈനൽ; ശക്തന്റെ തട്ടകം തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കും.
News
ലിയോണൽ മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച
രാവിലെ 10.45ന് ഡൽഹിയിൽ എത്തുന്ന മെസി, തുടർന്ന് 50 മിനിറ്റ് നീളുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷനിൽ പങ്കെടുക്കും
ഡൽഹി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസി ഇന്ന് ഡൽഹിയിലെത്തും. രാവിലെ 10.45ന് ഡൽഹിയിൽ എത്തുന്ന മെസി, തുടർന്ന് 50 മിനിറ്റ് നീളുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷനിൽ പങ്കെടുക്കും. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഏകദേശം 20 മിനിറ്റ് സമയം ചെലവഴിക്കുമെന്നാണ് അറിയുന്നത്.
ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും മെസി കൂടിക്കാഴ്ച നടത്തും. പ്രഫുൽ പട്ടേൽ എംപിയുടെ വസതിയിലാണ് പ്രധാന കൂടിക്കാഴ്ചകൾ നടക്കുക.
വൈകീട്ട് 3.30ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത ശേഷമായിരിക്കും മെസിയുടെ മടക്കം. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിലെ സന്ദർശനങ്ങൾക്ക് ശേഷമാണ് മെസി ഡൽഹിയിലെത്തുന്നത്.
ഇന്നലെ മുംബൈയിലെ പര്യടനം വൻ ആവേശമാണ് സൃഷ്ടിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ കുട്ടികളോടൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടിൽ പങ്കെടുത്തും മെസി ആരാധകരെ ആവേശത്തിലാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മെസിക്കൊപ്പം വേദിയിലെത്തി.
‘പ്രൊജക്റ്റ് മഹാദേവ’ എന്ന പേരിൽ കുട്ടി ഫുട്ബോളർമാർക്കുള്ള സഹായ പദ്ധതിയുടെ പ്രചാരണ പരിപാടിയായിരുന്നു വാങ്കഡെയിൽ നടന്നത്. ഇതിന് പുറമെ വൈകിട്ട് മൂന്ന് മണിയോടെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തു.
ഇന്നത്തെ ഡൽഹി സന്ദർശനത്തോടെ ലിയോണൽ മെസിയുടെ ഇന്ത്യ പര്യടനം സമാപിക്കും.
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india22 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india24 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala12 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india23 hours agoതൊഴിലുറപ്പ് പദ്ധതിയുടെ പേര്‍ മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
