Connect with us

Views

ഇസ്രായില്‍ വേര്‍പ്പെടുത്തിയവര്‍ക്ക് പുനഃസമാഗത്തിന്റെ ഹജ്ജ് പെരുന്നാള്‍

Published

on

 

അഷ്‌റഫ് വേങ്ങാട്ട്

മക്ക: പതിനഞ്ച് കൊല്ലത്തിലധികം മുമ്പ് ഇസ്രായില്‍ വേര്‍പ്പെടുത്തിയ ഫലസ്തീനി സഹോദരങ്ങള്‍ക്ക് മിന കാത്തുവെച്ചത് പുനഃസമാഗമത്തിന്റെ ഹജ്ജ് പെരുന്നാള്‍. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ നിന്നും ആസ്‌ത്രേലിയയില്‍ നിന്നും എത്തിയ സമീറിനും ബുഷ്‌റക്കുമാണ് ലോക മുസ്‌ലിംകളുടെ പരിഛേദമായി സമ്മേളിച്ച ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന തീര്‍ഥാടരുടെ മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതവും ഭക്തിനിര്‍ഭരവുമായ മിന താഴ്‌വരയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുന്നതിന് ഭാഗ്യം സിദ്ധിച്ചത്. ദുല്‍ഹജ്ജ് പത്തിന് ബലി പെരുന്നാള്‍ ദിവസം മിനയില്‍ തങ്ങള്‍ക്ക് ഒരുക്കിയ തമ്പില്‍ വെച്ച് സഹോദരനെ കണ്‍മുന്നില്‍ കണ്ട ബുഷ്‌റക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പരസ്പരം ഇനിയൊരിക്കലും കാണാന്‍ കഴിയുമെന്നുള്ള പ്രതീക്ഷ അസ്തമിച്ച് കഴിഞ്ഞുവരികയായിരുന്ന ബുഷ്‌റയും സമീറും.
തമ്പില്‍ സഹോദരനെ കണ്ട ബുഷ്‌റ ഓടിയണഞ്ഞ് വാരിപ്പുണര്‍ന്ന് ഒന്നര ദശകം നീണ്ട വേര്‍പാട് തീര്‍ത്ത വേദനകള്‍ക്ക് ശമനംകണ്ടു. സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് രണ്ട് പേര്‍ക്കും അവസരം ലഭിച്ചത് യാദൃച്ഛികതയോടൊപ്പം അത്യപൂര്‍വ സൗഭാഗ്യവുമായി. ഇരുവരുടെയും പുനഃസമാഗമം കണ്ടുനിന്നവരുടെ കണ്ണുകളിലും ആനന്ദാശ്രു പൊഴിച്ചു.

വെസ്റ്റ് ബാങ്കില്‍ നിന്ന് എത്തിയ ബുഷ്‌റയും ആസ്‌ത്രേലിയയില്‍ നിന്ന് എത്തിയ സഹോദരന്‍ സമീറും മിനയിലെ തമ്പില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍.

വെസ്റ്റ് ബാങ്കില്‍ നിന്ന് എത്തിയ ബുഷ്‌റയും ആസ്‌ത്രേലിയയില്‍ നിന്ന് എത്തിയ സഹോദരന്‍ സമീറും മിനയിലെ തമ്പില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍.

ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ വീരമൃത്യുവരിച്ച ഫലസ്തീനികളുടെ ബന്ധുക്കളില്‍ പെട്ട ആയിരം പേര്‍ ആണ് സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തിയിരിക്കുന്നത്. ഇതില്‍ 500 പേര്‍ ഗാസയില്‍ നിന്നും 500 പേര്‍ വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ളവരാണ്. രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള ഭാഗ്യം ഇത്തവണ ബുഷ്‌റയെയും തേടിയെത്തി. ഈജിപ്തില്‍ ഭീകരാക്രമണങ്ങളില്‍ വീരമൃത്യുവരിച്ച സൈനികരുയെയും പൊലിസ് ഉദ്യോഗസ്ഥരുടെയും ആയിരം ബന്ധുക്കളും ഇതേപോലെ രാജാവിന്റെ അതിഥികളായി എത്തിയിട്ടുണ്ട്. യമന്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സുഡാന്‍ സൈനികരുടെ 250 ബന്ധുക്കള്‍ക്കും രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നുള്ള 1,500 ലേറെ വരുന്ന ഹാജിമാരെയും രാജാവിന്റെ അതിഥികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും അടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ള 1,300 പേരും സല്‍മാന്‍ രാജാവിന്റെ വിശിഷ്ടാതിഥികളായി ഹജ്ജിന് എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുന്നതിന് ആസ്‌ത്രേലിയയില്‍ കഴിയുന്ന സമീറിന് നിനച്ചിരിക്കാതെ ഭാഗ്യമുണ്ടായി.
സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് നിര്‍വഹിക്കുന്നതിന് അവസരം ലഭിച്ച കാര്യം സമീറും ബുഷ്‌റയും പരസ്പരം അറിയിച്ചിരുന്നില്ല. ഇതാണ് മിനയില്‍ വെച്ചുള്ള പുനഃസമാഗമം ഇരുവര്‍ക്കും തീര്‍ത്തും അപ്രതീക്ഷിതമായി മാറിയത്. സഹോദരന്‍ സമീറിനെ അവസാനമായി കണ്ട നിമിഷം ഇപ്പോഴും തന്റെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ലെന്നും ഇടക്കിടക്ക് ആ ദൃശ്യങ്ങള്‍ താന്‍ മനസ്സില്‍ ഓര്‍ക്കാറുണ്ടെന്നും ബുഷ്‌റ പറഞ്ഞു. പുണ്യഭൂമിയില്‍ വെച്ച് ബലി പെരുന്നാള്‍ ദിവസത്തില്‍ വീണ്ടും പരസ്പം കാണുന്നതിനുള്ള ഭാഗ്യം നല്‍കിയ അല്ലാഹുവിനെ സ്തുതിക്കുകയാണെന്നും ബുഷ്‌റ പറഞ്ഞു.
ഫലസ്തീനില്‍ പ്രവേശിക്കുന്നതിന് ഇസ്രായില്‍ അനുമതി നിഷേധിക്കുന്നതിനാല്‍ ഇനിയൊരിക്കലും സഹോദരിയെ ജീവനോടെ കാണാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിച്ചതല്ലെന്ന് സമീര്‍ പറഞ്ഞു. സഹോദരിയെ വീണ്ടും കാണുന്നതിന് ഭാഗ്യവും അവസരവും നല്‍കിയ അല്ലാഹുവിനും കിംഗ് സല്‍മാന്‍ ഹജ്ജ് പ്രോഗ്രാമിനും നന്ദി പറയുകയാണ്. മിനയിലെ തമ്പില്‍ വെച്ച് സഹോദരിയെ കണ്ടെത്തിയ തന്റെ ആഹ്ലാദവും സന്തോഷവും വിവര്‍ണനാതീതമാണ്. രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കുന്നതിന് സഹോദരി ബുഷ്‌റ എത്തിയിട്ടുണ്ടെന്ന് മിനയില്‍ വെച്ചാണ് താന്‍ ആദ്യമായി അറിഞ്ഞത്. പിന്നീട് കൊടും ചൂട് വകവെക്കാതെ സഹോദരിക്കു വേണ്ടിയുള്ള അന്വേഷണമായിരുന്നു. കിംഗ് സല്‍മാന്‍ ഹജ്ജ് പ്രോഗ്രാം അധികൃതരും ഇതിന് സഹായിച്ചതായി സമീര്‍ പറഞ്ഞു.

 

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending