Connect with us

india

ജനാധിപത്യം ഊട്ടിയുറപ്പിക്കുന്ന വിധി: തെര.കമ്മീഷനെ ഇനി കളിപ്പാവയാക്കാനാവില്ല

വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.

Published

on

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ജനാധിപത്യത്തിന് ജീവശ്വാസം നല്‍കുന്നതായി. ഇന്ന് ഉച്ചയോടെയാണ് ജസ്റ്റിസുമാരായ അജയ് റസ്‌തോഗിയും സി.ടി രവികുമാറും ഋഷികേശ് റോയും അനിരുദ്ധ ബോസും വിധി പ്രസ്താവിച്ചത്. രാജ്യത്തെ ഭരണകൂടം തെര.കമ്മീഷനെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന പരാതിപ്രളയത്തിനിടെയാണ് സുപ്രധാനമായ ഈ വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്.

അടുത്തിടെ പോലും മഹാരാഷ്ട്രയിലെ ശിവസേനയുടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തെര.കമ്മീഷന്റെ ഏകപക്ഷീയ നിലപാട് വിവാദത്തിനിടയാക്കിയിരുന്നു. ഷിന്‍ഡെ വിഭാഗത്തിന് മാത്രമായി ശിവസേനയുടെ കൊടിയും ചിഹ്നവും അനുമതി നല്‍കിയതാണ് വിവാദമായത്. ഇതിനായി 2000 കോടി രൂപ തെര.കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ കോഴ നല്‍കിയെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ ആരോപണം.

വിവിധ തെരഞ്ഞെടുപ്പുകളില്‍ പെരുമാട്ടച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കുന്നതും തെര.തീയതികള്‍ ഭരണകക്ഷിക്ക് അനുകൂലമാകുന്ന രീതിയില്‍ നിശ്ചയിക്കുന്നതും വിവാദത്തിനിടയാക്കിയിരുന്നു. ഇന്നത്തെ വിധിയോടെ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്നാണ ്പ്രതീക്ഷിക്കപ്പെടുന്നത്.
രാജ്യത്ത് ഇതുവരെ അതാത് ഭരണകൂടങ്ങളാണ് സീനിയോരിറ്റി അടിസ്ഥാനത്തില്‍ തെര.കമ്മീഷണര്‍മാരെ നിശ്ചയിച്ചിരുന്നത്. പലപ്പോഴും സീനിയോരിറ്റി ലംഘിക്കപ്പെട്ടതായും ആരോപണമുയര്‍ന്നിരുന്നു. പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കുമായിരുന്നു ഇക്കാര്യത്തില്‍ മേല്‍ക്കൈ. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ പ്രതിപക്ഷത്തിനും ഇതില്‍ വലിയ പങ്കാളിത്തം വരികയാണ്. രാഷ്ട്രപതിക്കാണ് ഇവരുടെ ശുപാര്‍ശയില്‍ കമ്മീഷണര്‍മാരെ നിയമിക്കാനുള്ള അധികാരം. നീതിന്യായസംവിധാനത്തിലെ പ്രമുഖമായ മുഖ്യന്യായാധിപനും കൂടി അടങ്ങുന്ന സമിതിയെയാണ് ഇന്നലത്തെ വിധിയിലൂടെ കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമം ഇതിനായി രൂപീകരിക്കണമെന്ന് കോടതി ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെവിധി രാജ്യത്തെ നിയമമാണെന്നിരിക്കെ ഇതിന്റെ സത്തക്കെതിരായി ഇനി സര്‍ക്കാരിന് നിയമം നിര്‍മിക്കാനുമാവില്ല.ജസ്റ്റിസ് കെ.എം ജോസഫാണ് ബെഞ്ചിന് നേതൃത്വം നല്‍കിയത്. രണ്ടുദിവസം മുമ്പ് സംഘപരിവാറിനെ പൊളിച്ചടുക്കി ഹിന്ദുമതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചതും ജസ്റ്റിസ് ജോസഫും നാഗരത്‌നയുമായിരുന്നു. പ്രതിപക്ഷനേതാവില്ലെങ്കില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായിരിക്കണം പകരമെന്ന് വിധിയും ബി.ജെ.പിയുടെ ഏകാധിപത്യശൈലിക്കുള്ള തിരിച്ചടിയാണ്.

വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെരഞ്ഞെടുപ്പ് തന്ത്രമറിയാന്‍ ആര്‍.എസ്.എസ് എന്നെ കോണ്‍ഗ്രസിലേക്ക് അയച്ചു: ബി.ജെ.പി നേതാവ്

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി തിരിച്ചെടുക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലേക്ക് പോയതെന്നും രാം കിഷോര്‍ പറഞ്ഞു.

Published

on

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് തന്ത്രമറിയാന്‍ ആര്‍.എസ്.എസ് തന്നെ കോണ്‍ഗ്രസിലേക്ക് അയച്ചുവെന്ന് ബി.ജെ.പി നേതാവ് രാം കിഷോര്‍ ശുക്ല. കഴിഞ്ഞ ഒക്ടോബറില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവായ അഭിഷേക് ഉദയ്‌നിയയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസിലേക്ക് പോയതെന്ന് രാം കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ മേവ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ രാം കിഷോര്‍ മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ട രാം കിഷോര്‍ തിരിച്ച് ബി.ജെ.പിയിലേക്ക് മടങ്ങുകയും ചെയ്തു.

രണ്ട് തവണ മേവില്‍ നിന്ന് വിജയിച്ച മുന്‍ എം.എല്‍.എ അന്തര്‍ സിങ് ദര്‍ബാറിന് സീറ്റ് നിഷേധിച്ചുകൊണ്ടായിരുന്നു രാം കിഷോറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ 35,000 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി ഉഷ താക്കൂര്‍ മേവില്‍ ജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി തിരിച്ചെടുക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലേക്ക് പോയതെന്നും രാം കിഷോര്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാം കിഷോറിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം രാം കിഷോറിന്റെ വെളിപ്പെടുത്തലിനോട് ബി.ജെ.പി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വെളിപ്പെടുത്തലിന് പിന്നാലെ രാം കിഷോറിനെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് അന്തര്‍ സിങ് പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് രാം കിഷോര്‍ പറയുന്നതെന്നും ആര്‍.എസ്.എസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറാൻ മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ

ഗുജറാത്തിൽ ദലിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്‌ മാറുന്ന പശ്ചാത്തലത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ ബി.ജെ.പി സർക്കാറിന്റെ നീക്കം.

Published

on

ഗുജറാത്തിലെ ഹിന്ദുക്കൾ ബുദ്ധ, ജൈന, സിഖ്‌ മതങ്ങളിലേക്ക്‌ മാറുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്തി. മതം മാറ്റത്തിനു മുമ്പ്‌ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുവാദം വാങ്ങിയിരിക്കണമെന്ന്‌ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 2003ലെ ഗുജറാത്ത്‌ മതസ്വാതന്ത്ര നിയമം അനുസരിച്ച്‌ മതംമാറുന്നതിന്‌ മുൻകൂർ അനുമതി അനിവാര്യമാണെന്ന്‌ സർക്കാർ ഉത്തരവിൽ പറയുന്നു.

ഗുജറാത്തിൽ ദലിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്‌ മാറുന്ന പശ്ചാത്തലത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ ബി.ജെ.പി സർക്കാറിന്റെ നീക്കം. ബുദ്ധമതത്തിന്‌ ഹിന്ദുമതവുമായി ഒരു ബന്ധവുമില്ലെന്ന്‌ തെളിയിക്കുന്ന നടപടിയായതിനാൽ സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന്‌ ഗുജറാത്ത്‌ ബുദ്ധിസ്‌റ്റ്‌ അക്കാദമി സെക്രട്ടറി രമേഷ്‌ ബൻകർ പറഞ്ഞു.

Continue Reading

india

ബി.ജെ.പി എം.എൽ.എ ശിവറാം ഹെബ്ബാറിന്‍റെ മകൻ വിവേക് കോൺഗ്രസിൽ ചേർന്നു

ഉത്തര കന്നട ജില്ലയിലെ ബനവാസിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.സിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഐവന്‍ ഡിസൂസയും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

Published

on

ഉത്തര കന്നട ജില്ലയിലെ യെല്ലപ്പൂര്‍ മണ്ഡലം ബി.ജെ.പി എം.എല്‍.എയും മുന്‍ മന്ത്രിയും എ. ശിവറാം ഹെബ്ബാറിന്റെ മകന്‍ വിവേക് ഹെബ്ബാര്‍ വ്യാഴാഴ്ച സഹപ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തര കന്നട ജില്ലയിലെ ബനവാസിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.സിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഐവന്‍ ഡിസൂസയും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

ഫെബ്രുവരി 27ന് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ നിന്ന് ശിവറാം ഹെബ്ബാര്‍ വിട്ടു നിന്നിരുന്നു. വിപ്പ് ലംഘിച്ചതിന് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടിയതിന് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഹാജരായില്ല എന്ന മറുപടിയും നല്‍കി. ഇദ്ദേഹം കോണ്‍ഗ്രസിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മകന്‍ ചേര്‍ന്നത്. എച്ച്.ഡി. കുമാര സ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് -ജെഡി-എസ് സഖ്യ സര്‍ക്കാര്‍ 2019 ജൂലൈയില്‍ മറിച്ചിടാന്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ രാജിവെച്ച 17 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാളാണ് ശിവറാം ഹെബ്ബാര്‍.

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വീണ്ടും എം.എല്‍.എയാവുകയും ബി.ജെ.പി സര്‍ക്കാറില്‍ മന്ത്രിയാവുകയും ചെയ്തു. ഈയിടെ ഇദ്ദേഹം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.

Continue Reading

Trending