സമര്‍പ്പണത്തിന്റെയും സ്‌നേഹനത്തിന്റെയും സന്ദേശമാണ് ഇസ്ലാം മതത്തിലെ അതി ശ്രേഷ്ഠമായ ഹജ്ജ് കര്‍മ്മം പങ്കുവെക്കുന്നത്. തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ ഒരേ വേഷത്തിലും കര്‍മ്മത്തിലുമായി വൈചാത്യങ്ങളെ മാറ്റി നിര്‍ത്തി സൃഷ്ടാവിന്റെ പ്രീതിക്കായി ഒത്തുചേരുന്നു സന്ദര്‍ഭമാണത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിരവധി കാഴ്ചകള്‍ വിശുദ്ധ നഗരിയില്‍ പതിവാണ്. തീര്‍ത്ഥാടനത്തിനെത്തിയ സ്ത്രീയുടെ ചെരുപ്പ് നഷ്ടപ്പെട്ടപ്പോള്‍ ഒരു സൈനികന്റെ സമീപനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയുടെ ചെരുപ്പ് നഷ്ടപ്പെട്ടപ്പോള്‍ അവര്‍ക്ക് കാര്‍ബോഡ് തുന്നിക്കെട്ടി ചെരുപ്പുണ്ടാക്കികൊടുക്കുകയായിരുന്നു ഭര്‍ത്താവ്. ഇതു കണ്ടു നില്‍ക്കുകയായിരുന്ന സമീപത്തെ സൈനികന്‍ അവരിലേക്ക് ചെന്ന് താന്‍ ധരിച്ചിരുന്ന ചെരുപ്പുകള്‍ നല്‍കുകയായിരുന്നു.